NEWSWorld

ഇസ്താംബൂളില്‍ ചാവേര്‍ (?) സ്‌ഫോടനം; ആറു മരണം

അങ്കാറ: തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 53 പേര്‍ക്ക് പരുക്കേറ്റു. ആളുകള്‍ നടന്നുപോകുന്ന തിരക്കേറിയ പാതയിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനം.

വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തില്‍കല്‍ ഷോപ്പിങ് സ്ട്രീറ്റിലാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനമുണ്ടായതോടെ ആളുകള്‍ ഭയന്ന് ഓടുകയായിരുന്നു. സ്‌ഫോടനമുണ്ടാകാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു.

Signature-ad

നാലു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. സ്‌ഫോടനമുണ്ടായതോടെ കടകള്‍ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിരിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുണ്ടായ സ്‌ഫോടനം ലോകത്തെ തന്നെ നടുക്കി. ഇത്തവണ ടൂര്‍ണമെന്‍്‌റിന് ആധിത്യമരുളുന്ന ഖത്തിന്‍െ്‌റ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് തുര്‍ക്കിയെന്നതും ശ്രദ്ധേയമാണ്.

 

 

 

Back to top button
error: