World
-
സൊമാലിയയിൽ ഭീകരർക്കെതിരേ തിരിച്ചടിച്ച് യു.എസ്. സൈന്യം, 30 ഭീകരരെ വധിച്ചു
മൊഗാദിഷു: ഏറ്റുമുട്ടൽ രൂക്ഷമായ സൊമാലിയയിൽ ഭീകരർക്കുനേരേ തിരിച്ചടിച്ച് അമേരിക്കൻ സേന. 30 അൽ ഷബാഹ് ഭീകരരെയാണ് അമേരിക്കൻ സേന വധിച്ചത്. തലസ്ഥാന നഗരമായ ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പ്രദേശത്തെ സാധാരണക്കാർ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ 2022 മുതൽ സൊമാലിയായിൽ അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം സൊമാലിയൻ സൈന്യവും അൽഖാഇദയുമായി ബന്ധമുള്ള അൽഷബാബ് തീവ്രവാദികളും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണു സൂചന. അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അൽഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേർ കൊല്ലപ്പെട്ടതായി അൽഷബാബ് വക്താവ് ശൈഖ് അബു മുസാബ്…
Read More » -
അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് നിശ്ചലമായി; 10 മിനിറ്റ് തലകീഴായിക്കിടന്ന് വിനോദ സഞ്ചാരികള്‍
ബെയ്ജിങ്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോകാനും അതിലെ സാഹസിക റൈഡുകള്‍ കയറാനും മിക്കവര്‍ക്കും ഇഷ്ടമാണ്. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകള്‍ അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. റൈഡുകള്‍ ആകാശത്ത് വെച്ച് നിന്നുപോയാല്‍ എന്തു ചെയ്യും…ആവേശവും സന്തോഷവും അതോടെ കാറ്റില്‍ പറക്കും. എന്നാല്‍, അത്തരത്തിലൊരു സംഭവം ചൈനയില്‍ നടന്നു. അമ്യൂസ്മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പെട്ടന്ന് പ്രവര്‍ത്തനം നിലച്ചു. അതുമാത്രമല്ല, റൈഡ് നിന്നുപോയപ്പോള്‍ യാത്രക്കാരെല്ലാം തലകീഴായിട്ടായിരുന്നു ഉണ്ടായിരുന്നത്. പെന്‍ഡുലം റൈഡ് തകരാറിലായതിനെത്തുടര്‍ന്ന് പാര്‍ക്കിലെ വിനോദസഞ്ചാരികള്‍ 10 മിനിറ്റോളമാണ് തലകീഴായി തൂങ്ങിക്കിടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. Amusement park-goers hung upside down for 10 minutes at the highest point of giant pendulum ride after it malfunctioned in China’s Fuyang city. Workers had to clamber up to manually fix the ride and theme park officials said the malfunction was caused…
Read More » -
ലാദനെ കണ്ടിട്ട് പോലുമില്ല; ഐ.എസ്, അല്‍ ക്വയ്ദ ബന്ധം നിഷേധിച്ച് ജയിലില്‍നിന്ന് ആഗോള ഭീകരൻ മക്കിയുടെ വീഡിയോ
ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള ബന്ധം നിഷേധിച്ച് ലഷ്‌കറെ തോയ്ബ ഉപമേധാവിയും ആഗോളഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി. പാക് ജയിലില്‍നിന്നാണ് മക്കിയുടെ വീഡിയോ പുറത്തുവന്നത്. ആഗോള ഭീകര സംഘടനകളായ ഇസ്ലാമിക് സ്‌റ്റേറ്റുമായോ(ഐ.എസ്) അല്‍ ക്വയ്ദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വീഡിയോയില്‍ മക്കി അവകാശപ്പെടുന്നു. നിലവില്‍ ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് മക്കിയുള്ളത്. ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മക്കി ആരോപിച്ചു. താന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ആഗോള ഭീകരന്‍മാരായ ഒസാമ ബിന്‍ ലാദനെയോ അയ്മാന്‍ അല്‍ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ ഒരിക്കല്‍പോലും താന്‍ കണ്ടിട്ടില്ലെന്നും മക്കി അവകാശപ്പെട്ടു. അതേസമയം, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കാന്‍ മക്കി തയാറായിട്ടില്ല. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനായ മക്കിയെ കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ യു.എന്‍. രക്ഷാസമിതിയില്‍ ചൈന…
Read More » -
നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന്; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍
മഡ്രിഡ്: നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ്, യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡാനിയെ വിചാരണയ്ക്കായി ബാഴ്‌സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം…
Read More » -
‘കഴുക്കോലൂരി വിറ്റ്’ ട്വിറ്റര്‍; ലോഗോ ‘പക്ഷി’യും ലേലത്തില്‍ പോയി
സാന്‍ഫ്രാന്‍സിസ്‌കോ: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ശില്‍പം ഉള്‍പ്പെടെ ലേലത്തില്‍വിറ്റ് ട്വിറ്റര്‍. ചൊവ്വാഴ്ച മുതല്‍ കാലിഫോര്‍ണിയിലെ കമ്പനി ആസ്ഥാനത്തായിരുന്നു ലേലം്. 27 മണിക്കൂര്‍ നടത്തിയ ലേലത്തിന്റ സംഘാടനം നിര്‍വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാട്‌നര്‍ ആണ്. 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പമാണ്. ഒരു ലക്ഷം ഡോളറിനാണ് ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശില്‍പം ആരാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയാണ്. 40,000 ഡോളറാണ് ലഭിച്ചത്. ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്. ട്വിറ്റര്‍…
Read More » -
യുക്രൈനിൽ ഹെലികോപ്ടർ തകർന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 മരണം, മൂന്നു കുട്ടികളും മരിച്ചതായി റിപ്പോർട്ട്
ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കിയും ഡെപ്യൂട്ടി മന്ത്രിയും മരിച്ചെന്നു യുക്രൈൻ പോലീസ് കീവ്: യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി ഉൾപ്പെടെ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ 18 പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അപകടത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം. തലസ്ഥാനമായ കീവിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവാരിയിലെ കിന്റർഗാർട്ടന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി മറ്റ് എട്ട് പേർക്കൊപ്പമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രിയും സംസ്ഥാന സെക്രട്ടറിയും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലികോപ്റ്റർ ഉക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവീസിന്റേതാണെന്ന് ദേശീയ പോലീസ് മേധാവി ഇഹോർ ക്ലൈമെൻകോ ഫേസ്ബുക്കിൽ കുറിച്ചു. ബ്രോവാരിയിലുണ്ടായ ദുരന്തത്തിൽ 29…
Read More » -
മോഷണക്കുറ്റത്തിന് 4 പേരുടെ കൈ വെട്ടി; തീരാത്ത ‘വിസ്മയങ്ങ’ളുമായി താലിബാന്‍ ഭരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി. കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. താലിബാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു. ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അംഗഛേദം വരുത്തുന്നതിനെതിരേ രാജ്യാന്തര തലത്തില്‍ താലിബാന്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. പൊതുസ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരേ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. 2022 നവംബര്‍ 18 മുതല്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 100 പേരെ ചാട്ടയടിക്ക് വിധേയമാക്കിയെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 20 മുതല്‍ 100 ചാട്ടയടിയാണ് നല്‍കുന്നത്. മോഷണം, നിയമവിരുദ്ധമായ ബന്ധങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ്…
Read More » -
അഫ്ഗാനിസ്താനിലെ തുണിക്കടകളിലെ ബൊമ്മകൾക്കും ഇപ്പോൾ കഷ്ടകാലം! തല മുറിച്ചു മാറ്റണമെന്ന്, പിന്നീട് മയപ്പെടുത്തി മുഖംമറച്ചാൽ മതി…
അഫ്ഗാനിസ്താനിലെ തുണിക്കടകളില്‍ ഇപ്പോള്‍ ബൊമ്മകള്‍ക്കും കഷ്ടകാലമാണ്. താലിബാന്‍ അധികാരത്തില്‍ വന്നശേഷമാണ്, തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകള്‍ക്ക് കഷ്ട കാലം തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍ അണിയിച്ച് തുണിക്കടകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബൊമ്മകള്‍ ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണെന്ന് പറഞ്ഞാണ് താലിബാന്‍ നടപടി സ്വീകരിച്ചത്. ബൊമ്മകളുടെ തല മുറിച്ചു മാറ്റാനാണ് താലിബാന്‍ ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനില്‍ ഇത്തരം വ്യവസ്ഥകള്‍ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റി. ഇതിനെ തുടര്‍ന്ന്, തുണിക്കടകളിലെല്ലാം, മുഖം പല തരത്തില്‍ മറച്ചുവെച്ച ബൊമ്മകളാണുള്ളതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് താലിബാന്റെ നിര്‍ദേശത്തില്‍നിന്നും അഫ്ഗാന്‍ വ്യാപാരികള്‍ തങ്ങളുടെ ബൊമ്മകളുടെ മുഖം രക്ഷപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുണിക്കടകള്‍ നിറഞ്ഞ വടക്കന്‍ കാബൂളിലെ…
Read More » -
കശ്മീരിൻറെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാൽ മാത്രം ചർച്ച; ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി
ദില്ലി: കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത്. കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്.പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്- വിശദീകരണകുറിപ്പില്‍ പറയുന്നു. യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്.യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു…
Read More » -
യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി
അബുദബി: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള ‘അല്‍ അറബിയ’ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുദ്ധങ്ങള്‍ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ യു.എ.ഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമര്‍ശം. ”ഇന്ത്യന്‍ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശം, കശ്മീര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ചര്‍ച്ചകള്‍ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തു. അവ കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഞങ്ങള്‍…
Read More »