NEWSWorld

ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിനുള്ളിൽ മരണപ്പെട്ടു

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസ(4 വയസ്സ്)യാണ് മരിച്ചത്. കുട്ടിയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാൽ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിച്ച് കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് ലഭ്യമായ വിവരം.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം ജന്മനാടായ കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ചിത്രകാരനും ഡിസൈനറുമായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Back to top button
error: