നല്ല നാടൻ കുത്തരി ചോറാണ് മലയാളിയുടെ ഇഷ്ട ഭക്ഷണം. പക്ഷേ ചോറിൽ അടങ്ങിയിരിക്കുന്ന അന്നജം അപകടകാരിയാണെന്നും ഇത് പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്നും ആധുനീക വൈദ്യശാസ്ത്രം വിധിച്ചു. ഇതോടെ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിക്കു പിന്നാലെയായി ആളുകൾ. കാർബോ ഹൈട്രേറ്റ് ഇല്ലാത്ത, ചപ്പാത്തിയാണ് ആരോഗ്യത്തിന് ഉത്തമമെന്നു കാർഡിയോളജിസ്റ്റുകളും ഡയറ്റീഷ്യന്മാരും വിളമ്പരം ചെയ്തു. ഇപ്പോഴിതാ ചപ്പാത്തിയും അപകടകാരിയെന്ന് ഇവർ തന്നെ കുറ്റസമ്മതം നടത്തുന്നു. എന്തായാലും പതിവായി ചപ്പാത്തി കഴിക്കുന്നവര്‍ ഇക്കാര്യങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്.
ഗോതമ്പ് മാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ഗോതമ്പ് ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഒരു മാസം തുടർച്ചയായി ഗോതമ്പ് ഉപേക്ഷിച്ചവരില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി.
അതേസമയം, സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരില്‍ ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ സുഖമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അമിലോപെക്ടിന് ആണത്രേ ഗോതമ്പില്‍ വില്ലനാകുന്നത്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇതാണ്.