World
-
വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറഞ്ഞു, പരാതി, അധ്യാപകന്റെ പണിപോയി; വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മുതിര്‍ന്ന അധ്യാപകനെ പുറത്താക്കി സര്‍വ്വകലാശാല
പഠിപ്പിക്കുന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമായി അധ്യാപകന്‍. ഓര്‍ഗാനിക് കെമിസ്ട്രിക്ക് മാര്‍ക്ക് കുറയുന്നത് അധ്യാപന രീതികളുടെ പോരായ്മയാണെന്ന വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ മുതിര്‍ന്ന അധ്യാപകനെ പുറത്താക്കി സര്‍വ്വകലാശാല. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസറായ മെയ്റ്റ്ലാന്ഡ് ജോണ്‍സിനെയാണ് വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ പുറത്താക്കിയത്. സര്‍വ്വകലാശാലയിലും പുറത്തും ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തില്‍ ഏറെ പ്രശസ്തനായ 84കാരനായ അധ്യാപകനെയാണ് 82 വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ പുറത്താക്കിയത്. 350 വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വകലാശാലയില്‍ ജോണ്‍സ് പഠിപ്പിക്കുന്നത്. ഇവരില്‍ 82 പേരാണ് തുടര്‍ച്ചയായി തങ്ങളുടെ ഗ്രേഡ് മോശമായതിന് പിന്നാലെ അധ്യാപന രീതികളുടെ പോരായ്മകളെ കുറിച്ച് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരാന് സാധിക്കാത്ത നിലയില്‍ പാഠഭാഗങ്ങള്‍ കഠിനമാക്കിയെന്നാണ് ജോണ്‍സിനെതിരായ പ്രധാന പരാതി. തുടര്‍ച്ചയായി തങ്ങളുടെ ഗ്രേഡിനേക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ജോണ്‍സിന്‍റെ ക്ലാസില്‍ ചെലവിട്ട സമയത്തിനും പ്രയത്നത്തിനും കൃത്യമായ ഫലമുണ്ടാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് മോശമാകുന്നത് രസതന്ത്ര വിഭാഗത്തേയും സര്‍വ്വകലാശാലയേയും മോശമാക്കുന്നുവെന്നും അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ…
Read More » -
പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരം, ഇന്ത്യയിലെ റുപേ കാര്‍ഡുകളും യുപിഐ സംവിധാനവും ഇനി ഒമാനില്‍ ഉപയോഗിക്കാം
ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളും സ്വീകരിക്കും. ഒപ്പം ഒമാനിലെ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഇന്ത്യയില്‍ നാഷണല്‍ പേയ്‍മെന്റ് കോര്‍പേറേഷന്‍ ഓഫ് ഇന്ത്യയുടെ നെറ്റ്‍വര്‍ക്കുകളില്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. യുപിഐ സംവിധാനത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള സഹകരണവും ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇരു രാജ്യങ്ങളിലെ പേയ്‍മെന്റ് കാര്‍ഡുകള്‍ പരസ്‍പരം സ്വീകരിക്കുന്നത് പ്രവാസികള്‍ക്കും ഒപ്പം ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്കും ഉള്‍പ്പെടെ പ്രയോജനപ്രദമായിരിക്കും. ഇതിന് പുറമെ…
Read More » -
കാൽനടയായി ഹജ്ജ് യാത്ര, ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചു; പകരം ചൈനയിലൂടെ യാത്ര തുടരാന്‍ ശ്രമം
ഹജ്ജ് കർമ്മത്തിന് കാല്‍നടയായി കേരളത്തിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട മലപ്പുറം ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചു. പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ ലുധിയാനവിയാണ് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 29കാരനായ ശിഹാബ് ചോറ്റൂർ ഇതിനോടകം 3200 കി.മീ കാൽ നടയായി പിന്നിട്ട് ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തിയിൽ എത്തിയതോടെയാണ് നേരത്തെ പറഞ്ഞ വാക്ക് ലംഘിച്ച് പാക് അധികൃതര്‍ വിസ നിഷേധിച്ചിരിക്കുന്നത്. ഇതോടെ യാത്ര താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്. ഇന്തോ-പാക് അതിര്‍ത്തിയിലെത്തുമ്പോള്‍ വിസ നല്‍കാം എന്നാണ് പാക്കിസ്ഥാൻ എംബസി അധികൃതര്‍ നേരെത്തെ ശിഹാബിന് നല്‍കിയിരുന്ന ഉറപ്പ്. വിസ നേരത്തെ നല്‍കിയാല്‍ അത് കാലഹരണപ്പെടുമെന്നും അതിനാല്‍ അതിര്‍ത്തിയിലെത്തിയ ഉടന്‍ തന്നെ നല്‍കാം എന്നും എംബസി പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഷിഹാബ് വാഗാ അതിര്‍ത്തിക്കടുത്ത് എത്തിയതോടെ പാക് അധികൃതര്‍ വിസ നല്‍കാന്‍ വിസമ്മതിച്ചു. ഷാഹി ഇമാം വിശദമാക്കി. കാല്‍നടയായി 3200 കിലോ മീറ്ററോളം സഞ്ചരിച്ചെത്തിയ ശിഹാബിനോട്…
Read More » -
ക്രിപ്‌റ്റോ കറന്‍സി പ്രചാരണത്തിന് പണം വാങ്ങി പോസ്റ്റിട്ടു; കിം കര്‍ഡാഷ്യന് 10 കോടി രൂപ പിഴ
ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സിയുടെ പ്രചാരണത്തിനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന്, നടിയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ഡാഷ്യന്‍ 12.6 ലക്ഷം ഡോളര്‍ (10 കോടിയിലേറെ രൂപ) പിഴയൊടുക്കണം. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കിം രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലം പറ്റിയെന്നു വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കന്‍ ധനവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്.ഇ.സി) ഇത്രയും പിഴ ചുമത്തിയത്. ക്രിപ്‌റ്റോ കറന്‍സി കമ്പനിയായ ‘എഥീറിയം മാക്‌സി’ന്റെ എമാക്‌സ് ടോക്കണ്‍ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. എഥീറിയം മാക്‌സ് വെബ്‌സൈറ്റിലേക്കു ലിങ്കും നല്‍കിയിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആ വെബ്‌സൈറ്റില്‍ പ്രകടമായിരുന്നെന്നും എസ്.ഇ.സി കണ്ടെത്തി. സെലിബ്രിറ്റികളായാലും സാധാരണ വ്യക്തികളായാലും ക്രിപ്‌റ്റോ ഇനത്തിലെ നിക്ഷേപ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിരിക്കണമെന്നാണു യു.എസിലെ നിയമം. എസ്ഇസി എടുത്ത കേസ് വന്‍ തുക നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ കിം കര്‍ഡാഷ്യന്‍ സമ്മതിക്കുകയായിരുന്നു. 3 വര്‍ഷത്തേക്ക് ഒരു ക്രിപ്‌റ്റോ കറന്‍സിയുടെയും പ്രചാരണം നടത്തില്ലെന്നും താരം സമ്മതിച്ചിട്ടുണ്ട്. താരമെന്നതിലുപരി,…
Read More » -
മൂന്നു ദിവസം മുമ്പ് റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശത്ത് യുക്രൈന്റെ വമ്പന്‍ മുന്നേറ്റം
മോസ്‌കോ: മൂന്ന് ദിവസം മുമ്പ് പ്രസിഡന്‍്‌റ് വ്‌ളാഡിമര്‍ പുടിന്‍ റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം. ഖേര്‍സണിലാണ് റഷ്യന്‍ പ്രതിരോധം തകര്‍ത്ത് യുക്രൈന്‍ സൈന്യം മുന്നേറിയത്. ഇത് റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു. യുക്രൈന്‍ സൈന്യം അലെക്‌സാന്‍ഡ്രോവ്കയിലെ സോളോടയ ബാല്‍ക്കയില്‍ തങ്ങളുടെ പ്രതിരോധം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കീവില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. യുക്രൈന്‍ സൈന്യം കിഴക്കന്‍ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കിയത്. ”അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതങ്ങനെ തന്നെ പറയേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ആ മേഖലകളില്‍ വഴിത്തിരിവുണ്ടായിരിക്കുന്നു” യുക്രൈനിലെ ഖെര്‍സണ്‍ പ്രവിശ്യയില്‍ റഷ്യ നിയോഗിച്ച നേതാവ് വ്‌ളാദിമിര്‍ സാല്‍ദോ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി. യുക്രൈനിലെ ഖേര്‍സന്‍, ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, സാഫോറീസിയ എന്നീ പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ യുക്രൈന്‍ വിമത…
Read More » -
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള പഠനത്തിന് സ്വീഡീഷ് ശാസ്ത്രജ്ഞന് വൈദ്യശാസ്ത്ര നൊബേല്‍
സ്റ്റോക്ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡീഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബൂവിന്. പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. മനുഷ്യന്‍, മനുഷ്യന്റെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ മനുഷ്യരുമായി വളരെ അടുത്ത ബന്ധമുള്ളവ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങളാണ് ഹോമിനിനുകളില്‍ ഉള്‍പ്പെടുന്നത്. വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി. നാളെ ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കും.
Read More » -
യുക്രൈനെതിരെ യുദ്ധം ചെയ്യാൻ തയ്യാറായില്ല, യുവാവിനെ റഷ്യ നാടുകടത്തി
യുക്രൈനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാവാത്ത യുവാവിനെ റഷ്യയിൽ നിന്നും നാട് കടത്തി. നിർബന്ധിതസൈനികസേവനത്തിലുള്ള യുവാവ് യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിൽ പങ്കെടുക്കില്ല എന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ യുവാവിന് റഷ്യ വിട്ട് പോരേണ്ടി വന്നു. കഴിഞ്ഞയാഴ്ചയാണ് 21 -കാരനായ എബോഷി എന്ന യുവാവിന് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയത്. സപ്തംബർ 21 -ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡ്‍മിർ പുടിൻ യുക്രൈനെതിരെ യുദ്ധം ചെയ്യാൻ 300,000 ആളുകളെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എബോഷിയുടെ മാതാപിതാക്കൾ യുക്രൈൻകാരായിരുന്നു. അതുകൊണ്ട് തന്നെ യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന് അവൻ തീരുമാനിച്ചിരുന്നു. ‘അങ്ങനെ നോക്കുമ്പോൾ ഞാനൊരു യുക്രൈൻകാരനാണ്. എന്റെ മാതാപിതാക്കൾ കഴിയുന്ന ഒരു രാജ്യത്തിനെതിരെ യുദ്ധത്തിന് പോവാൻ എനിക്ക് സാധിക്കില്ലായിരുന്നു’ എന്ന് എബോഷി പറയുന്നു. അങ്ങനെ എബോഷി സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്ക് യാത്ര തുടങ്ങി. 1,800 മൈൽ ട്രെയിൻ യാത്രയായിരുന്നു അത്. അതിൽ അവിടെ നിന്നും നാട് വിട്ട് പോകുന്ന മറ്റ് യുവാക്കളും ഉണ്ടായിരുന്നു എന്ന് എബോഷി പറയുന്നു.…
Read More » -
സൗദിയില്‍ ബസപകടം; 38 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ ബസപകടത്തില്‍ 38 പേര്‍ക്ക് പരിക്ക്. മക്കയിലേക്ക് പോകുകയായിരുന്നു ബസ്. തായിഫ് അല്‍ സെയില്‍ റോഡിലാണ് അപകടം ഉണ്ടായത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് തായിഫ് ഹെല്‍ത്തുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 38 പേരില്‍ 27 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
Read More » -
ഫ്ലോറിഡയെ തകര്‍ത്ത് യാൻ, അമേരിക്ക നേരിട്ട ശക്തമായ ചുഴലിക്കാറ്റുകളിലൊന്നെന്ന് റിപ്പോര്‍ട്ട്
ഫ്ലോറിഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ അതീജിവിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് രക്ഷാപ്രവർത്തകർ ഇപ്പോഴും. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടുകളും റെസ്റ്റോറന്റുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. ലീ കൗണ്ടിയിൽ മാത്രം മരിച്ചത് 35 പേരാണ്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഫ്ലോറിഡ ബുധനാഴ്ച സന്ദർശിക്കും. അതേസമയം തിങ്കളാഴ്ച, മറ്റൊരു ചുഴലിക്കാറ്റായ ഫിയോനയിൽ നാശനഷ്ടം ഉണ്ടായ പ്യൂറെറ്റോ റികോ സന്ദർശിച്ചതിന് ശേഷമായിരിക്കും ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് അമേരിക്കയിൽ ഫിയോന ആഞ്ഞടിച്ചത്. വൈദ്യുതി, ഫോൺ ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്. ഫ്ലോറിഡയിൽ 900,000 പേർക്ക് വൈദ്യുതി ലഭിക്കുന്നില്ല. വിർജിനിയയിലും നോർത്ത് കരോലിനയിലുമായി 45000 ഓളം പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ…
Read More » -
കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
കുവൈത്ത് സിറ്റി: പുതിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി. സെയ്ഫ് പാലസില്‍ നടന്ന അസാധാരണ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 11ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 50ല്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. അഞ്ചാമത്തെ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നത്. ആകെ 123 സ്‍കൂളുകളാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയിരുന്നത്.
Read More »