World
-
സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍. പുതുതായി 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 367 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 803,76 ആയി. ആകെ രോഗമുക്തരുടെ എണ്ണം 787,966 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,232 ആയി. രോഗബാധിതരില്‍ 6,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,098 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 184, ജിദ്ദ 100, ദമ്മാം 73, മക്ക 40, മദീന 35, അബ്ഹ 19, ബുറൈദ 12, ഹുഫൂഫ് 12, ത്വാഇഫ് 8, അല്‍ഖര്‍ജ് 8, ഉനൈസ 7, ദഹ്‌റാന്‍ 7, ഖമീസ് മുശൈത്ത് 6, അല്‍റസ് 6, ഹാഇല്‍ 5, ജീസാന്‍ 5, ഖോബാര്‍…
Read More » -
കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; 36 നിയമലംഘകര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സും ട്രൈ പാര്‍ട്ടി കമ്മറ്റിയും നടത്തി വരുന്ന സെക്യൂരിറ്റി ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 32 റെസിഡന്‍സ്, തൊഴില്‍ നിയമലംഘകര്‍ പിടിയിലായി. നാല് നിയമലംഘകരെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസില്‍ നിന്ന് പിടികൂടി. ദിവസ വേതനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതല്‍ പേരും സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയവരാണ്. പിടിയിലായ എല്ലാവരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കായിക താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേര്‍ ഒഫീഷ്യലുകളും സപ്പോര്‍ട്ട് സ്റ്റാഫുമാണ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍. ഇത് ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് ചാമ്പ്യന്‍ പട്ടം…
Read More » -
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഐ.ഡി കാര്‍ഡുമായി ബഹ്റൈനിലേക്ക് പ്രവേശിക്കാം
മനാമ: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയുമായി ബഹ്റൈനിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ബഹ്റൈന്‍ ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ) അറിയിച്ചു. നേരത്തെ അംഗ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളിലെ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു അംഗ രാജ്യങ്ങളുമായി നിലവിലുള്ള ശക്തമായ ബന്ധങ്ങല്‍ കൂടുതല്‍ ദൃഢമാക്കാനും, പൗരന്‍മാരുടെ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അംഗ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനായി തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്ന നടപടിക്രമം പുനരാരംഭിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നടപടി.
Read More » -
യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,409 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. #UAE announces 1,409 new #COVID19 cases, 1,434 recoveries and no deaths in last 24 hours #WamNews pic.twitter.com/Nke0VBRBLX — WAM English (@WAMNEWS_ENG) July 17, 2022 രാജ്യത്ത് ചികിത്സയിലായിരുന്ന 1,434 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 258,194 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 973,416 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 953,694 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325…
Read More » -
കുളിര്‍മയുള്ള യാത്രാനുഭവങ്ങൾ പങ്കു വച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
അറബ്‌നാടുകളിലെ ഹ്രസ്വസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. പ്രവാസികള്‍ക്കിടയിലെ ദിവസങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. കടലിനക്കരെയുള്ള കേരളമായിരുന്നു ഓരോ ഇടവും. നമ്മുടെ നാട്ടിലെ അതേ കാഴ്ചകള്‍, വാക്കുകള്‍, സ്‌നേഹപ്രകടനങ്ങള്‍…. ലോകത്തെവിടെയും മലയാളികള്‍ അവരുടെ ജന്മദേശത്തെ ഓര്‍മിപ്പിക്കുന്നു. 1994-ല്‍ ആണ് ആദ്യമായി ഗള്‍ഫ് നാടുകളിലെത്തിയത്. പിന്നീട് പലതവണ അവിടം സന്ദര്‍ശിച്ചു. നഗരങ്ങളുടെ ഛായ മാറിയതല്ലാതെ അവിടെ പാര്‍ക്കുന്ന മലയാളികളുടെ ആതിഥ്യമര്യാദയ്ക്കും സ്‌നേഹവായ്പിനുമൊന്നും ഒട്ടും മാറ്റമില്ല. എല്ലാം ആദ്യതവണത്തേതുപോലെ തന്നെ. ദുബായ് സെന്റ് തോമസ് കത്രീഡ്രല്‍ ഇടവകപെരുന്നാളായിരുന്നു ഇത്തവണത്തെ പ്രധാനപ്പെട്ട പരിപാടികളിലൊന്ന്. ദൂരദേശത്തുപോലും വിശ്വാസികളുടെ അനുഷ്ഠാനതീവ്രത എത്രത്തോളമുണ്ടെന്ന് കണ്ടറിഞ്ഞു. നാട്ടില്‍ നിന്ന് അകന്നുനിൽക്കുമ്പോള്‍ പോലും നാട്ടില്‍ എങ്ങനെ പള്ളിപ്പെരുന്നാളുകൂടുന്നുവോ, അതേ ഉത്സാഹത്തോടെയും ആവേശത്തോടെയും ദുബൈലുള്ളവര്‍ ഇടവകപ്പെരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു. ഇടവക വികാരിയും സഹവികാരിയും ട്രസ്റ്റിമാരും സെക്രട്ടറിമാരും ഭരണസമിതി അംഗങ്ങളുമെല്ലാം ചേര്‍ന്ന് അത് ആഘോഷമാക്കി. എല്ലാവരെയും അഭിനന്ദിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. യു.എ.ഇ ഭരണാധികാരികളെ സന്ദര്‍ശിക്കാനും ഇക്കുറി അവസരമുണ്ടായി. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍…
Read More » -
ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും
ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി ‘സിമൂം’ എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും. അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.
Read More » -
സൗദിയില്‍ 651 പേര്‍ക്ക് കൊവിഡ്, 487 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ ഒരാള്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 487 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 802,586 ആയി. ആകെ രോഗമുക്തരുടെ എണ്ണം 787,198 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,229 ആയി. രോഗബാധിതരില്‍ 6,159 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,054 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 173, ജിദ്ദ 107, ദമ്മാം 65, മക്ക 39, ഹുഫൂഫ് 34, മദീന 27, തായിഫ് 15, അബഹ 15, ജീസാന്‍ 11, ബുറൈദ 10, ദഹ്‌റാന്‍ 9, തബൂക്ക് 7, നജ്‌റാന്‍ 7, ഉനൈസ 7, അല്‍ബാഹ 6, ഖമീസ് മുഷൈത്ത് 6, ഖോബാര്‍ 5, ഹായില്‍ 4, യാംബു 4, സാറാത്…
Read More » -
11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതം. നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ഓഗസ്റ്റ് വരെ ഈ നിയന്ത്രണം തുടരും. ജോലി ചെയ്യുന്നവര്‍ക്ക് ചൂടേറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‍നങ്ങള്‍ തടയുകയാണ് ലക്ഷ്യം. ജൂലൈ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ 2,948 തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 30 ലേബര്‍ ഇന്‍സ്‍പെക്ടര്‍മാരാണ് പരിശോധനകളില്‍ പങ്കെടുത്തത്. 2,948 തൊഴിലിടങ്ങളിലെ പരിശോധനയില്‍ 11 സ്ഥലങ്ങളില്‍ മാത്രമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ 99.63 ശതമാനവും നിയമം പാലിക്കപ്പെടുന്നതായും കണ്ടെത്തിയ നിയമലംഘനങ്ങള്‍ 0.37 ശതമാനം മാത്രമാണെന്നും തൊഴില്‍ – സാമൂഹിക വികസന മന്ത്രാലയത്തിലെ സേഫ്റ്റി ആന്റ്…
Read More » -
യുഎഇയില്‍ 1,489 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,489 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,499 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 297,155 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,70,586 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,50,717 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,544 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More »