World

    • ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കുറച്ചു

      ദോഹ: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ഡ് 30 റിയാലില്‍ നിന്ന് 20 റിയാലായി കുറച്ചു. മരുന്നുകള്‍ക്ക് പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ (Medical consumables), ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ (Dietary products) തുടങ്ങിയവയുടെയും ഹോം ഡെലിവറി ചാര്‍ജ് കുറച്ചിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഏപ്രിലിലാണ് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും പോസ്റ്റിലൂടെ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ രോഗികളില്‍ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്ന് നാല് ലക്ഷവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷവും മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുവെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഈ…

      Read More »
    • ഖത്തറില്‍ താപനില 46 ഡിഗ്രി വരെ ഉയരും; ഈയാഴ്ച ചൂട് കൂടുമെന്ന് പ്രവചനം

      ദോഹ: ഖത്തറില്‍ ഈയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 33 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച ഖത്തറിലെ അന്തരീക്ഷ താപനിലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

      Read More »
    • യുദ്ധത്തില്‍ യുക്രൈന് മുന്നേറ്റം; റഷ്യയ്ക്ക് തിരിച്ചടി

      കീവ്: ആറ് മാസമായി തുടരുന്ന യുദ്ധത്തിനിടെ അപ്രതീക്ഷിത മുന്നേറ്റം നടത്തി യുക്രൈന്‍. റഷ്യന്‍ സൈന്യം യുദ്ധോപകരണങ്ങളടക്കം സംഭരിച്ചിരുന്ന വടക്കന്‍ യുക്രൈനിലെ തന്ത്രപ്രധാന നഗരമായ ഇസിയം ഉപേക്ഷിച്ച് പിന്മാറിയതോടെയാണിത്. ഖാര്‍കീവ് പ്രവിശ്യയിലാണ് ഇസിയം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വാങ്ങേണ്ടി വന്നതിനുശേഷമുള്ള ഏറ്റവും കനത്ത തിരിച്ചടിയാണ് ഖാര്‍കീവ് പ്രവിശ്യയിലെ ഇസിയത്തില്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിന് വരുന്ന റഷ്യന്‍ സൈനികര്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടക്കമുള്ള ഉപേക്ഷിച്ചാണ് ഇസിയത്തില്‍നിന്ന് പിന്മാറിയെതന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടി ആറ് മാസമായി തുടരുന്ന യുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനിടെ, സൈന്യത്തോട് താത്കാലികമായി പിന്മാറാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, ഖാര്‍കീവ് പ്രവിശ്യയിലെ ജനങ്ങളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് റഷ്യന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാണരക്ഷാര്‍ഥം റഷ്യയില്‍ അഭയം തേടാനാണ് നിര്‍ദ്ദേശം. അതിനിടെ,…

      Read More »
    • എംബസികളിൽ ഉദ്യോഗസ്ഥ ക്ഷാമം; യുഎസിലേക്ക് വിസ കിട്ടാൻ കാത്തിരിക്കേണ്ടത് ഒന്നര വർഷം

      കോഴിക്കോട്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിസാ പ്രതിസന്ധി തുടരുന്നു.  വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ്  വിസക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.  അപേക്ഷകരുടെ എണ്ണം കൂടിയതും എംബസികളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് വിസ വൈകാന്‍ കാരണം. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്. യുഎസ് വിസ കിട്ടാന്‍  ഒരു മാസമായിരുന്നു  മുമ്പ് ആവശ്യമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് അപേക്ഷകര്‍. വിസ കിട്ടാനുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അപ്പോയിന്റ്മെന്റ് കിട്ടുന്നത് 2024 മാര്‍ച്ചിലേക്ക്. ഇതും കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കി വിസ കിട്ടാന്‍  പിന്നേയും വൈകും. യുകെയിലേക്കുള്ള വിസക്കായി അപേക്ഷകര്‍ രണ്ടു മാസത്തിലധികം കാത്തിരിക്കണം. ഷെങ്കന്‍ വിസ ആവശ്യമുള്ള ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതോടെ പലരുടേയും  യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. മുന്‍നിശ്ചയിച്ച ടൂര്‍ പാക്കേജുകള്‍ എല്ലാം ട്രാവല്‍ ഏജന്‍സികള്‍ റദ്ദ് ചെയ്തു. ഉദ്യോഗസ്ഥരുടെ കുറവാണ് വിസാ നടപടികള്‍ വൈകാനുള്ള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാൻ മുന്‍ഗണനാടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിസ നല്‍കുന്നത്.…

      Read More »
    • 73കാരനായ ചാള്‍സ് രാജകുമാരന്‍ ഇനി മുതല്‍ കിംഗ് ചാള്‍സ് മൂന്നാമന്‍

      ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന്  മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം. രാജകുടുംബാഗങ്ങൾ, പ്രധാനമന്ത്രി, മുതിർന്ന രാഷ്ട്രീയക്കാർ, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അടങ്ങുന്നതാണ് അക‍്‍സഷൻ കൗൺസിൽ. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുളള പ്രഖ്യാപനത്തിന് പിന്നാലെ, ഹൈഡ്‍സ് പാർക്കിലും ടവർ ഓഫ് ലണ്ടലിനും ഗൺ സല്യൂട്ട് ഉണ്ടായി. ഒരു മണിക്കൂറിന് ശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിലും മുിതർന്ന നേതാക്കൾ വിളംബരം നടത്തി. സ്കോട്‍ലാൻഡ് വെയ്ൽസിലും അയർലണ്ടിലും നാളെ വിളംബരം നടക്കും. രാജാവായി ചുമതലയേറ്റതിന് പിന്നാലെ ആക‍്‍സഷൻ കൗൺസിലിന് അഭിസംബോധന…

      Read More »
    • ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ ‘നെറ്റ്ഫ്‌ലിക്‌സി’ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി.

      റിയാദ്: നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതും ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഇലക്ട്രോണിക് മീഡിയ ഒഫീഷ്യല്‍സ് കമ്മിറ്റി വിലയിരുത്തി. ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ് ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്‌ലിക്‌സിനോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഔദ്യാഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവതലമുറയേയും ധാര്‍മിക വഴിയില്‍നിന്ന് തെറ്റിക്കുന്നതാണ്. ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍…

      Read More »
    • വ്യാജ ബിരുദത്തിലൂടെ ജോലി നേടിയവര്‍ സൂക്ഷിക്കുക; പണിവരുന്നുണ്ട്

      കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കുവൈത്ത് മന്ത്രിസഭ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ ബിരുദത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചുപിടിക്കും. വിദേശത്ത് നിന്ന് നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുവൈത്തികളും വിദേശി ജീവനക്കാരും പരിശോധന നേരിടേണ്ടി വരും. നിലവിലുള്ളവരുടെയും പുതിയതായി ജോലിയില്‍ പ്രവേശിച്ചവരുടെയും രേഖകള്‍ പരിശോധിക്കും. സംശയമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. ഇവ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിങ്ങനെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രോസിക്യൂഷന് കൈമാറും.

      Read More »
    • സൗദി അറേബ്യയില്‍ ബസപകടം; 14 പേര്‍ക്ക് പരിക്ക്

      റിയാദ്: സൗദി അറേബ്യയിലെ ബുറൈദയില്‍ സ്വകാര്യ കമ്പനി കോമ്പൗണ്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പരിക്കേറ്റവരെ സ്വീകരിക്കാന്‍ ആശുപത്രിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകും മുഴുവന്‍ മെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാ വിഭാഗങ്ങളും സജ്ജമാക്കുകയും ചെയ്തു. പരിക്കേറ്റ 11 പേരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടു പേരെ വിഗദ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകള്‍ക്കും ചികിത്സക്കും ശേഷം ഒരാള്‍ ആശുപത്രി വിട്ടു.

      Read More »
    • ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവ്

      ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു. പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍നിന്നാണ് ഉണ്ടായത്. പിന്നാലെ ഹൈഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ വിളംബരം നടത്തിയത്. ഒരു മണിക്കൂറിനുശേഷം ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്‌സ്‌ചേഞ്ചില്‍ രണ്ടാമത്തെ വിളംബരവും. സ്‌കോട്ലന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും വെവ്വേറെ വിളംബരങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും. ചരിത്രത്തില്‍ ആദ്യമായി സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തിക്കെട്ടി. പിന്നീട് വീണ്ടും ദുഃഖാചരണത്തിന്റെ…

      Read More »
    • ശുചീകരണത്തൊഴിലാളിയെ പ്രണിച്ച് വിവാഹം കഴിച്ച് വനിതാ ഡോക്ടര്‍

      ലഹോര്‍: അവിശ്വസനീയവും അതിമനോഹരമായ ഒരു പ്രണയ കഥ പാക്കിസ്ഥാനില്‍ നിന്നുള്ള യുട്യൂബ് ചാനല്‍ ‘മേരാ പാകിസ്താന്‍’ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. വനിതാ ഡോക്ടറും അവര്‍ ജോലിചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകണത്തൊഴിലാളിയും തമ്മിലുള്ള പ്രണയകഥയാണ് വൈറലായിരിക്കുന്നത്. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഓഖ്‌റയിലാണ് സംഭവം. ദിപല്‍പൂരിലെ ക്ലിനിക്കില്‍ ഡോക്ടറായ കിഷ്വര്‍ സാഹിബയും അവിടുത്തെ ശുചീകരണത്തൊഴിലാളി ഷെഹ്സാദുമാണ് കഥയിലെ നായികയും നായകനും. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിഷ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി. ഒരു ദിവസം കിഷ്വര്‍, ഷെഹ്സാദിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. അതിനുശേഷം ഫോണിലൂടെ പരസ്പരം അറിയാന്‍ തുടങ്ങി. ഒരു ദിവസം ഷെഹ്സാദിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിന് കിഷ്വര്‍ ലൈക്ക് മെസ്സേജ് റിപ്ലൈ നല്‍കി. ശേഷം കിഷ്വര്‍ തന്റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് ഷെഹ്സാദിനെ അറിയിച്ചു. എന്നാല്‍, ഇതുകേട്ടപ്പോള്‍ ഷെഹ്സാദ് അമ്പരന്നുപോയി. ഒരു ഡോക്ടര്‍ക്ക് തന്നോട്…

      Read More »
    Back to top button
    error: