World

    • ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ

      അജ്മാന്‍: ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക്…

      Read More »
    • കപ്പൽ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരിച്ച് എക്വറ്റോറിയൽ ഗിനിയ; നടപടിയിൽ അഭിമാനമെന്ന് വൈസ് പ്രസിഡൻറ്

      കോണക്രി: കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് എക്വറ്റോറിയല്‍ ഗിനിയ. നടപടിയില്‍ അഭിമാനമെന്ന് വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ പറഞ്ഞു. അതേസമയം കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ ഹീറോയിക് ഇന്‍ഡുന്‍ പരാതി നല്‍കിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണല്‍ സ്ഥിരീകരിച്ചു. 15 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്‍റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു. ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയിൽ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോൾ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൈമാറ്റ ഭീഷണി…

      Read More »
    • ഫ്ളോറിഡയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത് അഞ്ച് അടി നീളമുള്ള ചീങ്കണ്ണി

      മിയാമി: ഫ്ളോറിഡയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തി. എവര്‍ഗ്ലേഡ്സിലുള്ള ഒരു ദേശീയോദ്യാനത്തിലാണ് വയര്‍ അസാധാരണമായി വീര്‍ത്ത നിലയില്‍ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 18 അടിയോളം നീളമുള്ള പാമ്പിനെ ദയാവധത്തിന് വിധേമാക്കിയ ശേഷം വയര്‍ കീറി നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ചീങ്കണ്ണിയെ കണ്ടെത്തിയത്. സംഭവത്തിന്റെ സാമൂഹ്യമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തതോടെ ചീങ്കണ്ണിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലിയ ചര്‍ച്ചയായി. ശാസ്ത്രജ്ഞയായ റോസി മൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഭയാനകമായ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. ഫ്ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പുകളെ ദയാവധത്തിനു വിധേയമാക്കണമെന്ന് നിയമമുണ്ട്. ക്രമാതീതമായി പെറ്റുപെരുകുന്ന ഇവ തദ്ദേശീയമായ ജീവജാലങ്ങള്‍ക്കും സ്വാഭാവിക പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാലാണിത്.

      Read More »
    • യുദ്ധത്തിന് തയ്യാറെടുക്കുക, പോരാടുക വിജയിക്കുക; സൈന്യത്തിന് ഷിയുടെ നിര്‍ദേശം

      ബെയ്ജിങ്: യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ചൈനീസ് പട്ടാളത്തിന് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് ഷിജിന്‍ പിങ്. ദേശ സുരക്ഷ വര്‍ധിച്ചുവരുന്ന അസ്ഥിരതയെ നേരിടുകയാണെന്നും സൈനിക ശേഷി വര്‍ധിപ്പിക്കാനും യുദ്ധങ്ങള്‍ പോരാടി ജയിക്കാന്‍ സന്നദ്ധമായിരിക്കാനുമാണ് ഷി നിര്‍ദ്ദേശം നല്‍കിയത്. ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നിര്‍ദ്ദേശം. ചൊവ്വാഴ്ച ഷി ചൈനീസ് മിലിട്ടറി കമ്മിഷന്റെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് യുദ്ധങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് നിര്‍ദ്ദേശിച്ചത്. നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലാത്തത്രയും വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞപ്പോഴായിരുന്നു ചൈനയുടെ ദേശീയ സുരക്ഷ അസ്ഥിരതയും അനിശ്ചിതത്വവും നേരിടുന്നതായി ഷി പറഞ്ഞത്. യുദ്ധസന്നാഹങ്ങളുമായി തയ്യറായിരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വികസനതാത്പര്യങ്ങളും പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളും നിറവേറ്റാനായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകാന്‍ ഷി നിര്‍ദ്ദേശം നല്‍കി. 2027ഓടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ മാറ്റുകയെന്നതാണ് സേനയുടെ നൂറ്റാണ്ടിന്റെ ലക്ഷ്യമെന്നും ഷി…

      Read More »
    • ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്;

      ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കുമെതിരെ മുട്ടയേറുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. യോർക്കിൽ പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യക്കും നേരെ ഇയാൾ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്തിൽ തട്ടാതെ സമീപത്ത് വീണു. മുദ്രാവാക്യം വിളിച്ചാണ് ഇയാൾ രാജാവിനും രാജ്ഞിക്കും നേരെ മുട്ടയെറിഞ്ഞത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഓടിയെത്തി കസ്റ്റഡിയിൽ എടുത്തു. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബറിലാണ് ചാൾസ് അധികാരമേറ്റത്. രണ്ട് ദിവസത്തെ വടക്കൻ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് അനിഷ്ട സംഭവമുണ്ടായത്. https://twitter.com/Canellelabelle/status/1590320884640014338?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590320884640014338%7Ctwgr%5E8a12cee90697cb0f177ef15a6ab3408a3554d57d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCanellelabelle%2Fstatus%2F1590320884640014338%3Fref_src%3Dtwsrc5Etfw

      Read More »
    • ഹൈക്കമ്മീഷണർ ഇടപെട്ടു, ഗിനിയയില്‍ കുടുങ്ങിയ ഇന്ത്യൻ നാവികരുടെ മോചനത്തിന് വഴിതെളിഞ്ഞു; വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

      ഗിനിയയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്താൻ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി. സുബ്രമണ്യത്തെ കേന്ദ്രസർക്കാർ നിയമിച്ചു. കപ്പലിന്റെ യാത്ര സംബന്ധിക്കുന്ന രേഖകൾ നൈജീരിയൻ അധികൃതർക്ക് കമ്പനി കൈമാറി. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. നാവികർ നടത്തിയത് അനധികൃത യാത്രയല്ലെന്നും നൈജീരിയൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ 26 പേരാണ് ജയിലിലും കപ്പലിലുമായി ഇനിയെന്തെന്നറിയാതെ കഴിയുന്നത്. ജയിലിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും ഇന്നലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവൽ ഓഫീസർ മലയാളിയായ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലിൽ തുടരുകയാണ്. നാവികരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുളള രേഖകൾ ഗിനിയൻ അധികൃതർ പിടിച്ചുവാങ്ങി. ജയിലിലേക്ക് മാറ്റിയ നാവികരെ എംബസി ഉദ്യോഗസ്ഥർക്ക് കാണാനായില്ലെങ്കിലും ഭക്ഷണവും…

      Read More »
    • തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥകള്‍ ലംഘിച്ചതിന് യു.എ.ഇയില്‍ കംപനി ഡയറക്ടര്‍ക്ക് പിഴ ചുമത്തി

      യുഎഇയില്‍ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ച സംഭവത്തില്‍ രാജ്യത്തെ ഒരു ഹ്യൂമണ്‍ റിസോഴ്‌സസ് കംപനി ഡയറക്ടര്‍ക്ക് പിഴ ചുമത്തി. ദുബൈ നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി കോടതിയാണ് ഇയാള്‍ക്ക് നാല് ലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്. യുഎഇയില്‍ നിയമ വിരുദ്ധമായി താമസിച്ചുവരികയായിരുന്ന ഏഴ് പ്രവാസികളെ കംപനിയില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ അല്ലാതിരുന്ന പ്രവാസികളെ ജോലിക്ക് നിയമിച്ചതിനും കൂടിയാണ് കംപനിക്കെതിരായ നടപടി. നിയമ വിരുദ്ധമായി ജോലി ചെയ്ത ഏഴ് പ്രവാസികളെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. ദുബൈ നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും മറ്റൊരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്തതിനും ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിര്‍ഹം വീതം പിഴ ചുമത്തി. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

      Read More »
    • നേപ്പാളിൽ ഭൂചലനത്തിൽ 6 മരണം, ഡൽഹിയടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ

      നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും രണ്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തരായി. നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 9.07 ന് അനുഭവപ്പെട്ട ഭൂചലനത്തിൽ 5.7 ഉം 9.56 അനുഭവപ്പെട്ട രണ്ടാമത്തെ ഭൂചലനത്തിൽ 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.പിയിലെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്ഥാപനങ്ങളിൽ രാത്രി ജോലി ചെയ്തിരുന്നവർ അറിയിച്ചു. ഓഫീസിൽ അലാം മുഴങ്ങിയതോടെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസിൽ പ്രവേശിച്ചതെന്നും ജീവനക്കാർ പറഞ്ഞു. 2015 ൽ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല…

      Read More »
    • സൗദി അറേബ്യയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു

      റിയാദ്: സൗദി അറേബ്യയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ എഫ്-15 എസ് യുദ്ധവിമാനമാണ് കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ് പരിശീലന ഗ്രൗണ്ടില്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10.52നാണ് സംഭവം. പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. മക്ഡൊണല്‍ ഡഗ്ലസ് രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണ് എഫ് – 15 ഈഗിള്‍. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

      Read More »
    • യു.എ.ഇയില്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു, നാളെ മുതൽ പ്രാബല്യത്തിൽ വരും

      യു.എ.ഇയില്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു. നാളെ മുതല്‍ പൊതുസ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ആവശ്യമില്ല. മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളില്‍ മാത്രം ധരിച്ചാല്‍ മതിയെന്നും ദേശീയ ദുരന്തനിവരാണ സമിതി വ്യക്തമാക്കി. രണ്ടരവര്‍ഷത്തിന് ശേഷമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യു.എ.ഇ പൂര്‍ണമായും പിന്‍വലിക്കുന്നത്. നാളെ മുതലാണ് നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് കാണിക്കേണ്ടതില്ല. വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവ് കാണിക്കാന്‍ മാത്രമായിരിക്കും ഇനി അല്‍ഹൊസന്‍ ആപ്പ് ഉപയോഗിക്കുക. ആരോഗ്യകേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. പള്ളികളില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ സ്വന്തം മുസല്ല കൊണ്ടുവരണമെന്നും ഇനി നിര്‍ബന്ധമില്ല. രാജ്യത്തെ പി.സി.ആര്‍ പരിശോധനാ കേന്ദ്രങ്ങളും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടരും. കോവിഡ് ബാധിതര്‍ അഞ്ചുദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്നും ദുരന്തനിവരാണ സമിതി വ്യക്തമാക്കി.

      Read More »
    Back to top button
    error: