NEWSWorld

കോട്ടക്കൽ സ്വദേശി ബാബുരാജ് റിയാദിൽ അന്തരിച്ചു

   റിയാദ്: കോട്ടക്കൽ സ്വദേശി റിയാദിൽ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയിൽ 10 വർഷമായി ജോലി ചെയ്യുകയാണ് ബാബുരാജ്.

പിതാവ് വേലായുധൻ, മാതാവ് ജാനകി, ഭാര്യ സജ്ന. മക്കൾ: സിൻഷാ, സിബിൻ, സംവ്രത.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ വിനോദിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിംഗ് ചെയർമാൻ റഫീക്ക് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.

Back to top button
error: