World
-
കൂപ്പുകുത്തി പാകിസ്ഥാൻ രൂപ; ഡോളറിനെതിരെ മൂല്യം 255 രൂപയായി ഇടിഞ്ഞു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിനെതിരെ പാകിസ്ഥാന്‍ കറന്‍സി മൂല്യം 255 രൂപയായി കുറഞ്ഞുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പകളെടുക്കാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ വിനിമയ നിരക്കില്‍ അയവ് വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 രൂപയുടെ ഇടിവാണ് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. അതേസമയം, പാകിസ്ഥാനിലെ മണി എക്‌സേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഡോളര്‍-രൂപ നിരക്കിന്റെ പരിധി എടുത്തുമാറ്റിയിട്ടുണ്ട്. നേരത്തെ കറന്‍സി നിരക്ക് നിശ്ചയിക്കാന്‍ കമ്പോള ശക്തികളെ അനുവദിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാക് സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. നിലവില്‍ ഐഎംഎഫില്‍ നിന്ന് 6.5 ബില്യണ്‍ രൂപയുടെ ധനസഹായം പ്രതീക്ഷിച്ച് നില്‍ക്കുകയാണ് പാകിസ്ഥാന്‍.
Read More » -
29 വയസുകാരി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഹൈസ്‌കൂളില്‍ ചേര്‍ന്നു; നാല് ദിവസം ക്ലാസിലുമിരുന്നു! ഒടുവില്‍ പിടിവീണു
ന്യൂയോര്‍ക്ക് : വ്യാജരേഖയുണ്ടാക്കി 29 വയസുകാരി ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഹൈജിയോങ് ഷിന്‍ എന്ന യുവതിയാണ് ന്യൂജേഴ്‌സിയിലെ ന്യൂ ബ്രണ്‍സ്വിക്ക് ഹൈസ്‌കൂളില്‍ ചേരുന്നതിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ച തട്ടിപ്പ് നടത്തിയത്. നാല് ദിവസം ഹൈസ്‌കൂള്‍ ക്ലാസില്‍ ഇരുന്നതിന് ശേഷമാണ് യുവതിയുടെ കള്ളത്തരം പൊളിഞ്ഞത്. യുവതിയെ പിടികൂടിയതോടെ തുടര്‍ന്നുള്ള അന്വേഷണം പോലീസും സ്‌കൂളും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് മീറ്റിംഗിലാണ് ഈ പ്രശ്‌നം എല്ലാവരും അറിഞ്ഞത്. ന്യൂ ബ്രണ്‍സ്വിക്ക് പബ്ലിക് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഓബ്രി ജോണ്‍സണ്‍ ആണ് യോഗത്തില്‍ പങ്കെടുത്തവരോട് ഷിന്‍ എന്ന യുവതിയെ ഹൈസ്‌കൂള്‍ ക്ലാസിലിരുന്നതായി കണ്ടെത്തിയെന്ന് ആളുകളെ അറിയിച്ചത്. കഴിഞ്ഞയാഴ്ച വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി ഒരു യുവതി നമ്മുടെ ക്ലാസില്‍ ഇരുന്നു എന്നായിരുന്നു ജോണ്‍സണ്‍ യോ?ഗത്തില്‍ പങ്കെടുത്തവരെ അറിയിച്ചത്. നാല് ദിവസം യുവതി ക്ലാസിലിരുന്നു. മാത്രമല്ല, ഗൈഡന്‍സ് കൗണ്‍സിലര്‍മാരുമായി സംസാരിക്കുകയും ചെയ്തു. എന്നാലും യുവതിയുടെ ഉദ്ദേശമെന്തായിരുന്നു, എന്തിനാണത് ചെയ്തത് എന്നതെല്ലാം അന്വേഷിച്ച് വരികയാണ്. ക്ലാസിലിരിക്കുന്നത്…
Read More » -
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വെടിവെയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു, കൂട്ടക്കൊലയെന്ന് ആരോപിച്ച് പലസ്തീൻ
ജെനിൻ: പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ വെടിവയ്പിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. അതേസമയം, സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങൽ വളയുകയും പലസ്തീൻ സായുധ സംഘങ്ങളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണു മരിച്ചതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട് ആക്രമണത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് പേർ ഇസ്രായേൽ ഡിഫൻസ്…
Read More » -
അഫ്ഗാനിൽ അതി ശൈത്യം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചു; യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലെന്ന് റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്. യഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.
Read More » -
ഏറ്റവും പ്രായം കൂടിയ വ്യക്തി; ഇനി റെക്കോഡ് 115 വയസുകാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക് സ്വന്തം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇനി 115 വയസുള്ള അമേരിക്കക്കാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക്. ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ കഴിഞ്ഞ 17 ന് മരണത്തിനു കീഴടങ്ങിയതോടെയാണ് മരിയ ബ്രാന്യാസ് മൊറേറയ്ക്ക് ബഹുമതി ലഭിച്ചത്. 1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം. ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത അവര്‍ ഇന്നും ഊര്‍ജസ്വലയായ വ്യക്തിയാണ്.…
Read More » -
പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന നഗരം ഉൾപ്പടെ ഇരുട്ടിൽ, സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്ന് വിമർശനം
ദില്ലി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി, ഇതുവരെ പൂർണമായി പരിഹരിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. രാജ്യ തലസ്ഥാനവും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും ഇന്നലെ മുതൽ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ട്രാഫിക് സിഗ്നലുകൾ കണ്ണടച്ചു. പ്രതിസന്ധി 22 കോടി പേരെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഡീസലും കൽക്കരിയുടേയും ശേഖരം തീർന്നതെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ കൽക്കരി നിലയങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഉത്പാദിപ്പിക്കുന്നത്. പ്രതിസന്ധി മുന്നിൽ കണ്ട് വൈദ്യുതി ഉപയോഗത്തിൽ പാകിസ്ഥാൻ നേരത്തെ നിയന്ത്രണം കൊണ്ട് വന്നിരുന്നു. സർക്കാർ ഓഫീസുകൾ വൈദ്യുതി ഉപോയഗം 30 ശതമാനം കുറയ്ക്കാനും,…
Read More » -
ലോകമെങ്ങും മലയാളി നഴ്സുമാരെ മാടി വിളിക്കുന്നു, ബൽജിയത്തിലും വൻ ഡിമാൻഡ്, ഡച്ച് പഠിച്ചാൽ മലയാളി നഴ്സുമാർക്ക് ബൽജിയത്തിലേക്ക് പറക്കാം
മലയാളി നഴ്സ്മാർക്ക് ലോകത്തെവിടെയും ധാരാളം അവസരങ്ങളാണ്. തൊഴിലിലെ ആത്മാർത്ഥതയും അർപ്പണബോധവുമാണ് അതിൻ്റെ കാരണം. ആദ്യകാലത്ത് അമേരിക്കയായിരുന്നു മലയാളി നഴ്സുമാരുടെ പറുദീസ. പിന്നീട് ലോകമെങ്ങും മലയാളി നഴ്സ്മാർക്ക് വൻ ഡിമാൻ്റായി. പക്ഷേ ഇംഗ്ലീഷിലെ പ്രാവിണ്യം ഒരു കടമ്പയായിരുന്നു. മുംപ് ഐ.എൽ.റ്റി.എസ് പഠിച്ചാൽ രക്ഷപെടാമായിരുന്നു. ഇപ്പോഴിതാ മലയാളികളെ ആകർഷിക്കുന്ന ഭാഷകളുടെ കൂട്ടത്തിലേക്ക് ഡച്ചും കടന്നു വരുന്നു. ബൽജിയം ഉൾപ്പെടെ രാജ്യങ്ങളിൽ മലയാളി നഴ്സുമാർക്കു ഡിമാൻഡ് വർധിച്ചതോടെ കേരളത്തിൽ ഡച്ച് ഭാഷയും വേരുറപ്പിക്കുകയാണ്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ്) വഴി 37 നഴ്സുമാർ കൂടി അടുത്ത ദിവസങ്ങളിൽ വടക്കൻ യൂറോപ്പിലേക്കു പറക്കുന്നത്. ബൽജിയത്തിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ഒഡെപെക്കിന്റെ ‘അറോറ’ പ്രോജക്ടിന്റെ ഭാഗമായി അടുത്ത ബാച്ചിൽ 100 നഴ്സുമാരെ തിരഞ്ഞെടുക്കും. മാർച്ചോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.…
Read More » -
ചൈനീസ് പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിൽ വെടിവയ്പ്പ്; 10 മരണം
ലോസ് ആഞ്ചലസ്: അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്.ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 10 പേർ മരിച്ചു. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പതിനായിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവിടത്തെ ഒരു ഡാൻസ് ക്ളബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവയ്പ്പിൽ…
Read More » -
ബൊൽസനാരോ അനുയായികളുടെ കലാപം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സിൽവ
ബ്രസീലിയ: ബ്രസീലിൽ പാർലമെന്റിലും സുപ്രീംകോടതിയിലും ഉൾപ്പെടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് പ്രസിഡൻറ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ. മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിലുളള അന്വേഷണം പുരോഗമിക്കുകയാണ്. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരക്കാരനായി സിൽവയുടെ അടുത്ത അനുയായി കൂടിയായ ജനറൽ തോമസ് റിബിഇറോ പൈവയെ സൈനിക മേധാവിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ തന്ത്രപ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിലടക്കം അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. മൂവായിരത്തോളം വരുന്ന…
Read More »
