World

    • ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പിന് തുടക്കം, ഫൈനൽ 16ന്

      വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആസ്‌ട്രേലിയയിൽ കുടിയേറിയിട്ടുള്ളവർക്കായി നടക്കുന്ന ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പ് ക്രിക്കറ്റിനു ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടെ 16 ടീമുകൾമത്സരിക്കുന്ന സൂപ്പർ കപ്പിന്റെ സംഘാടകർ മലയാളികൾ നേതൃത്വം കൊടുക്കുന്ന ഗോൾഡ്കോസ്റ്റ് നൈറ്റ്സ് സ്പോർട്ടിങ് ക്ലബ് ആണ്. മോഡ്സ്ലാൻഡ് ക്ലെന്ഷ്മിത് സ്റ്റേഡിയത്തിൽ 16 നാണ് ഫൈനൽ. ക്യുൻസ്ലാൻഡ് ക്രിക്കറ്റ് അക്കാദമിയും മൾട്ടി കൾച്ചറൽ കമ്മ്യൂണിറ്റി കൗൺസിൽ ഗോൾഡ് കോസ്റ്റും ടൂർണമെന്റിന്റെ നടത്തിപ്പിന് ഗോൾഡ് കോസ്റ്റ് നൈറ്റ്സിനെ സഹായിക്കുന്നുണ്ട്. ഇന്ത്യൻ കുടിയേറ്റ ക്കാരുടെ സംഘടനയുടെ ( ഗോപിയോ ) അധ്യക്ഷൻ പ്രദീപ് ഗോരാസ്യ ആദ്യ ബോൾ പാർലമെന്റ് അംഗം മാർക്ക്‌ ബൂത്ത്‌ന്‌ എറിഞ്ഞു കൊടുത്താണ് ഉത്ഘാടനം നടത്തിയത്. അതേസമയം ശശി തരൂർ ഉൾപ്പെടെ പ്രമുഖർ ക്രിക്കറ്റിന് പിന്തുണയുമായി എത്തിയിരുന്നു.

      Read More »
    • യുക്രൈനിൽ റഷ്യ മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് ജോ ബൈഡൻ

      വാഷിം​ഗ്ടൺ: യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. ബൈഡൻ യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ യുക്രൈന് നൽകുന്നത് തുടരുമെന്ന് ഉറപ്പു നൽകിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. വിവേകശൂന്യമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവർക്ക് ബൈഡൻ അനുശോചനം അറിയിച്ചു. ബൈഡനുമായി സംസാരിച്ചതിന് ശേഷം ‘പ്രതിരോധ സഹകരണത്തിൽ നിലവിൽ വ്യോമ പ്രതിരോധത്തിനാണ് ഒന്നാം സ്ഥാനം’ എന്ന് സെലെൻസ്‌കി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ റഷ്യൻ സൈന്യം 80 ലധികം മിസൈലുകൾ തൊടുത്തുവിട്ടതായും അയൽരാജ്യമായ ബെലാറസിൽ നിന്ന് വിക്ഷേപിച്ച ഇറാനിയൻ ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായും കീവിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത്…

      Read More »
    • പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഹിന റബ്ബാനി ഖാർ

      ഇസ്ലാമാബാദ്: പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാർ രംഗത്ത്. പാകിസ്ഥാൻ വാർത്താ ഔട്ട്ലെറ്റ് ജിയോ ന്യൂസിനോട് സംസാരിക്കവേയാണ്, പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നവെന്ന് മന്ത്രി പരസ്യമായി പറഞ്ഞത്. ആഗോള വേദികളില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഇസ്ലാമാബാദ് പലപ്പോഴും സംസാരിക്കാറുണ്ടെന്നും അവര്‍ സമ്മതിച്ചു. അഫ്ഗാനിസ്ഥാന്‍ ദാരിദ്ര്യം, പട്ടിണി, ഭീകരത എന്നിവയുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുമ്പോള്‍, പാകിസ്ഥാന് നോക്കിയിരിക്കാനാകില്ല. അതിനാല്‍ ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം താലിബാൻ ഭരണകൂടവുമായി സംഭാഷണത്തിന് മുൻഗണന നൽകിയെന്നും ഖാർ ഉടൻ കൂട്ടിച്ചേർത്തു.  അക്രമങ്ങളില്‍ പാകിസ്ഥാൻ അതിർത്തിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചാൽ രാജ്യത്ത് തനിക്ക് പോലും ഒരു മുറി അവശേഷിക്കില്ലെന്ന് ഖാർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് ഞങ്ങൾ നയതന്ത്രം പിന്തുടരുന്നില്ല. ഞങ്ങൾ, ഞങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നു. അത് പാശ്ചാത്യ വീക്ഷണമല്ല. അഫ്ഗാനിസ്ഥാനിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു വിധത്തിൽ, ഞങ്ങൾ താലിബാൻ വക്താക്കളായി മാറുന്നു. താലിബാൻ ഗവൺമെന്‍റിലെ…

      Read More »
    • ജിപിഎസ് വഴിതെറ്റിച്ചു എത്തിച്ചത് തകര്‍ന്ന പാലത്തില്‍, കാർ നദിയിലേക്ക് വീണു; മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ 47കാരന് ദാരുണാന്ത്യം

      വാഷിംഗ്ടണ്‍: ജിപിഎസ് നല്‍കിയ വഴിയില്‍ കൂടി യാത്ര ചെയ്യവേ തകര്‍ന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് വീണ് നാല്‍പ്പത്തിയേഴുകാരനായ യുഎസ് പൗരന് ദാരുണാന്ത്യം. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. രണ്ട് കുട്ടികളുടെ പിതാവായ യുഎസ് പൗരനെയാണ് മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം മടങ്ങുന്നതിനിടെ നാവിഗേഷൻ സംവിധാനം വർഷങ്ങൾക്ക് മുമ്പ് തകർന്ന പാലത്തിലേക്ക് എത്തിച്ചത്. നോര്‍ത്ത് കരോളിനയിലെ ഹിക്കോറി നഗരത്തില്‍ സെപ്റ്റംബര്‍ 30നാണ് സംഭവമുണ്ടായത്. മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ഫില്‍ പാക്‍സണ്‍ എന്നയാള്‍ സഞ്ചരിച്ച കാറാണ് നദിയിലേക്ക് വീണത്. രാത്രിയില്‍ ജിപിഎസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഫില്‍ യാത്ര ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യാമാതാവ് ലിൻഡ മക്ഫീ കൊയിനിഗ് ഫേസ്ബുക്കില്‍ കുറിച്ചു. നാവിഗേഷൻ സംവിധാനം ഫില്ലിനെ കോൺക്രീറ്റ് റോഡിലൂടെ നദിയിലേക്ക് വീഴുന്ന പാലത്തിലേക്ക് എത്തിക്കുകയായിരുന്നു. ഒൻപത് വർഷം മുമ്പ് തകര്‍ന്ന പാലത്തിലേക്കാണ് ഫില്‍ വാഹനം ഓടിച്ചെത്തിയത്. പാലം തകര്‍ന്നിട്ടും ഒരിക്കലും അതിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. അപകടത്തെക്കുറിച്ച് ഫില്ലിന് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള…

      Read More »
    • ഡ്രൈവറുടെ അ‌ശ്രദ്ധ ഒരു കുരുന്നു ജീവൻ നഷ്ടമായി; സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

      ദമ്മാം: സൗദി അറേബ്യയിലെ ഖത്തീഫില്‍ സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരിച്ചു. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഹസന്‍ ഹാശിം അലവി അല്‍ശുഅ്‌ല എന്ന സ്വദേശി കുട്ടിയാണ് മരിച്ചത്. സ്‌കൂളിന് മുമ്പിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരമാണയത്. വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് പറഞ്ഞു. എല്ലാ ദിവസവും രാവിലെ 6.30ന് വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് വാനുമായി ഡ്രൈവര്‍ എത്തുന്നത്. എട്ടാം തീയതി രാവിലെ സൂപ്പര്‍വൈസര്‍ ഇല്ലാതെയാണ് എത്തിയതെന്നും അന്വേഷിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ക്ക് അസുഖമാണെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടിയുടെ പിതാവ് ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു. ഉച്ചയ്ക്ക് 11.15ഓടെ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് മകന്‍ അനക്കമില്ലാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ കുട്ടിയെ സ്‌കൂളിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട്…

      Read More »
    • നവജാത ശിശുകള്‍ക്ക് ഭീഷണി, മുലപ്പാലിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞു

       അമ്മയ്ക്ക് കുഞ്ഞിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും അമൂല്യമായ സമ്മാനമാണ് മുലപ്പാല്‍. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവില്‍, അനുയോജ്യമായ താപനിലയില്‍, അണുബാധ സാധ്യതകള്‍ ഒന്നും ഇല്ലാതെ, പ്രത്യേക ചെലവുകളുമില്ലാതെ കൊടുക്കാന്‍ കഴിയുന്നു എന്നതാണ് മുലപ്പാലിന്റെ പ്രത്യേകത. ശരിയായ മുലയൂട്ടലിലൂടെ കുഞ്ഞിന് കൃത്യമായ പോഷണവും അണുബാധകളില്‍ നിന്നുള്ള സംരക്ഷണവും ലഭിക്കുന്നു. ജനിച്ച് ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. മുലപ്പാലിൻ്റെ മഹത്വങ്ങൾ ഇങ്ങനെ വാഴത്തുന്നതിനിടയിലാണ് മുലപ്പാലിൽ മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ കാര്യം ഗവേഷകർ വെളിപ്പെടുത്തിയത്. ഞെട്ടിക്കുന്ന ഈ കണ്ടെത്തലിന് പിന്നിൽ നെതർലാൻഡ്സിലെ സർവകലാശാലാ ​(Vrije Universiteit Amsterdam) ഗവേഷകരാണ്. പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ശരീരത്തിനും ആരോ​ഗ്യത്തിനും മാരകമായ പദാര്‍ത്ഥങ്ങള്‍ കൂടിയാണിത്. പോളീയീഥലെയ്ന്‍, പി.വി.സി, പോളിപ്രോപൈലീന്‍ തുടങ്ങിയവയുടെ സാന്നിധ്യമാണ് മുലപ്പാലിൽ തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ ആരോ​ഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 34…

      Read More »
    • തീവ്രവാദത്തിന്റെ ഇരകളോട് കാട്ടുന്നത് കടുത്ത അനീതി; കശ്മീർ വിഷയത്തിൽ പാക് നിലപാടിനെ വിമർശിച്ച് ഇന്ത്യ

      ദില്ലി: സ്വന്തം താൽപ്പര്യമോ നിസ്സംഗതയോ കാരണം അതിർത്തി കടന്നുള്ള ഭീകരതയുടെ അപകടങ്ങൾ തിരിച്ചറിയാത്ത രാജ്യങ്ങൾ തീവ്രവാദത്തിന്റെ ഇരകളോട് കടുത്ത അനീതിയാണ് ചെയ്യുന്നതെന്ന് ഇന്ത്യ. ജർമ്മനിയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം പരാമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രസ്താവന. “അന്താരാഷ്ട്ര ഭീകരതയെ, പ്രത്യേകിച്ച് അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ച് വിളിച്ചുപറയാൻ ആഗോള സമൂഹത്തിലെ അം​ഗങ്ങൾക്ക് പങ്കും ഉത്തരവാദിത്തവും ഉണ്ട്.” ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി വക്താവ് അരിന്ദം ബാ​ഗ്ചി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഇപ്പോഴും അത് തുടരുകയുമാണ്. നിരവധി വിദേശ പൗരന്മാർ അവിടെ ഇരകളായിട്ടുണ്ട്. അവിടെ മാത്രമല്ല, ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളിലും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 26/11 ഭീകരാക്രമണത്തിൽ പങ്കുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ യുഎൻ സെക്യൂരിറ്റി കൗൺസിലും എഫ്എടിഎഫും ഇപ്പോഴും പിന്തുടരുകയാണെന്നും അരിന്ദം ബാ​ഗ്ചി പ്രസ്താവനയിൽ പറഞ്ഞു. “സ്വന്തം താൽപ്പര്യങ്ങളോ നിസ്സംഗതയോ കാരണം രാജ്യങ്ങൾ അത്തരം അപകടങ്ങളെ…

      Read More »
    • റഷ്യക്ക് കനത്ത തിരിച്ചടി; ക്രൈമിയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നു

      മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ ഭാഗികമായി തകർന്നു. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായി.  യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാ​ഗം തകർന്നു. സ്ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നാണ് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിച്ചു. പാലം തകർന്നത് യുദ്ധത്തിൽ റഷ്യക്ക് കനത്ത തിരിച്ചടിയാകും. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച  ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. Crimean bridge this morning. pic.twitter.com/chmoUEIxt7 — Anton Gerashchenko (@Gerashchenko_en) October 8, 2022 എന്നാൽ, സ്ഫോടനത്തിനു പിന്നിൽ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടു ചെയ്തു. സ്ഫോടനം അന്വേഷിക്കാൻ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ റഷ്യയിലെ കുബൻ പ്രദേശവാസിയാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ്…

      Read More »
    • ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്കു ഇത് നയിക്കും; വിശദ വിവരങ്ങൾ അറിയുക

      രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ…? എങ്കിൽ നിങ്ങൾ ഈ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഒരു സാധാരണ മുതിർന്ന ആൾക്ക് ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ നിർഭാഗ്യവശാൽ 18 നും 65 നും ഇടയിൽ പ്രായമുള്ള മുതിർന്നവരിൽ മൂന്നിലൊന്നുപേർക്കും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്ന് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നു. യൂറോപ്യൻ ഹാർട്ട്അസോസിയേഷൻ പറയുന്നത്, ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മുതൽ 11 വരെയാണ് എന്നാണ്. രാത്രി ഉറങ്ങാനും പകൽ ജോലി ചെയ്യാനും വേണ്ടിയുള്ളതാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പലരും ആ ചിട്ട പാലിക്കുന്നില്ല എന്നതാണ് വാസ്തവം. രാത്രി വൈകി ഉറങ്ങുകയോ ഉറക്കമില്ലായ്മയോ ഒന്നിലധികം രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മുംബൈയിലെ മസീന ഹോസ്പിറ്റലിലെ ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോക്ടർ രുചിത്ത് ഷാ വിശദീകരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമായേക്കാം. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ദമനികളുടെ വീക്കത്തിലേയ്ക്കും നയിച്ചേക്കാം. വീക്കം ഹൃദയസ്തംഭനത്തിനും കൊറോണറി- ആർട്ടറി രോഗങ്ങൾക്കും…

      Read More »
    • ദുബൈയിലും അബുദാബിയിലും ഷാർജയിലും പാർക്കിങ് ഇന്ന് സൗജന്യം

      ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അബുദാബിയില്‍ ശനിയാഴ്ച ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഷാര്‍ജയിലും മിക്ക പാര്‍ക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും അബുദാബിയിലും ഞായറാഴ്ചയും പാര്‍ക്കിങ് സൗജന്യമായതിനാല്‍ രണ്ട് ദിവസം പാര്‍ക്കിങ് ഫീസ് സൗജന്യം ലഭിക്കും. അവധി ദിവസങ്ങളിലും പണം ഈടാക്കുന്ന ഷാര്‍ജയിലെ ചില സോണുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സൗജന്യം ലഭിക്കില്ല. അബുദാബിയില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7.59 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ ടോള്‍ ഗേറ്റുകളിലും പണം ഈടാക്കില്ല. തിങ്കളാഴ്ച മുതല്‍ പണം ഈടാക്കിത്തുടങ്ങും. നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ…

      Read More »
    Back to top button
    error: