World
-
ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍ക്കാന്‍ ഓഹരിയുടമകളുടെ അനുമതി
സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന് 4400 കോടി ഡോളറിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍. കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടന്ന കോണ്‍ഫറന്‍സ് കോളിലാണ് തീരുമാനമായത്. ഏപ്രിലില്‍ തന്നെ കമ്പനി ഇലോണ്‍ മസ്‌കിന് വില്‍ക്കാന്‍ ട്വിറ്റര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, സ്പാം അക്കൗണ്ടുകളുടേയും ബോട്ട് അക്കൗണ്ടുകളുടേയും എണ്ണവുമായി ബന്ധപ്പെട്ട് കമ്പനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് മസ്‌ക് ഈ ഇടപാടില്‍ നിന്ന് പിന്‍മാറി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍. ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം. ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും. പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ട് അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ എണ്ണം കമ്പനി വ്യക്തമാക്കിയില്ല. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പറയുന്നതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക്…
Read More » -
യു.കെയില്‍ കോവിഡിന്റെ പുതിയ വകഭേദം
ലണ്ടന്‍: യു.എസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യു.കെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യു.കെ.എച്ച്.എസ്.എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.
Read More » -
പേന ലീക്കായി; പൊട്ടിത്തെറിച്ച് ചാള്‍സ് മൂന്നാമന്‍
ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് പരസ്യമായി ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് സംഭവം. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ”ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു” എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളഞ്ഞ ശേഷം ”ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല” എന്ന് പറഞ്ഞാണ് രാജാവ് നടന്നുനീങ്ങിയത്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. അതേസമയം, മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം…
Read More » -
തൊഴിലാളി ഐക്യം സിന്ദാബാദ്… ഇത് കേരളത്തിൽ മാത്രമല്ല അങ്ങ് ജർമനിയിലും അങ്ങനെയാണ്; പൈലറ്റുമാരുടെ സമരം വിജയിച്ചു; മയപ്പെട്ട് കമ്പനി, ശമ്പളം കൂട്ടി നല്‍കും
ദില്ലി: ശമ്പള വർധനയ്‌ക്കായി ആവർത്തിച്ചുള്ള പൈലറ്റുമാരുടെ സമരത്തിന് ശേഷം ജർമ്മനിയിലെ ലുഫ്താൻസ എയർലൈൻസ് ഗ്രൂപ്പ് ശമ്പള വർദ്ധനവ് നല്കാൻ തീരുമാനമായി. കോക്ക്പിറ്റ് ജീവനക്കാരുടെ അടിസ്ഥാന പ്രതിമാസ ശമ്പളം രണ്ട് ഘട്ടങ്ങളിലായി 490 യൂറോ വർദ്ധിപ്പിക്കും. സെപ്റ്റംബർ 2-ന് പൈലറ്റുമാരുടെ പണിമുടക്ക് കാരണം ലുഫ്താൻസ 800-ലധികം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 1.3 ലക്ഷം യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടിലായി. ദില്ലി എയർപോർട്ടിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കും പറക്കാനിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ 700 യാത്രക്കാർ ടെർമിനലിനുള്ളിൽ പ്രതിഷേധിച്ചു. സെപ്തംബർ 9 ന് രാത്രിയിൽ, യാത്രക്കാർ ദില്ലി വിമാനത്താവളത്തിൽ ശക്തമായി പ്രതിഷേധിച്ചു. അന്ന് വൈകുന്നേരത്തോടെ ടെർമിനലിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. ഭാഗ്യവശാൽ, സെപ്റ്റംബർ 7, 8 തീയതികളിൽ രണ്ടാം പണിമുടക്കിനുള്ള ആഹ്വാനം പൈലറ്റുമാർ ഉപേക്ഷിച്ചു. 5.5 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്, ലുഫ്താൻസ പൈലറ്റുമാർ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് (വിസി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ…
Read More » -
സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തെത്തിയ മലയാളി വയോധിക സൗദിയില്‍ മരിച്ചു
റിയാദ്: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് റിയാദിൽ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്. റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. മക്കൾ – ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കൾ – റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More » -
യുക്രൈന്റെ മിന്നലാക്രമണത്തില്‍ തളര്‍ന്ന് റഷ്യ
കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രൈന്‍ സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ച ഹര്‍കീവ് മേഖലയെയാണ് ഇപ്പോള്‍ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത്. കഴിഞ്ഞ ഒരു ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുക്രെയ്ന്‍ സേനാ മേധാവി അറിയിച്ചു. യുക്രൈന്‍ മുന്നേറ്റം സമ്മതിച്ച റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് അറിയിച്ചു. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണ് സൂചന. ഇതു ശരിവയ്ക്കുന്നതാണ് സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയിലെ യുദ്ധവിദഗ്ധരും വ്‌ലോഗര്‍മാരും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍. രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രൈന്‍ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു. മൊത്തം 3000 ചതുരശ്ര കിലോമീറ്റര്‍ വിമുക്തമാക്കിയെന്നാണ് യുക്രൈന്‍ സൈന്യം വ്യക്തമാക്കുന്നത്. ഏപ്രില്‍ മുതലുള്ള കാലയളവില്‍…
Read More » -
യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു, ഗൾഫ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചരക്ക് നീക്കത്തിന്റെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും പരിഹരിക്കുന്നതിന് സഹായകമാകുന്ന സുപ്രധാന ചുവടുവയ്പാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന്റെ താൽക്കാലിക അനുമതിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്. പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപ്പിലെയും യു.എസിലെയും വിമാന നിർമാതാക്കളിൽ പലരും ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഊർജക്ഷമതയുള്ള വിമാനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നിവയിലേക്ക് വ്യോമയാന മേഖല മാറുകയാണ്.
Read More » -
വര്‍ധിതബലവുമായി യുക്രൈന്‍; റഷ്യന്‍ സൈന്യത്തിന് കനത്ത ആള്‍നാശം
ഖെർസൺ: വടക്കു കിഴക്കൻ യുക്രെയിനിലെ നിർണായക മേഖലകളിൽ റഷ്യൻ സേനയ്ക്ക് കനത്ത തിരിച്ചടി തുടരുന്നു. ഖെർസൺ അടക്കം പല പ്രദേശങ്ങളിലും റഷ്യൻ സൈന്യത്തിന് കനത്ത ആൾനാശമുണ്ടാക്കിയതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യൻ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളിൽ ജനം ആഹ്ളാദ പ്രകടനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കാർഖീവ്/ഡോണെറ്റ്സ്ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രൈൻ അവകാശപ്പെട്ടു. പല മേഖലകളിലും റഷ്യൻ പട്ടാളം പ്രതിരോധിക്കാൻ പോലും മുതിരാതെ തോറ്റോടിയെന്നും റഷ്യ കീഴടക്കിവെച്ചിരുന്ന മൂവായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം മോചിപ്പിച്ചതായും യുക്രൈൻ പറയുന്നു. പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാൻ വേണ്ടിയുള്ള താത്കാലിക പിൻവാങ്ങലാണ് കാർഖീവ് മേഖലയിൽ നടത്തിയതെന്നാണ് റഷ്യയുടെ നിലപാട്. യുദ്ധരംഗത്തെ തോൽവിക്ക് പകരംവീട്ടാൻ ജനവാസ കേന്ദ്രങ്ങൾക്കും വൈദ്യുത നിലയങ്ങൾക്കും നേരെ റഷ്യ ആക്രമണം നടത്തുകയാണ് എന്ന് യുക്രെയിൻ ആരോപിച്ചു. അതേസമയം ഇന്നലെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കാർഖീവിലെ താപ വൈദ്യുത നിലയത്തിന് കനത്ത നാശം ഉണ്ടായി. വൈദ്യുതനിലയം തകർന്നതോടെ…
Read More » -
ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിനുള്ളിൽ മരണപ്പെട്ടു
ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസ(4 വയസ്സ്)യാണ് മരിച്ചത്. കുട്ടിയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാൽ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്. രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിച്ച് കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് ലഭ്യമായ വിവരം. അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം…
Read More » -
പല ലിങ്കുകളും അറിയാതെ പോലും ക്ലിക്ക് ചെയ്യരുത്, പണി ഉറപ്പ്
വിരൽത്തുമ്പിൽ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പുതിയ കാലത്തിൻ്റെ പ്രത്യേകത. അതിന് ഗുണങ്ങൾക്കൊപ്പം ചില ദോഷങ്ങളുമുണ്ട്. അത്തരം ചതിയുടെയും തട്ടിപ്പുകളുടെയും കഥകൾ പതിവായി നാം കേൾക്കാറുമുണ്ട്. ഇതാ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് കനത്ത മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രമും ടിക്ടോക്കും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍, ഉപയോക്താക്കളുടെ ബ്രൗസിങ് ഡാറ്റ നിരീക്ഷിക്കുന്നുണ്ടത്രേ. മുന്‍പൊക്കെ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് വന്നാല്‍ അത് ഓപ്പണ്‍ ചെയ്യുന്നത് പുറമെയുള്ള ബ്രൗസറിലായിരിക്കും. ഇപ്പോള്‍ നേരെ തിരിച്ചാണ്. ഏതാണോ ആപ്പ് അതിനുള്ളില്‍ തന്നെ ലിങ്ക് ഓപ്പണ്‍ ചെയ്യാനാകും. ചുരുക്കി പറഞ്ഞാല്‍ പുറമെയുള്ള ബ്രൗസറിലേക്ക് ലിങ്ക് വിടുന്നില്ല. ഐ.ഒ.എസില്‍ ആപ്പിളിന്റെ സഫാരിയിലെ വെബ്കിറ്റ് (WebKit) ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും ലിങ്ക് തുറക്കുന്നത്. ആപ്പുകളുടെ ഡവലപ്പര്‍മാര്‍ക്ക് വെബ്കിറ്റ് ക്രമീകരിക്കാനും അതില്‍ സ്വന്തം ജാവാസ്‌ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും എന്നുമാണ് കണ്ടെത്തല്‍. ഇത്തരം സുരക്ഷ വീഴ്ചകള്‍ ചൂണ്ടികാണിക്കുന്ന ഫെലിക്സ് ക്രൗസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കാണുന്ന ലിങ്ക് തുറക്കുമ്പോള്‍ അതിലേക്ക് ഒരു…
Read More »