NEWSWorld

ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജ്യം വിട്ടു

രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമാകവെ പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്‌സെ നേരത്തെ അറിയിച്ചിരുന്നത്.

പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടതെന്നാണ് സൂചന. രജപക്‌സെക്കൊപ്പം ഭാര്യയും ഒരു ബോഡി ഗാര്‍ഡുമുണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

 

Back to top button
error: