NEWSWorld

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് നിശ്ചലമായി; 10 മിനിറ്റ് തലകീഴായിക്കിടന്ന് വിനോദ സഞ്ചാരികള്‍

ബെയ്ജിങ്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോകാനും അതിലെ സാഹസിക റൈഡുകള്‍ കയറാനും മിക്കവര്‍ക്കും ഇഷ്ടമാണ്. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകള്‍ അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. റൈഡുകള്‍ ആകാശത്ത് വെച്ച് നിന്നുപോയാല്‍ എന്തു ചെയ്യും…ആവേശവും സന്തോഷവും അതോടെ കാറ്റില്‍ പറക്കും. എന്നാല്‍, അത്തരത്തിലൊരു സംഭവം ചൈനയില്‍ നടന്നു.

അമ്യൂസ്മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പെട്ടന്ന് പ്രവര്‍ത്തനം നിലച്ചു. അതുമാത്രമല്ല, റൈഡ് നിന്നുപോയപ്പോള്‍ യാത്രക്കാരെല്ലാം തലകീഴായിട്ടായിരുന്നു ഉണ്ടായിരുന്നത്. പെന്‍ഡുലം റൈഡ് തകരാറിലായതിനെത്തുടര്‍ന്ന് പാര്‍ക്കിലെ വിനോദസഞ്ചാരികള്‍ 10 മിനിറ്റോളമാണ് തലകീഴായി തൂങ്ങിക്കിടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

Signature-ad

ജനുവരി 19 നാണ് ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. പാര്‍ക്കില്‍ ഉണ്ടായിരുന്ന തൊഴിലാളികളും ജീവനക്കാരും ഭീമന്‍ പെന്‍ഡുലം റൈഡ് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കണ്‍ട്രോള്‍ പാനല്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് റൈഡ് വീണ്ടും പ്രവര്‍ത്തിപ്പിക്കാനായത്. അനുവദിച്ചതിനേക്കാളും ആളുകള്‍ റൈഡില്‍ കയറിയെന്നും ഭാരം കൂടിയപ്പോഴാണ് റൈഡ് നിശ്ചലമായതെന്നുമാണ് പാര്‍ക്കിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുനല്‍കുകയും പരുക്കേറ്റവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവര്‍ക്കും ചികിത്സാ സഹായം നല്‍കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Back to top button
error: