World

    • ചൈനയുടെ എതിര്‍പ്പ് ചവറ്റുകൊട്ടയില്‍; ലഷ്‌കര്‍ നേതാവ് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

      ന്യൂയോര്‍ക്ക്: ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. ചൈനയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യു.എസും യു.എന്നില്‍ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരേ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഇപ്പോള്‍ ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് യു.എന്‍ ഉപരോധ സമിതി മക്കിക്കെതിരായ പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ലഷ്‌കറിനു പുറമേ ഭീകര പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യു.എസ് 20 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ…

      Read More »
    • രണ്ടു യോനികളുമായി സെക്സ് വർക്കർ ,ലൈംഗിക ജീവിതം ഏറെ രസകരമെന്ന്  രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ എവ്ലീൻ…

      ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ. ആസ്ട്രേലിയൻ സ്വദേശിയും മുപ്പത്തൊന്നുകാരിയുമായ എവ്ലീൻ ഇപ്പോൾ രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. മറ്റ് സ്ത്രീകളെ പോലെയല്ല രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമാണ്  എവ്ലീനുള്ളത്. അത്യപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ്ലീനെയും ബാധിച്ചത്. പ്രായപൂർത്തിയായപ്പോൾ തന്നെ തന്റെ വൈകല്യം എവ്ലീൻ മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. ആൾക്കാർ തന്നെ കളിയാക്കും എന്ന ഭയമായിരുന്നു അവർക്കുണ്ടായിരുന്നത്. ഒരു പ്രണയം തകർന്നതിന് ശേഷം സെക്സ് വർക്കിന് ഇറങ്ങുകയായിരുന്നു അവർ.  തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ്  രക്ഷപ്പെടുത്തിയതെന്നും എവ്ലീൻ പറയുന്നു. ശാരീരികമായ പ്രത്യേകതകൾ മനസിലാക്കിയ അയാൾ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയായിരുന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറായി. പരിശോധനകൾ കഴിഞ്ഞപ്പോൾ ഗർഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് അതിനുള്ള ചികിത്സകളായി. ചികിത്സ പൂർത്തിയായപ്പോൾ കൃത്രിമ മാർഗത്തിലൂടെ ഗർഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശിച്ചതെന്നും എവ്ലീൻ പറഞ്ഞു.…

      Read More »
    • താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

      താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു. പുലര്‍ച്ചെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അംഗരക്ഷകരില്‍ ഒരാളും വെടിയേറ്റു മരിച്ചു. ആക്രമണത്തില്‍ മറ്റൊരു അംഗരക്ഷകനും ഇവരുടെ സഹോദരനും പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ കീഴിലുള്ള പൊലീസ് സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. താലിബാന്‍ അധികാരം പിടിച്ചടക്കുന്നതിനു മുമ്പ്, 2019-ല്‍ കാബൂളില്‍നിന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അഫ്ഗാന്‍ പാര്‍ലമെന്റിലെത്തിയ 32-കാരിയായ മുര്‍സല്‍ നബിസാദ എന്ന മുന്‍ രാഷ്ട്രീയ നേതാവാണ് കാബൂളിലെ സ്വന്തം വീട്ടില്‍ അരുംകൊല ചെയ്യപ്പെട്ടത്. കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുര്‍സല്‍ നബിസാദ ഈയിടെ താലിബാനെതിരായി പരസ്യമായി ടിവി ചാനലിനോട് സംസാരിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിക്ക് എതിരായാണ് ഇവര്‍ ചാനലിനു മുന്നില്‍ സംസാരിച്ചത്. ഇതിനെതിരെ…

      Read More »
    • നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം

      കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെ നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നുവീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടു നിർത്തിയ തിരച്ചിൽ, രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്. സോനു ജയ്സ്വാൾ യുപി സ്വദേശിയാണ്. യാത്രക്കാരിൽ മറ്റു 10 പേർ…

      Read More »
    • നേപ്പാളിൽ തകർന്ന വിമാനം കിങ്ഫിഷർ 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ; പിന്നീട് തായ്‌ലൻഡിലെ വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു

      കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപു തകർന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ. ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്‌ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019ലാണ് യതി എയർലൈൻസ് വാങ്ങിയത്. അറ്റകുറ്റപ്പണികൾക്കായി കുറച്ചുകാലം പറക്കാതെയിട്ടിരുന്നതായും വിവരമുണ്ട്. 15 വർഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയർലൈൻസ് വക്താവ് അറിയിച്ചു. അന്വേഷണത്തിനു നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാർ വടം കെട്ടിയും മറ്റുമിറങ്ങിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നു വീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വൈകിട്ടു തിരച്ചിൽ നിർത്തുന്നതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർ രക്ഷപ്പെടാനുള്ള സാധ്യത…

      Read More »
    • 16 വർഷം മുൻപ് വിമാനാപകടത്തിൽ ഭർത്താവ് മരിച്ചു, ക്യാപ്റ്റൻ പദവിക്കു തൊട്ടരികെ എത്തിയപ്പോൾ ഭാര്യയും; നേപ്പാൾ ദുരന്തത്തിലെ നൊമ്പരമായി പൈലറ്റ് അഞ്ജു 

      കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ് പൈലറ്റ് അഞ്ജുവിന്റെ വേർപാട്. വിമാനദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട് 16 വർഷങ്ങൾക്കു ശേഷമാണ് അഞ്ജുവും അതേവഴിയെ വിടപറയുന്നത്. 68 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡയും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ആദ്യ ഭർത്താവ് ദീപക് പൊഖരേൽ. 2006 ജൂൺ 21ന് ജുംലയിൽ വച്ചുകൊണ്ടായ അപകടത്തിലാണ് ദീപക് മരിക്കുന്നത്. വിമാനം പറത്തിയിരുന്ന ദീപക് ഉൾപ്പടെ 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് ഉയത്തെഴുന്നേറ്റ അവർ പൈലറ്റായി കരിയർ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. നൂറു മണിക്കൂർ വിമാനം പറത്തിയത് തികയാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തിയ പൈലറ്റ് എന്ന നിലയിൽ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റ് സീറ്റിലായിരുന്നു അഞ്ജു. ബിരാട്നഗറിലാണ് അഞ്ജുവിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ…

      Read More »
    • 6 മാസം മുൻപ് ആഗ്രഹം സഫലമായി, കുഞ്ഞിനെ കണ്ടു കൊതി തീരും മുൻപേ തേടിയെത്തിയ ദുരന്തം; യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്

      കഠ്മണ്ഡു/ലക്നൗ: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്. ആറു മാസം മുൻപ് ആൺകുഞ്ഞു പിറന്നതിനുള്ള നന്ദിസൂചകമായി കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയതായിരുന്നു സോനു ജയ്‌സ്വാൾ എന്നു ബന്ധുക്കൾ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ ചക് ജൈനബ് ഗ്രാമവാസിയായ സോനു ജയ്സ്വാളിന്റെ മൂത്ത രണ്ടു മക്കൾ പെൺകുട്ടികളാണ്. ആൺകുട്ടി ഉണ്ടായാൽ പശുപതിനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്താമെന്നു സോനു നേർച്ച നേർന്നിരുന്നു. തന്റെ ആഗ്രഹം ആറു മാസം മുൻപ് സഫലമായതിനെ തുടർന്നാണ് സോനു ക്ഷേത്രദർശനത്തിനായി പോയത്. ‘സോനുവും മൂന്നു സുഹൃത്തുക്കളും ജനുവരി 10നാണ് നേപ്പാളിലേക്ക് പോയത്. ആൺകുട്ടി ഉണ്ടായതിന് പശുപതിനാഥിനെ ദർശിച്ച് നന്ദി പറയാനാണ് അദ്ദേഹം പോയത്. പക്ഷേ, വിധി അവനുവേണ്ടി മറ്റൊന്നു കരുതിവച്ചിരുന്നു’’– സോനുവിന്റെ ബന്ധുവായ വിജയ് ജയ്‌സ്വാൾ പറഞ്ഞു. സോനു സ്വന്തമായി ഒരു ബീയർ ഷോപ് നടത്തിയിരുന്നു. അലവൽപുർ ചാട്ടിയിൽ മറ്റൊരു വീടുണ്ടെങ്കിലും വാരാണസിയിലെ സാരാനാഥിലാണ്…

      Read More »
    • നേപ്പാള്‍ വിമാനം തീ വിഴുങ്ങുന്നത് ഫെയ്സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോയില്‍ നടുക്കുന്ന ദൃശ്യം

      കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പും അതിനു ശേഷവുമുള്ള മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അദ്ദേഹം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും കാണാം. പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാര്‍ നിലവിളിക്കുന്നതും കാണാം. ഈ സമയത്താകാം വിമാനം താഴേക്ക് വീണതെന്നാണ് കരുതുന്നത്. പിന്നീട് കാണാനാകുന്നത് തീനാളങ്ങളാണ്. ആളുകളുടെ ഭയചകിതമായ ശബ്ദങ്ങളും കേള്‍ക്കാം. नेपाल प्लेन हादसे से पहले फेसबुक का लाइव वीडियो#NepalPlaneCrash pic.twitter.com/N7lyXS8HEV — Dhyanendra Singh (@dhyanendraj) January 15, 2023 ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇതില്‍ സോനു ജെയ്സ്വാള്‍ എന്നയാളാണ് തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവ് ചെയ്തതെന്നാണ് വിവരം. ദുരന്തത്തില്‍ സോനുവിനും…

      Read More »
    • അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി 

      കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ അജ്ഞാതരായ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി. മുൻ എം.പി. മുർസൽ നാബിസാദ (32) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അം​ഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബൂൾ പൊലീസ് വക്താവ് അറിയിച്ചു. നാബിസാദയുടെ വീട്ടിൽ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മുർസൽ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാർലമെന്റിൽ അംഗമായിരുന്നത്. താലിബാൻ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉൾപ്പെടെയുള്ളവർ പുറത്തായി. നംഗർഹാർ സ്വദേശിയായ നാബിസാദ 2018ൽ കാബുളിൽനിന്നാണ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്യൻ…

      Read More »
    • റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട്

      റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ പാർക്കിലേക്ക് വൺ- വേ ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സേവനം ലഭിക്കുക. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കാരണം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ സഹകരണത്തോടെ റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ബസ് റൂട്ട് ആരംഭിച്ചത്. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് മൂന്നിനും അഞ്ചിനും ഗ്ലോബൽ വില്ലേജിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യാത്രകൾ രാത്രി 10നും 12നും പുറപ്പെടും. യാത്രക്കാർക്ക് റാക് ബസ് എന്ന സ്മാർട്ട് ആപ്പിൽ ഓൺലൈനായി ബുക്ക് ചെയ്യാനും യാത്രക്ക് പണം നൽകാനും കഴിയും. ഇൻ്റർസിറ്റി ബസ് സർവീസ് വിപുലീകരിക്കുന്നതിനും എല്ലാവർക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചത് എന്ന് റാക് ബസ് ക്വാളിറ്റി ആൻഡ് ഓപറേഷൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മാഈൽ പറഞ്ഞു.

      Read More »
    Back to top button
    error: