NEWSWorld

ലഹരിക്ക് വേണ്ടി തവളയെ നക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

ലഹരിയുടെ ഉന്മാദത്തിന് വേണ്ടി ഏതറ്റം വരേയും മനുഷ്യന്‍ പോകും. അതിന്റെ പുതിയ ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലഹരിക്കുവേണ്ടി ആളുകള്‍ തവളകളില്‍ വരെ അഭയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. സൊണോറന്‍ ഡെസേര്‍ട്ട് ടോഡ് എന്നും കൊളറാഡോ റിവര്‍ ടോഡ് എന്നും അറിയപ്പെടുന്ന പ്രത്യേക ഇനം തവളയെ ആളുകള്‍ ലഹരിക്കായി നക്കുന്നുണ്ടെന്നാണ് യു.എസ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് കണ്ടെത്തിയിരിക്കുന്നത്.

വിഷാംശമുള്ള ഗ്രന്ഥികളുള്ളതാണ് ഈ തവളകള്‍. ഏഴ് ഇഞ്ച് വരെ വലിപ്പമുള്ള ഈ തവളകള്‍ ശത്രുക്കളെ ഭയപ്പെടുത്താനായി ഗ്രന്ഥികളില്‍ നിന്നും 5എംഇഒ, ഡിഎംടി, ബുഫോടെനിന്‍ എന്നീ വിഷങ്ങള്‍ അടങ്ങിയ ശ്രവം പുറത്ത് വിടും ഇത് ലഭിക്കുന്നതിനു വേണ്ടിയാണ് ആളുകള്‍ തവളയെ നക്കുന്നത്.

Signature-ad

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നായയെ പോലും കൊല്ലാന്‍ തക്കവണ്ണം മാരകശേഷിയുള്ളതാണ് ഈ വിഷം. ഇത് ശരീരത്തിനുള്ളില്‍ പോകുന്നത് വലിയ അപകടമാണെന്ന് ഗവേഷകര്‍ പറയുന്നു. തവളയുടെ സ്രവം ശേഖരിച്ച് ഉണക്കി സിഗരറ്റിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നവരും ഉണ്ടത്രേ. ഇത്തരത്തില്‍ വിഷം ഉള്ളില്‍ ചെല്ലുന്നത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

Back to top button
error: