NEWSWorld

യു.എസില്‍ എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് 6 മരണം

ഡാലസ്: യു.എസിലെ ടെക്‌സസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ കൊല്ലപ്പെട്ടു. ഡാലസ് എക്സിക്യുട്ടിവ് വിമാനത്താവളത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിങ് ബി-17 ബോംബര്‍ വിമാനവും ബെല്‍ പി -63 കിങ് കോബ്ര എന്ന ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്.

നിയന്ത്രണംവിട്ട ബെല്‍ പി -63 കിങ് കോബ്ര, ബോയിങ് ബി-17 ബോംബര്‍ വിമാനത്തില്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നു. അപകടസമയത്ത് ഇരുവിമാനങ്ങളിലായി ആറുപേര്‍ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എത്രപേര്‍ അപകടത്തില്‍പെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല.

എയര്‍ഷോയിലെ കമന്റേറ്റര്‍ ഓരോ വിമാനങ്ങളുടെയും പ്രാധാന്യം വിവരിക്കുമ്പോഴാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. 2019 ഒക്ടോബര്‍ രണ്ടിന് യു.എസിലെ വിന്‍ഡ്‌സര്‍ ലോക്സിലെ വിമാനത്താവളത്തില്‍ ബി-17 വിമാനം അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ചിരുന്നു.

 

Back to top button
error: