ഗിന്നസ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കുന്ന റുമേസ ഗെൽഗി മൂന്ന് റിക്കാർഡുകൾ കൂടി തകർത്തു. ഇപ്പോൾ അഞ്ച് ലോക റിക്കാർഡുകളാണ് ഈ തുർക്കി സ്വദേശി സ്വന്തം പേരിലാക്കിയത്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ, (11.2 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ (വലത് കൈ 24.93 സെന്റീമീറ്റർ, ഇടത് കൈ 24.26 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമേറിയ മുതുക് (59.90 സെ.മീ) എന്നീ റിക്കാർഡുകളാണ് തകർത്തത്.
2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേൾഡ് റിക്കാർഡിന് ഉടമയാണ് അഭിഭാഷകയും ഗവേഷകയും കൂടിയായ റുമേസ ഗെൽഗി. 215.16 സെന്റിമീറ്റർ (7 അടി 0.7 ഇഞ്ച്) ആണ് ഉയരം.