World
-
ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷിച്ചു
റിയാദ്: ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിക്കുകയായിരുന്നുവെന്ന് സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ് ഔദ്യോഗിക വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖറിനി അറിയിച്ചു. ജിദ്ദ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍, തീപിടിച്ച കപ്പലിന്റെ സ്ഥാനം നിര്‍ണയിച്ച ശേഷം ജിസാനിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിനും മറ്റ് വിഭാഗങ്ങള്‍ക്കും അടിയന്തര സഹായം എത്തിക്കാനുള്ള സന്ദേശമയച്ചു. പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലില്‍ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ സൗദി അതിര്‍ത്തി രക്ഷാ സേന, തീ പിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ…
Read More » -
ദുബായിൽ യു.എ.ഇ ഭരണകൂടം നിര്‍മിച്ച 70,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കൂറ്റൻ ഹൈന്ദ്രവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു
ദുബയ്: ജബല്‍ അലി വില്ലേജില്‍ യു.എ.ഇ ഭരണകൂടം നിര്‍മിച്ച 70,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഹൈന്ദ്രവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. വിജയദശമി ദിനത്തോടനുബന്ധിച്ച് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍-അറബിക് വാസ്തുവിദ്യ കെട്ടിടത്തിന് ചാരുത പകരുന്നു. സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മഹിതമായ സന്ദേശമാണ് ക്ഷേത്രമെന്ന് യു.എ.ഇ ഭരണാധികാരികൾ പറഞ്ഞു. വര്‍ഷിപ് വില്ലേജിലെ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലെ 3.5 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഭരണകൂടം നല്‍കിവരുന്ന പിന്തുണയക്ക് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധിര്‍ ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു. ഏഴ് ക്രൈസ്തവ ദേവാലയങ്ങളും ഗുരുനാനാക് ദര്‍ബാര്‍ എന്ന പേരിലുള്ള ഒരു സിഖ് ഗുരുദ്വാരയും ഉള്‍പ്പെടെ ജബല്‍ അലി വര്‍ക്ഷിപ് വില്ലേജില്‍ ഇപ്പോള്‍ 9 ആരാധനാലയങ്ങളുണ്ട്. പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ റിബണ്‍ മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍,…
Read More » -
എല്ലാ സമ്മർദ്ദങ്ങളും മറന്ന് ഹൃദയം തുറന്ന് പുഞ്ചിരിക്കൂ, ഇന്ന് ലോക പുഞ്ചിരി ദിനം
ലോകമെമ്പാടുമുള്ള ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമാണ് പുഞ്ചിരിക്കുന്ന മുഖം. നമുക്കെല്ലാവർക്കും പുഞ്ചിരിക്കാൻ ഇഷ്ടമാണ്. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ പുഞ്ചിരിയോടെ ഇല്ലാതാക്കാൻ കഴിയും. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നാം ഒരു കാരണമായിത്തീരുകയാണെങ്കിൽ അതാണ് ഏറ്റവും മനോഹരം. എല്ലാ വർഷവും ഒക്ടോബർ 7ന് ലോക പുഞ്ചിരി ദിനം ആചരിക്കുന്നു. അമേരിക്കൻ കലാകാരനായ ഹാർവി ബാളാണ് വേൾഡ് സ്മൈൽ ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. ഹാർവി ബാൾ 2001 ഏപ്രിൽ 12നാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ഓർമ്മ നിലനിർത്തുന്നതിനാണ് ലോക പുഞ്ചിരി ദിനം ആചരിക്കുന്നത്. ‘ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക’ എന്നതാണ് ഈ വർഷത്തെ തീം. പുഞ്ചിരിയുടെ ശക്തിയെക്കുറിച്ച് അറിയുകയും, പുഞ്ചിരി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ട ദിവസം. ’ഒരു പുഞ്ചിരി കൊണ്ട് നിങ്ങള്‍ക്ക് ഈ ലോകത്തെ തന്നെ മാറ്റാം’ എന്നത് വെറും പഴമൊഴിയല്ല. ഒരു എഞ്ചിരിക്ക് പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നല്‍കുവാനും…
Read More » -
അഞ്ചല്‍ സ്വദേശിയായ 14കാരി ബിയര്‍ കുടിച്ച് സമനില തെറ്റി റോഡിലിറങ്ങി, യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പ്രചാരണം
ബിയര്‍ കുടിച്ച് ലക്കുകെട്ട പതിനാലുകാരി റോഡിലിറങ്ങി സമനില തെറ്റിയ നിലയിൽ പെരുമാറി. അയല്‍ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുത്ത് കഴിച്ച പെണ്‍കുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. അപകടം തിരിച്ചറിഞ്ഞ പരിസരവാസികളായ യുവാക്കള്‍ കുട്ടിയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ചു. എന്നാല്‍ ഇതിനിടെ, പെണ്‍കുട്ടിയെ യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പ്രചാരണം നാടാകെ പരക്കുകയായിരുന്നു. അഞ്ചല്‍ ഏരൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പരിസരവാസികള്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി ബിയര്‍ കഴിച്ച് റോഡിലിറങ്ങി മദ്യപാനികളേപ്പോലെ പെരുമാറിയത്. തുടര്‍ന്ന്, പരിസരവാസികളായ യുവാക്കള്‍ കാറില്‍ കയറ്റി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചശേഷം കതക് അടച്ചിട്ടു. ഇതിനിടെ, പെണ്‍കുട്ടിയെ ആരോ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വാര്‍ത്ത നാട്ടില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ, നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, വാതില്‍ തള്ളിത്തുറന്ന നാട്ടുകാര്‍ ബോധരഹിതയായ പെണ്‍കുട്ടിയെയാണ് കണ്ടത്. ഇതോടെയാണ്, യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത…
Read More » -
സാഹിത്യ നൊബേല്‍ ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്
ദില്ലി: 2022 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. അനീ എര്‍നുവിന്‍റെ ആത്മകഥാപരമായ സാഹിത്യ സൃഷ്ടികൾക്കാണ് അംഗീകാരം. വ്യക്തി ബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യവുമാണ് അനിയുടെ കൃതികളിലെ കാതൽ. എഴുത്തിനെ സാമൂഹിക വിമോചനത്തിനുള്ള വഴിയായി അനി ഉപയോഗപ്പെടുത്തിയെന്ന് നൊബേൽ സമിതി വിലയിരുത്തി. 1974 ൽ എഴുതിയ ക്ലീൻ ഔട്ട് എന്ന നേവലാണ് ആദ്യ സാഹിത്യകൃതി. ആത്മകഥാപരമായ നോവലാണിത്. ആനിയും പിതാവും തമ്മിലുള്ള ബന്ധം വിവരിക്കുന്ന എ മാൻസ് പ്ലേസ്, എ വുമൺസ് സ്റ്റോറി, സിമ്പിൾ പാഷൻ, ഇ ഇയേഴ്സ് എന്നിവയാണ് ശ്രദ്ദേയമായ മറ്റുകൃതികൾ. അതേസമയം ഈ വർഷത്തെ രസതന്ത്ര നോബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരു വനിത അടക്കം 3 പേർക്കാണ് പുരസ്കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതൽ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേൽ പുരസ്കാരം. അമേരിക്കയിൽ നിന്നുള്ള കരോളിൻ ബെർട്ടോസി, ബാരി ഷാർപ്ലെസ്, ഡെൻമാര്‍ക്കുകാരനായ മോർട്ടൻ മെർദാൽ എന്നിവർ അംഗീകാരം പങ്കിടും. ക്ലിക് കെമിസ്ട്രി…
Read More » -
പതിവായി ചപ്പാത്തി കഴിക്കുന്നവര്‍ സൂക്ഷിക്കുക, ഇത് വളരെ അപകടകരമെന്ന് വൈദ്യശാസ്ത്രം പറയുന്നു
നല്ല നാടൻ കുത്തരി ചോറാണ് മലയാളിയുടെ ഇഷ്ട ഭക്ഷണം. പക്ഷേ ചോറിൽ അടങ്ങിയിരിക്കുന്ന അന്നജം അപകടകാരിയാണെന്നും ഇത് പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്നും ആധുനീക വൈദ്യശാസ്ത്രം വിധിച്ചു. ഇതോടെ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിക്കു പിന്നാലെയായി ആളുകൾ. കാർബോ ഹൈട്രേറ്റ് ഇല്ലാത്ത, ചപ്പാത്തിയാണ് ആരോഗ്യത്തിന് ഉത്തമമെന്നു കാർഡിയോളജിസ്റ്റുകളും ഡയറ്റീഷ്യന്മാരും വിളമ്പരം ചെയ്തു. ഇപ്പോഴിതാ ചപ്പാത്തിയും അപകടകാരിയെന്ന് ഇവർ തന്നെ കുറ്റസമ്മതം നടത്തുന്നു. എന്തായാലും പതിവായി ചപ്പാത്തി കഴിക്കുന്നവര്‍ ഇക്കാര്യങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്. ഗോതമ്പ് മാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ഗോതമ്പ് ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഒരു മാസം തുടർച്ചയായി ഗോതമ്പ് ഉപേക്ഷിച്ചവരില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായി അദ്ദേഹം…
Read More » -
ജീവൻ രക്ഷാമരുന്നുകൾ ജീവൻ കവരുന്നു, 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചു; മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായി എന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകൾക്കെതിരേയാണ് മുന്നറിയിപ്പ്. ഈ കഫ് സിറപ്പുകൾ ഉപയോഗിച്ചതു മൂലം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരണപ്പെട്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്. നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്റെ വിതരണം നിർത്തിവെക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു. ഗാംബിയൻ സർക്കാരും…
Read More » -
കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം
കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈന്‍ രക്ഷാപ്രവര്‍ത്തകസംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. ജനറല്‍ ഫയര്‍ ബ്രിഗേഡിലെ ഓപ്പറേഷന്‍സ് റൂമില്‍ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ശുവൈഖ് കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ ചന്നെ തുറമുഖത്തെത്തി മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പാലത്തില്‍ നിന്ന് ഒരു യുവാവ് താഴേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. യുവാവിന്റെ കാറും തിരിച്ചറിയല്‍ കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി സെക്യൂരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. സംഭവത്തില്‍ ആത്മഹത്യക്ക്…
Read More » -
തെക്ക് ഭാഗത്തും കിഴക്കന്‍ പ്രദേശത്തും യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍
കീവ്: യുക്രൈന്‍റെ 15 ശതമാനത്തോളം ഭൂപ്രദേശം ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷന്‍റെ ഭാഗമാക്കിയതിന് പിന്നാലെ തെക്ക് ഭാഗത്തും കിഴക്കന്‍ പ്രദേശത്തും യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തില്‍ ആദ്യത്തെ രണ്ട് മാസങ്ങള്‍ക്ക് ശേഷം കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിച്ച് തെക്കന്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. പിന്നീട് നടന്ന ശക്തമായ കരയുദ്ധത്തില്‍ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ നാല് പ്രവിശ്യകള്‍ റഷ്യ പിടിച്ചെടുത്തു. യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, 2014 ല്‍ ക്രിമിയ സ്വന്തമാക്കിയത് പോലെ കിഴടക്കിയ പ്രദേശങ്ങള്‍ തൃതിയില്‍ ഹിതപരിശോധന നടത്തിയ റഷ്യ പിന്നീട് ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യയ്ക്കായി വോട്ട് ചെയ്തെന്ന് അവകാശപ്പെടുകയും അവ റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയനും റഷ്യയുടെ നീക്കത്തെ അംഗീകരിച്ചില്ല. ഇതിന് പിന്നാലെ റഷ്യ രാജ്യത്തോടൊപ്പം കൂട്ടി ചേര്‍ത്ത പല ഗ്രാമങ്ങളും കീഴടക്കിയതായി യുക്രൈന്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. തെക്കൻ കെർസൺ മേഖലയിലെ റഷ്യൻ പ്രതിരോധം തകര്‍ത്ത്…
Read More » -
ഗള്‍ഫിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ജബല്‍അലിയില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തു
ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ‘ഗ്രാന്‍ഡ് ടെംപിള്‍’ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. യു.എ.ഇ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ദുബായിലെ ജബല്‍അലിയിലുള്ള ക്ഷേത്രം തനത് ഇന്ത്യന്‍ വാസ്തുശില്‍പ്പ പാരമ്പര്യത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. വിജയദശമി ദിനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ ക്ഷേത്രം തുറക്കും. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തും ദര്‍ശനത്തിന് ക്ഷേത്രം മാനേജ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ശ്രീകോവിലുകള്‍ മാത്രമാണ് തുറക്കുന്നത്. ദിവസവും 1200 ആളുകള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്‌കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. യു.എ.ഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.…
Read More »