World

    • പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; ശ്രീലങ്കയിൽ ഒടുവിൽ ജനകീയ വിജയം

      കൊളംബോ: അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാമ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവർ വിശേഷിപ്പിക്കുന്നു. രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം…

      Read More »
    • ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും ഇന്ത്യൻ വംശജൻ മുന്നില്‍

      ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ 101 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു. പെന്നി മോഡന്‍റ് 83 വോട്ട് നേടി രണ്ടാമത് എത്തി. ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമത് എത്തി. സുവല്ല ബ്രവർമാൻ മത്സരത്തിൽ നിന്ന് പുറത്തായി. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് അഞ്ചു പേർ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ്…

      Read More »
    • ദുബൈായിക്കാരുടെ സ്വന്തം ‘നോല്‍’ കാര്‍ഡ്; അറിയേണ്ടതെല്ലാം

      ദുബൈ: ദുബൈയില്‍ ആദ്യമായി ബസിലോ, ട്രാമിലോ, മെട്രോയിലോ യാത്ര ചെയ്യുകയാണെങ്കില്‍ നോല്‍ കാര്‍ഡ് സ്വന്തമാക്കുകയാണ് ഏറ്റവും പ്രധാനം. ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകൃത പണമിടപാട് സംവിധാനമാണ് വിവിധ കാറ്റഗറികളിലുള്ള നോല്‍ കാര്‍ഡുകള്‍. അവയുടെ വിശദാംശങ്ങള്‍ ഇങ്ങനെ 1. നോല്‍ റെഡ് ടിക്കറ്റ് ലളിതമായ പേപ്പര്‍ കാര്‍ഡാണിത്. രണ്ട് ദിര്‍ഹമാണ് വില. എന്നാല്‍ ഒരു സമയം ബസ്, മെട്രോ, ട്രാം ഇവയില്‍ ഏതെങ്കിലും ഒരു ഗതാഗത സംവിധാനം മാത്രമേ ഇതില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. 90 ദിവസത്തേക്കോ അല്ലെങ്കില്‍ 10 സിംഗിള്‍ ട്രിപ്പുകള്‍ക്കോ ഇത് ഉപയോഗിക്കാം. റെഡ് ടിക്കറ്റ് ലഭിക്കാന്‍ ഒരു രേഖയും നല്‍കേണ്ടതില്ല. 2. നോല്‍ സില്‍വര്‍ കാര്‍ഡ് ഒരു തവണ 25 ദിര്‍ഹം നല്‍കി വാങ്ങുന്ന സില്‍വര്‍ കാര്‍ഡിന് അഞ്ച് വര്‍ഷമാണ് കാലാവധി. ഇതില്‍ 19 ദിര്‍ഹം, സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. വാട്ടര്‍ ടാക്സി ഉള്‍പ്പെടെ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ എല്ലാ സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.  പാര്‍ക്കിങ് പേയ്‍മെന്റിനും നോല്‍…

      Read More »
    • ദുബൈയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടികള്‍ എന്തൊക്കെ? എത്ര ചെലവ് വരും?

      ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാഗങ്ങളെക്കൂടി ഒപ്പം കൂട്ടാന്‍ വിവിധ തലങ്ങളിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇവ ഓരോന്നിനും നിശ്ചിത ഫീസും ഒടുക്കണം. വിസയുടെ ദൈര്‍ഘ്യത്തിന് പുറമെ കുട്ടികളുടെ പ്രായം വരെ ആശ്രയിച്ചായിരിക്കും അപേക്ഷയുടെ ചെലവ് നിര്‍ണയിക്കപ്പെടുക. പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ സംക്ഷിപ്‍ത രൂപം ഇങ്ങനെയാണ്. അറ്റസ്‍റ്റേഷന്‍ വിസയ്ക്കുള്ള നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചില രേഖകളുടെ അറ്റസ്‍റ്റേഷന്‍ പൂര്‍ത്തിയാക്കണം. നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതിന് പുറമെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിന്റെ അറസ്‍റ്റേഷനും പൂര്‍ത്തിയാക്കണം. നേരിട്ട് സമീപിക്കുകയാണെങ്കില്‍ 160 ദിര്‍ഹമാണ് യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറ്റസ്റ്റേഷനായി ഈടാക്കുന്നത്. മറ്റ് ഏജന്‍സികളെയോ ടൈപ്പിങ് സെന്ററുകളെയോ ആശ്രയിക്കുകയാണെങ്കില്‍ അവര്‍ സര്‍വീസ് ചാര്‍ജും ഈടാക്കും. അപേക്ഷ കൊടുക്കുന്ന സമയത്ത് വാടക കരാറോ ഈജാരി രജിസ്‍ട്രേഷന്‍ രേഖയോ ഹാജരാക്കേണ്ടതുണ്ട്. ഒപ്പം കുടുംബത്തെ…

      Read More »
    • രണ്ട് മിനുട്ടില്‍ ‘ഫുള്‍’ കാലിയാക്കി; പിന്നാലെ പിടഞ്ഞ് വീണ് യുവാവും ‘കാലിയായി’

      ജോഹന്നാസ്ബര്‍ഗ്: പന്ത്രണ്ട് ഡോളറിന് വേണ്ടി പന്തയം വച്ച് മദ്യപാനം നടത്തിയ യുവാവ് മരിച്ചു. 25 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിൽ നടന്ന ഒരു മദ്യപാന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ഉടന്‍ മരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം. സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.  ഒരു യുവാവ് കുപ്പിയോടെ മദ്യം കുടിക്കുമ്പോള്‍ മറ്റുള്ളവർ അവനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഈ കുപ്പി മുഴുവന്‍ കുടിച്ചതോടെ ഇയാള്‍ തളര്‍ന്ന് വീണെന്നും ഇയാളെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഞായറാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. കേസില്‍ മദ്യപാന മത്സരം നടന്ന എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യശാലയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് എടുത്തതായി ലിംപോപോ പോലീസ് വക്താവ് ബ്രിഗേഡിയർ മോട്ട്‌ലഫെല മൊജാപെലോ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. 2017 ല്‍ നടത്തിയ പഠനം പ്രകാരം ദക്ഷിണാഫ്രിക്കയില്‍ 25നും 34 നും…

      Read More »
    • കൊല്ലംകാരൻ വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധു

        കൊല്ലം: പ്രണയത്തിന് ദേശമോ ഭാഷയോ ജാതിമതവർണ വ്യതാസങ്ങളൊ ഒന്നും ബാധകമല്ലെന്നത് ലോകസത്യം. അതിന് ഒരുദാഹരണം ഇതാ. അയര്‍ലണ്ടില്‍ വേരോടിയ പ്രണയ വല്ലരി കൊല്ലത്ത് തളിര്‍ത്തു. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃതത്തിന്റേയും സുനിത ദത്തിന്റേയും മകന്‍ വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് ആണ് വധുവായത്. എം.ബി.എയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്പ് പോയ വിഷ്ണു, സാധാരണ വിദ്യാര്‍ഥികള്‍ ചെയ്യുന്നതുപോലെ അവിടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ആണ് ക്ലോയിയുമായി പ്രണയത്തിലായത്. വീട്ടുകാരുടെ അറിവോടെ തന്നെ അവിടെവച്ച് ഇവരുടെ വിവാഹം നടത്തി. വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹത്തിനായി നാട്ടിലെത്തിയ വിഷ്ണുവിനൊപ്പം ക്‌ളോയിയും കേരളത്തിൽ വന്നു. ഞായറാഴ്ചയായിരുന്നു പൂജയുടെ വിവാഹം. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇനി കേരളം ക്‌ളോയിയെ പരിചയപ്പെടുത്താന്‍ ചിലയാത്രകള്‍ അതിനുശേഷം ഇരുവരും അയര്‍ലണ്ടിലേക്കുപോകും.

      Read More »
    • 2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് അർദ്ധരാത്രി കാണാം

      ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. സാധരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നത് കൊണ്ടാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു. ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. ഇന്ന് അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും. ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക്…

      Read More »
    • ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ

      പ്രസിഡന്റ് രാജ്യംവിടുകയും രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും ചെയ്യുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെ രാജ്യംവിട്ടിരുന്നു . മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും കടന്നത്.അതേസമയം, രാജപക്‌സെ രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി.  

      Read More »
    • കോവിഡ് കാലത്തെ സ്തുത്യർഹമായ സേവനം, മുണ്ടക്കയം സ്വദേശികളായ യുവ ദമ്പതികള്‍ക്ക് 10 വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കി അബുദബി സര്‍ക്കാര്‍

        താരങ്ങൾക്കും വി.ഐ.പികൾക്കുമൊപ്പം ആതുരസേവന രംഗത്ത് മികവു പ്രകടിപ്പിക്കുന്നവർക്കും യു.എ.ഇ സർക്കാർ ഗോള്‍ഡന്‍ വിസ നൽകുന്നു. ഡോക്ടർമാർ നഴ്സുകാർ തുടങ്ങി ആരോഗ്യപരിപാലന മേഖലയിൽ ജോലി ചെയ്യുന്ന ചില മലയാളികളെയും സര്‍ക്കാര്‍ ഗോൾഡൻ വിസ നൽകി ആദരിക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡ് കാലത്ത് രോഗികള്‍ക്ക് മികച്ച ചികിത്സാസേവനം ചെയ്ത മുണ്ടക്കയം സ്വദേശികളായ യുവ ദമ്പതികള്‍ക്ക് 10 വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കി അബുദബി സര്‍ക്കാര്‍ ആദരിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ കല്ലുങ്കല്‍ തുഫൈല്‍, ഭാര്യ കാഞ്ഞിരപ്പള്ളി മണങ്ങല്ലൂര്‍ വെട്ടിയാനിക്കല്‍ കാസിമിന്റെ മകള്‍ ഷരീനാ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ആറുവര്‍ഷമായി അബുദബിയില്‍ ആരോഗ്യരംഗത്ത് സജീവമാണിവര്‍. തുഫൈല്‍ യുഎഇയിലെ മുസഫാലില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ജോലി. ഷറീന കോര്‍ണിഷ് ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലും. കോവിഡ് ബാധിതര്‍ക്ക് മടികൂടാതെ ആത്മാര്‍ഥ ചികിത്സ നല്‍കിയതിനാണ് ഇരുവര്‍ക്കും ആദരവ്.

      Read More »
    • ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജ്യം വിട്ടു

      രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമാകവെ പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്‌സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടതെന്നാണ് സൂചന. രജപക്‌സെക്കൊപ്പം ഭാര്യയും ഒരു ബോഡി ഗാര്‍ഡുമുണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

      Read More »
    Back to top button
    error: