ലോകമെമ്പാടുമുള്ള ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമാണ് പുഞ്ചിരിക്കുന്ന മുഖം. നമുക്കെല്ലാവർക്കും പുഞ്ചിരിക്കാൻ ഇഷ്ടമാണ്. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ പുഞ്ചിരിയോടെ ഇല്ലാതാക്കാൻ കഴിയും. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നാം ഒരു കാരണമായിത്തീരുകയാണെങ്കിൽ അതാണ് ഏറ്റവും മനോഹരം. എല്ലാ വർഷവും ഒക്ടോബർ 7ന് ലോക പുഞ്ചിരി ദിനം ആചരിക്കുന്നു.
അമേരിക്കൻ കലാകാരനായ ഹാർവി ബാളാണ് വേൾഡ് സ്മൈൽ ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. ഹാർവി ബാൾ 2001 ഏപ്രിൽ 12നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനാണ് ലോക പുഞ്ചിരി ദിനം ആചരിക്കുന്നത്. ‘ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക’ എന്നതാണ് ഈ വർഷത്തെ തീം.
പുഞ്ചിരിയുടെ ശക്തിയെക്കുറിച്ച് അറിയുകയും, പുഞ്ചിരി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ട ദിവസം. ’ഒരു പുഞ്ചിരി കൊണ്ട് നിങ്ങള്ക്ക് ഈ ലോകത്തെ തന്നെ മാറ്റാം’ എന്നത് വെറും പഴമൊഴിയല്ല. ഒരു എഞ്ചിരിക്ക് പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നല്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഒരു പുഞ്ചിരിയിലൂടെ സാധിക്കും. ഈ ആശയം തന്നെയാണ് പുഞ്ചിരി ദിനം എന്ന ദിവസത്തിന്റെ പിറവിയ്ക്കും കാരണം.
ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം സവിശേഷവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. അമേരിക്കയിലെ മസാച്യുസെറ്റ്സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞ് ഈ ദിനം ആഘോഷിക്കുന്നു.