NEWSWorld

ദുബായിൽ യു.എ.ഇ ഭരണകൂടം നിര്‍മിച്ച 70,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കൂറ്റൻ ഹൈന്ദ്രവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

ദുബയ്: ജബല്‍ അലി വില്ലേജില്‍ യു.എ.ഇ ഭരണകൂടം നിര്‍മിച്ച 70,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഹൈന്ദ്രവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

വിജയദശമി ദിനത്തോടനുബന്ധിച്ച്‌ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തു.

Signature-ad

ഇന്ത്യന്‍-അറബിക് വാസ്തുവിദ്യ കെട്ടിടത്തിന് ചാരുത പകരുന്നു. സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മഹിതമായ സന്ദേശമാണ് ക്ഷേത്രമെന്ന് യു.എ.ഇ ഭരണാധികാരികൾ പറഞ്ഞു. വര്‍ഷിപ് വില്ലേജിലെ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇയിലെ 3.5 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഭരണകൂടം നല്‍കിവരുന്ന പിന്തുണയക്ക് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധിര്‍ ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു. ഏഴ് ക്രൈസ്തവ ദേവാലയങ്ങളും ഗുരുനാനാക് ദര്‍ബാര്‍ എന്ന പേരിലുള്ള ഒരു സിഖ് ഗുരുദ്വാരയും ഉള്‍പ്പെടെ ജബല്‍ അലി വര്‍ക്ഷിപ് വില്ലേജില്‍ ഇപ്പോള്‍ 9 ആരാധനാലയങ്ങളുണ്ട്.

പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ റിബണ്‍ മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ജുല്‍ഫര്‍, അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒമര്‍ അല്‍ മുത്തന്ന എന്നിവര്‍ വിളക്കു തെളിച്ചാണ് ക്ഷേത്രം തുറന്നത്.
2020ലാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രം നവീകരിച്ചാണ് പുതിയവ പണിതത്.

Back to top button
error: