World

    • ചായ ശീലമാക്കിയവർ ശ്രദ്ധിക്കുക, അധികമായാൽ അമൃതും വിഷം. ചായ കുടി കൂടുതലായാൽ ശരീരത്തിന് എന്തൊക്കെ ദോഷങ്ങൾ സംഭവിക്കും എന്നറിയുക

      പലർക്കും ചായ ഒരു ദൗർബല്യമാണ്. ചായ കുടിച്ച് ദിവസം തുടങ്ങുന്നവർ എണ്ണമറ്റവരാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ദിവസവും പല തവണ ചായ കുടിക്കുന്നവരും കുറവല്ല എന്നത് സത്യമാണ്. ഒരു ദിവസം എത്ര തവണ ചായ കുടിക്കാം എന്ന സംശയം പലർക്കുമുണ്ട്. വിദഗ്ധർ പറയുന്നത്: ഒരു ദിവസം മൂന്ന് മുതൽ നാല് കപ്പ് ചായ വരെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാരകമായ രീതിയിൽ ബാധിക്കുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ കാമിനി കുമാരി പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട് പ്രകാരം ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് ശരീരത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉറക്കമില്ലായ്മ, തലകറക്കം, നെഞ്ചിരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഇക്കാരണത്താൽ, അധികം ചായ കുടിക്കരുതെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം? ഒരു ദിവസം…

      Read More »
    • എന്‍ജിനീയര്‍ക്ക് വെറുതെ കിട്ടിയത് രണ്ടു കോടി: അബദ്ധം പറ്റിയതെന്ന് ഗൂഗിള്‍

      വാഷിങ്ടണ്‍: അമേരിക്കയിലെ എന്‍ജീനിയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളര്‍. അമേരിക്കയിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എന്‍ജീനിയറായ സാം ക്യൂറിക്കാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. വിവരം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവെച്ചത്. ഗൂഗിളിനെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങള്‍ക്ക് ഈ പണം തിരിച്ചു വേണ്ടെങ്കില്‍ സാരമില്ല എന്നും ക്യൂറി ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ മാധ്യമം എന്‍.പി.ആറിന് നല്‍കിയ പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു. തനിക്ക് വേണമെങ്കില്‍ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിള്‍ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി പറഞ്ഞു. താന്‍ ഒരു ഹാക്കറും ബിഗ് ബൗണ്ടി ഹണ്ടറുമാണെന്ന് ട്വിറ്ററില്‍ ക്യൂറി വ്യക്തമുക്കുന്നു. സോഫ്ട്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിനാണ് ബിഗ് ബൗണ്ടി ഹണ്ടിങ് എന്ന് പറയുന്നത്. ഇതിനു കമ്പനികള്‍ വലിയ പ്രതിഫലം കൊടുക്കാറുണ്ട്.  

      Read More »
    • ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയില്‍

      മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി യുകെയിലെത്തി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തും. ഗ്രേറ്റ് ബ്രിട്ടന്റെയും, വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഹൈതം ബിന്‍ താരിക്ക് അഭിനന്ദിക്കുകയും ചെയ്യും.

      Read More »
    • യുഎഇയിലും ഖത്തറിലും ഉച്ചവിശ്രമം അവസാനിച്ചു

      അബുദാബി/ദോഹ: യുഎഇയിലും ഖത്തറിലും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം അവസാനിച്ചു. ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമം സെപ്തംബര്‍ 15നാണ് അവസാനിച്ചത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയായിരുന്നു വിശ്രമ സമയം. ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ വിവിധ കമ്പനികള്‍ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 55,192 പരിശോധനകള്‍ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹമായിരുന്നു പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

      Read More »
    • ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു

      അബുദാബി: ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.

      Read More »
    • സുഹൃദ് രാജ്യങ്ങള്‍ പോലും ഞങ്ങളെ പിച്ചക്കാരായി കരുതുന്നു: ഷെഹബാസ് ഷെരീഫ്

      ഇസ്ലാമാബാദ്: വിലക്കയറ്റത്തിന് പുറമെ പ്രളയവും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തങ്ങളെ ഒരു ഭിക്ഷക്കാരെ പോലെയാണ് സുഹൃദ് രാജ്യങ്ങള്‍ പോലും കാണുന്നതെന്നും ഏതെങ്കിലും ഒരു രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ എവിടെയുമെത്താതെ അലഞ്ഞ് തിരിയുകയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ”ഇന്ന് ഞങ്ങള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ്. 75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ചെറിയ സമ്പദ്വ്യവസ്ഥകള്‍ പോലും പാകിസ്ഥാനെ മറികടന്നു. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷമായി ഞങ്ങള്‍ പിച്ചചട്ടിയുമായി അലഞ്ഞുതിരിയുകയാണ്,” പാക് പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്തം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള…

      Read More »
    • ഉദ്വേഗനിമിഷങ്ങൾ…! പതിമൂന്നാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനെ വാച്ച്മാനും താമസക്കാരും ചേർന്ന് രക്ഷിച്ചു

          അഞ്ച് വയസുള്ള ആ ബാലൻ ഫ്ലാറ്റില്‍ കളിച്ചു കൊണ്ടിരിന്നതിനിടെയാണ് കളിപ്പാട്ടം തേടി ജനലിലൂടെ പുറത്തേക്കിറങ്ങിയത്. എത്തിപ്പിടിച്ചപ്പോഴേയ്ക്ക് കളിപ്പാട്ടം താഴെ വീണുപോയി. കുട്ടി പക്ഷേ ജനലഴികളില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഉദ്വേഗജനകമായിരുന്നു ആ നിമിഷങ്ങൾ…! കൈ വിട്ടാൽ പതിമൂന്നാം നിലയിൽ നിന്നും ബാലൻ നിലംപതിക്കും. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടിയെ റോഡില്‍ നില്‍ക്കുകയായിരുന്ന അയല്‍വാസികളില്‍ ചിലരാണ് കണ്ടത്. പരിഭ്രാന്തരായ അയല്‍വാസികളും വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‍തു. എന്നാൽ ആരും ധൈര്യപൂർവ്വം മുന്നോട്ടിറങ്ങിയില്ല.  ഇതേ കെട്ടിടത്തിലെ താമസക്കാരനായ ആദില്‍ അബ്‍ദുല്‍ ഹഫീസ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് കുട്ടിയെ ശ്രദ്ധിക്കുന്നത് കണ്ടത് അപകടം മനസിലാക്കിയ അയാൾ ഉടൻ തന്നെ വാച്ച്മാനെയും കൂട്ടി കെട്ടിടത്തിന്റെ 13-ാം നിലയിലേക്ക് കുതിച്ചു. ഫ്ലാറ്റിലെ പതിമൂന്നാം നിലയുടെ ജനലില്‍ തൂങ്ങിക്കിടന്ന ആ അഞ്ചു വയസ്സുകാരനെ പോറൽ പോലുമേൽക്കാതെ അവർ…

      Read More »
    • രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപം റോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണു

      ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപമുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു. രാജ്ഞിക്ക് മറ്റുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിടെ റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഗാര്‍ഡ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചടങ്ങിന്റെ തത്സമയ സംപ്രേഷണം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിച്ചത്. 19 നാണ് സംസ്‌കാരം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കമുള്ള ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.    

      Read More »
    • അനധികൃത മദ്യ വില്‍പന സംഘങ്ങൾ ഏറ്റുമുട്ടി, ദുബൈയില്‍ യുവാവ് മരിച്ചു

      അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു. കത്തികളും മരക്കമ്പുകളും കൊണ്ടുള്ള മർദ്ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ചില പ്രദേശങ്ങളില്‍ മദ്യ വില്‍പന നടത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലിയാണ്’ തര്‍ക്കമുണ്ടായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ‘തങ്ങളുടെ പ്രദേശങ്ങളില്‍’ മറ്റ് ചിലര്‍ മദ്യം വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കി. ഇതു ചോദ്യം ചെയ്‍തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പരിക്കേല്‍പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. സംഘര്‍ഷമുണ്ടായ പ്രദേശത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന ഒരാളാണ് കേസില്‍ പ്രധാന സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തത്. തര്‍ക്കത്തിനിടെ ഒരാള്‍ അടിയേറ്റ് നിലത്തുവീഴുന്നത് കണ്ടുവെന്നും താനാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. നിലത്തു വീണയാളുടെ തലയില്‍ നിന്നും മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

      Read More »
    • ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍ക്കാന്‍ ഓഹരിയുടമകളുടെ അനുമതി

      സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന് 4400 കോടി ഡോളറിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍. കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടന്ന കോണ്‍ഫറന്‍സ് കോളിലാണ് തീരുമാനമായത്. ഏപ്രിലില്‍ തന്നെ കമ്പനി ഇലോണ്‍ മസ്‌കിന് വില്‍ക്കാന്‍ ട്വിറ്റര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, സ്പാം അക്കൗണ്ടുകളുടേയും ബോട്ട് അക്കൗണ്ടുകളുടേയും എണ്ണവുമായി ബന്ധപ്പെട്ട് കമ്പനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് മസ്‌ക് ഈ ഇടപാടില്‍ നിന്ന് പിന്‍മാറി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍. ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം. ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും. പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ട് അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ എണ്ണം കമ്പനി വ്യക്തമാക്കിയില്ല. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പറയുന്നതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക്…

      Read More »
    Back to top button
    error: