NEWSWorld

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മു​ഖം മ​റ​യ്ക്ക​ണ​മെ​ന്ന് താലിബാൻ

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മു​ഖം മ​റ​യ്ക്ക​ണ​മെ​ന്നും ബു​ർ​ഖ ധ​രി​ക്ക​ണ​മെ​ന്നും താ​ലി​ബാ​ൻ. താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ല്ല അ​ഖു​ൻ​സാ​ദ​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മു​ഖം മ​റ​യ്ക്കാ​തി​രു​ന്നാ​ൽ ഭ​ർ​ത്താ​വി​നെ​തി​രെ​യോ പി​താ​വി​നെ​തി​രെ​യോ അ​ടു​ത്ത ബ​ന്ധു​വി​നെ​തി​രെ​യോ ന​ട​പ​ടി എ​ടു​ക്കും. 1996 മു​ത​ൽ 2001 വ​രെ താ​ലി​ബാ​ൻ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നീ​ല ബു​ർ​ഖ ത​ന്നെ​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്നും താ​ലി​ബാ​ൻ വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ അ​ഫ്ഗാ​നി​ൽ പൊ​തു​വെ സ്ത്രീ​ക​ൾ മു​ഖം മ​റ​യ്ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും കാ​ബൂ​ൾ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മു​ഖം മ​റ​യ്ക്കാ​തി​രി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വി​ന് കാ​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: