World

    • യുഎഇയില്‍ ഈ വര്‍ഷം ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവ്

      അബുദാബി: യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. സൂപ്പര്‍ – 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമാണ് വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കി. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമാണ് ഇപ്പോള്‍ നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചു. ജൂണില്‍…

      Read More »
    • മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും

      ദുബൈ: മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

      Read More »
    • യൂറോപ്പിനെ നടുക്കി കോപ്പന്‍ഹേഗനിലെ മാളില്‍ വെടിവെപ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

      കോപ്പൻഹേഗൻ (ഡെൻമാർക്ക്): യൂറോപ്പിനെ ഞെട്ടിച്ച് ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ മാളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന കോപ്പൻഹേ​ഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പൻഹേഗൻ പൊലീസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നു.    “കനത്ത വെടിവെപ്പാണ് നടന്നത്. എത്രപേർക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഞങ്ങൾക്ക് ഇതുവരെ കൃത്യ‌മായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സ്ഥിതി​ഗതികൾ വളരെ ഗുരുതരമാണ്,” -കോപ്പൻഹേഗൻ മേയർ സോഫി ആൻഡേഴ്സൺ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് 22 കാരനായ ഡെന്മാർക്ക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും  ഭീകരവാദ സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാളിൽ, പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെ ഏറെ തിരക്കുള്ള സമയത്താണ് വെടിവെപ്പ് നടന്നത്. ബ്രിട്ടീഷ് ​ഗായകൻ ഹാരി സ്റ്റെയ്ൽസിന്റെ…

      Read More »
    • കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

      കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. تعلن #وزارة_الصحة عن متابعة حالات #كوفيد_19 الايجابية عبر #تطبيق_مناعة خلال مدة العزل بدلا من #تطبيق_شلونك ، منوهين إلى أن مدة العزل للأفراد المصابين محددة بمدة 5 أيام من تاريخ الإصابة، مع الالتزام بارتداء الكمام لمدة 5 أيام تالية، متمنين للجميع موفور الصحة والعافية.…

      Read More »
    • കുവൈത്തില്‍ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക്

      കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുല്ല സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേന വിഭാഗം തീയണച്ചു. തീ നിയന്ത്രണമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു. നാല് യൂണിറ്റ് അഗ്നിശമന സേനാ സംഘം ചേര്‍ന്നാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമല്ലാത്ത പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇലക്ട്രിക്കല്‍ കേബിള്‍, വീട്ടുസാധനങ്ങള്‍ എന്നിവ സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം സമീപമുള്ള സ്റ്റോറുകളിലേക്ക് തീ പടരുന്നത് തടയാനായി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

      Read More »
    • നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്‌ക്കെതിരേ കേസെടുത്തേക്കും

      മഡിസണ്‍ കൗണ്ടി: അമേരിക്കയിലെ ജോര്‍ജിയയില്‍ നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന ഒരു വയസ്സുള്ള കുട്ടി ചൂടേറ്റ് മരിച്ചു. മാഡിസണ്‍ കൗണ്ടി ഡാനിയേല്‍സ് വില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ കുട്ടിയെ ഡേ കെയറിലാക്കാന്‍ പോയതായിരുന്നു അമ്മ. എന്നാല്‍ ഡേ കെയറില്‍ കുട്ടിയെ ഇറക്കാന്‍ അമ്മ മറന്നു. നേരെ വാള്‍ഗ്രീന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയ ഇവര്‍ നാലു മണിക്കൂറിന് ശേഷമാണ് കാറില്‍ എത്തുന്നത്. ശക്തമായ ചൂടില്‍ കാറിലിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടനെ സഹായം അഭ്യര്‍ത്ഥിച്ച് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കണോയെന്ന് അന്വേഷണത്തിന് ശേഷം മാത്രമെ പറയാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

      Read More »
    • സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം

      റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. പുതുതായി 457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 754 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,96,268 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,78,679 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,211 ആണ്. രോഗബാധിതരില്‍ 8,378 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 145 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 13,963 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 179, ജിദ്ദ 78, ദമ്മാം 39, ഹുഫൂഫ് 23, മക്ക 22, മദീന 16, ദഹ്‌റാന്‍ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

      Read More »
    • കോട്ടക്കൽ സ്വദേശി ബാബുരാജ് റിയാദിൽ അന്തരിച്ചു

         റിയാദ്: കോട്ടക്കൽ സ്വദേശി റിയാദിൽ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയിൽ 10 വർഷമായി ജോലി ചെയ്യുകയാണ് ബാബുരാജ്. പിതാവ് വേലായുധൻ, മാതാവ് ജാനകി, ഭാര്യ സജ്ന. മക്കൾ: സിൻഷാ, സിബിൻ, സംവ്രത. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ വിനോദിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിംഗ് ചെയർമാൻ റഫീക്ക് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.

      Read More »
    • ഉത്തരകൊറിയയില്‍ കൊവിഡ് വന്നതെങ്ങനെ ? വിചിത്രമായ ഉത്തരവുമായി രാജ്യം

      രാജ്യത്തെ വിറപ്പിച്ച കൊവിഡ് വ്യാപനത്തിന് പുതിയ കാരണം കണ്ടെത്തി ഉത്തരകൊറിയ. പാരമ്പര്യ ശത്രുക്കളായ ദക്ഷിണകൊറിയയാണ് തങ്ങളുടെ രാജ്യത്ത് കൊവിഡ് എത്തിച്ചതെന്നാണ് പരോക്ഷമായ പരാമര്‍ശം. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്, ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് നിന്ന് കിട്ടിയ വസ്തുക്കളില്‍ സ്പര്‍ശിച്ചവരിലാണെന്നാണ് ഇപ്പോള്‍ ഉത്തര കൊറിയ പറയുന്നത്. കൊവിഡ് വ്യാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്ന നിലയ്ക്കാണ് പുതിയ ആരോപണങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടത്. ദക്ഷിണ കൊറിയയില്‍ നിന്ന് കാറ്റിലും മറ്റും എത്തുന്ന വസ്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഇതോടൊപ്പം ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന 18 വയസ്സുകാരനായ സൈനികനും അതിര്‍ത്തിയ്ക്കടുത്ത് താമസിക്കുന്ന അഞ്ച് വയസ്സുകാരിക്കുമാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യവാരമായിരുന്നു ഇത്. പിന്നാലെ രാജ്യത്ത് കൊവിഡ് വ്യാപിക്കുകയായിരുന്നു എന്നാണ് വടക്കന്‍ കൊറിയ പറയുന്നത്. ദക്ഷിണ കൊറിയയെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവിടെ നിന്നെത്തിയ വസ്തുക്കളാണ് രോഗവ്യാപനത്തിന് കാരണമെന്ന് പറയുമ്പോള്‍ പരമ്പരാഗത…

      Read More »
    • മൂന്നു മാസം ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയെ മാറ്റാം; സൗദിയില്‍ ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി

      റിയാദ്: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങുന്നത് ഉള്‍പ്പടെ തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായാല്‍ വീട്ടുജോലിക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം. സൗദി മാനവിക വിഭവശേഷി മന്ത്രാലയം ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണിത്. ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങി ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. ശമ്പളം മുടങ്ങുന്നതുള്‍പ്പടെ തൊഴിലാളിക്ക് എതിരായ നടപടികള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് തൊഴില്‍ മാറ്റാന്‍ സ്വാതന്ത്ര്യം. ഒരു കാരണവുമില്ലാതെ മൂന്ന് മാസം തുടര്‍ച്ചയായി ശമ്പളം മുടങ്ങുക, അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളില്‍ ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുക, നാട്ടില്‍ നിന്ന് വിസയിലെത്തുമ്പോള്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വരാതിരിക്കുക, വിസയില്‍ രാജ്യത്തെത്തി 15 ദിവസത്തിനുള്ളില്‍ താമസ സൗകര്യവും ഇഖാമയും നല്‍കാതിരിക്കുക, ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുക, തൊഴിലാളിയെ മറ്റൊരു…

      Read More »
    Back to top button
    error: