World

    • വൈദ്യുതി പ്രതിസന്ധി; പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തുന്നു ?

      പാക്കിസ്ഥാനിൽ വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഇടയുണ്ടെന്ന് ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. “രാജ്യത്തുടനീളം നീണ്ട മണിക്കൂർ വൈദ്യുതി തടസ്സം കാരണം മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വൈദ്യുതി തടസ്സം അവരുടെ പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങളും തടസ്സവും ഉണ്ടാക്കുന്നു.” എന്ന് നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ്  ട്വിറ്ററിൽ കുറിച്ചു, അതിനിടെ ജൂലൈ മാസത്തിൽ വർധിച്ച ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന് ആവശ്യമായ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണം നേടാനായില്ലെന്നും കരാർ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സഖ്യ സർക്കാരെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്‍റെ പ്രതിമാസ ഇന്ധന എണ്ണ ഇറക്കുമതി ജൂണിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് റിഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു.…

      Read More »
    • സ്വപ്‌നം കണ്ടത് പാഴായില്ല; ലഭിച്ചത്‌ രണ്ടര ലക്ഷം ഡോളര്‍

      വിർജീനിയ: സ്വപ്നത്തിൽക്കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തയാൾക്ക് വൻതുക സമ്മാനം. അമേരിക്കയിലാണ് സംഭവം. സമ്മാനമായ രണ്ടര ലക്ഷം ഡോളർ ഇയാൾക്ക് ലഭിച്ചു. വിർജീനിയയിൽ നിന്നുള്ള അലോൺസോ കോൾമാൻ കോർണർ മാർട്ടിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് എൻബിസി-അഫിലിയേറ്റ് ലോക്കൽ ഡബ്ല്യുഡബ്ല്യുബിടിയിലെ റിപ്പോർട്ട് ചെയ്തു. രണ്ട് ഡോളറിനാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് വിശ്വസിക്കാൻ പ്രയാസമായിരുന്നു കോൾമാൻ പറഞ്ഞു. ടെലിവിഷനിലെ നറുക്കെടുപ്പ് നോക്കുകയായിരുന്നു.  തന്റെ ടിക്കറ്റിലെ നമ്പർ സീക്വൻസ്  13, 14, 15, 16, 17, 18 ഒത്തുവന്നു. 19 എന്ന ബോണസ് നമ്പറും ഉണ്ടായിരുന്നു, എന്നാൽ ആദ്യത്തെ ആറ് നമ്പറുകൾക്കാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. വ്യാഴാഴ്ചയാണ് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. വിജയിക്കുന്ന നമ്പറുകൾ താൻ മുമ്പ് സ്വപ്നം കണ്ടിരുന്നതാ‌യി ഇയാൾ വെളിപ്പെടുത്തി. 250,000 ഡോളറിന്റെ ഭീമൻ ചെക്കും ‘ഞാനൊരു മുഷിഞ്ഞ വൃദ്ധൻ”-എന്നെഴുതിയ ടീ ഷർട്ടുമായി ആഹ്ലാദിക്കുന്ന കോൾമാന്റെ ചിത്രം പുറത്തുവന്നു. ബുധൻ, ഞായർ ദിവസങ്ങളിലാണ് വിർജീനിയ ലോട്ടറി നറുക്കെടുപ്പ്. 10, അഞ്ച്, 2.5…

      Read More »
    • മുന്നറിയിപ്പ് മറികടന്ന് വാഹനവുമായി വെള്ളത്തില്‍ സാഹസിക അഭ്യാസപ്രകടനം: യുവാവ് അറസ്റ്റില്‍

      മസ്‌കത്ത്:  മുന്നറിയിപ്പ് മറികടന്ന് വെള്ളക്കെട്ടിലൂടെ വാഹനവുമായി സാഹസിക അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ഒമാന്‍ വാഹനവുമായി സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ ഇയാള്‍ വാഹനം ഓടിക്കുകയായിരുന്നു. ജബല്‍ അല്‍ അഖ്ദറിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടകരമായ പ്രവൃത്തിയില്‍ ബോധപൂര്‍വം ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരായ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാദികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഈ സമയത്ത് വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി…

      Read More »
    • സൗദിയില്‍ ചൂട് ഉയരുന്നു

      റിയാദ്: സൗദി അറേബ്യയുടെ പല മേഖലകളിലും ചൂട് വര്‍ധിക്കുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അല്‍അഹ്‌സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. വ്യാഴാഴ്ച 20 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

      Read More »
    • ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാല സ്വദേശി അലീന അഭിലാഷ് നിയമിതയായി, ജന്മനാട് അഭിമാനിക്കുന്നു

      ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന ജോലിയിൽ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് പോലീസിന്‍റെ ഔദ്യോഗിക യൂണീഫോം അണിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് അലീന ഇപ്പോൾ

      Read More »
    • നമുക്കു പാർക്കാൻ മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ലാത്ത ഹോട്ടല്‍, ഈ സീറോസ്റ്റാര്‍ ഹോട്ടലിന് വാടക 26,000 രൂപ. കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല

      : കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല, രാത്രി ഉറങ്ങാനാകില്ല, ചൂടു പിടിച്ച ചര്‍ച്ചകള്‍ മാത്രം. ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള ഒരു ഹോട്ടലുണ്ട്. നമ്മുടെ നാട്ടിലെങ്ങുമല്ല, സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഏറെ പുതുമകളുള്ള ഈ വാസസ്ഥലം. ലോകത്തെക്കുറിച്ചുള്ള സകല ആശങ്കകളെയും പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാനും ഇനിയെന്ത് എന്നാലോചിക്കാനും പ്രതിഷേധം പങ്കുവയ്ക്കാനും മാത്രമുള്ള ഇടമാണ് ഈ ഹോട്ടല്‍. ഈ ഹോട്ടലില്‍ താമസിക്കുന്നതിനായി ഒരു ദിവസത്തെ വാടക വെറും 26,000 രൂപ മാത്രമാണ്. ഈ സീറോ സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ. ഈ ഹോട്ടല്‍ ആരംഭിച്ചത് കണ്‍സെപ്റ്റ് ആര്‍ടിസ്റ്റുമാരായ ഇരട്ട സഹോദരങ്ങളാണ്. ഫ്രാങ്ക്, പാട്രിക് റിക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹോട്ടല്‍ തുടങ്ങിയത്. തെക്കന്‍ സ്വിസ് കന്റോണായ വലൈസിലെ സെയ്ലോണ്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ മുറികള്‍ സ്ഥിതി ചെയ്യുന്നത്. വാതിലോ ഭിത്തിയോ ഇല്ലാതെ ഒരു പ്ലാറ്റ്ഫോമില്‍ വച്ചിരിക്കുന്ന ഡബിള്‍ ബഡും മേശകളും കസേരകളും ടേബില്‍ ലാംപുകളും മാത്രമേ മുറിയുടെ അകത്തുള്ളൂ. ഹോട്ടലിന്റെ അടിസ്ഥാന തത്ത്വം തന്നെ വ്യത്യസ്തമായി…

      Read More »
    • സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച

        മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി കണ്ടതോടെ ഇന്ന് ദുൽഹജ് ഒന്നായിരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഹജ്ജിന്റെ പുണ്യ കർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹിജ്ജ 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച സന്ധ്യക്ക് ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഈ വർഷം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.

      Read More »
    • യു.കെയിലേക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം

      ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതര ജി.സി.സി പൗരന്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഗള്‍ഫ് പൗരന്‍മാര്‍ വിനോദ സഞ്ചാരത്തിന് തിരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും. അതേസമയം ഒമാനില്‍ നടപ്പാക്കിയ ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുകയാണ്. രണ്ടാം ഘട്ടത്തില്‍ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയില്‍…

      Read More »
    • ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍

      ഒമാനിൽ നടപ്പാക്കിയ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുന്നു. രണ്ടാം ഘട്ടത്തിൽ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല വിസ നൽകിയിരിക്കുന്നത്. സർഗ്ഗാത്മക വ്യക്തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ് രണ്ടാംഘട്ടത്തിൽ ഒമാനിൽ ദീർഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാൻ ഒമാനിൽ ആലോചിക്കുന്നുണ്ടെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു. വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാർഷിക റിപ്പോർട്ടിന്റെ അവതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല…

      Read More »
    • “ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… ” അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ഒരു രാജി

      അതിവേഗം കുതിക്കുന്ന ലോകം. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യർ. എല്ലാവർക്കും തങ്ങളുടെ ജോലി രാജിവെച്ച് യാതൊരു ടെൻഷനുമില്ലാതെ എവിടെയെങ്കിലും ചെന്നിരിക്കാൻ ആഗ്രഹം കാണും. ഇതാണ് ആൻഡ്രൂ ഫോമിക്കയെന്ന മനുഷ്യന്റെ തീരുമാനം ലോകത്ത് പലരിലും അസൂയയുളവാക്കുന്നത്. ജൂപിറ്റർ ഫണ്ട് മാനേജ്മെന്റ് എന്ന 68 ബില്യൺ ഡോളർ കമ്പനിയുടെ, അതും ആഗോള തലത്തിൽ അറിയപ്പെടുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ സിഇഒ സ്ഥാനം പുല്ല് പോലെ രാജിവെച്ചാണ് ഈ മനുഷ്യൻ കടൽത്തീരത്തേക്ക് പോകുന്നത്. തന്റെ രാജി എന്തിനായിരുന്നുവെന്ന് ആൻഡ്രൂ തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… സിഇഒയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ജൂപിറ്റർ കമ്പനി വാർത്തകളിൽ നിറഞ്ഞതോടെയാണ് സിഇഒ തന്നെ രാജിയുടെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. അമേരിക്കൻ കമ്പനിയാണ് ജൂപിറ്റർ. ഇതിന്റെ ഇന്നത്തെ മൂല്യം 67.9 ബില്യൺ ഡോളർ വരും. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാനും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുമാണ് രാജിയെന്നാണ് അൻഡ്രൂ പറയുന്നത്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത്…

      Read More »
    Back to top button
    error: