World
-
അഴമതിക്കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം. Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4 — PTI (@PTIofficial) May 9, 2023 തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാന്‍ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടര്‍ന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു വിലയേറിയ…
Read More » -
പെറുവിലെ സ്വര്‍ണ്ണ ഖനിയില്‍ തീ പിടിത്തം; 27 മരണം
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപാദക രാജ്യമായ പെറുവിലെ ഒരു സ്വർണ്ണ ഖനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും മോശം ഖനി അപകടങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെറുവിലെ അരെക്വിപ മേഖലയിലെ ലാ എസ്പറൻസ 1 ഖനിക്കുള്ളിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചതായി യാനാക്വിഹുവ മൈനിംഗ് കമ്പനി അറിയിച്ചു. മരിച്ച 27 പേരും ഖനനത്തിൽ വിദഗ്ധനായ ഒരു കരാറുകാരൻറെ ജോലിക്കാരായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെ തുടർന്ന് ഖനിക്കുള്ളിൽ 27 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് മാധ്യമങ്ങളെ അറിയിച്ചു. ഖനിയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷോർട്ട് സർക്കീട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഖനിയിലെ തടിതാങ്ങുകൾക്ക് തീ പിടിച്ചു. സ്ഫോടനം നടക്കുമ്പോൾ തൊഴിലാളികൾ ഏതാണ്ട് 100 മീറ്റർ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതിനാൽ…
Read More » -
വിവാഹമോചനം കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ബംഗി ജമ്പ്; കാത്തിരുന്നത് മുട്ടൻ പണി! ചാട്ടത്തിനിടെ കയര്‍ പൊട്ടി യുവാവ് വീണത് 70 അടി താഴ്ച്ചയിലേക്ക്
മതങ്ങൾ വിവാഹത്തെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. വിവാഹം സ്വർഗ്ഗത്തിൽ വച്ച് നടക്കുന്നുവെന്ന ചൊല്ലിന് അടിസ്ഥാനവും മറ്റൊന്നല്ല. എന്നാൽ, ഇങ്ങനെ നടക്കുന്ന ‘സ്വർഗ്ഗീയ വിവാഹ’ങ്ങൾക്ക് ശേഷമുള്ള ജീവിതം പലർക്കും അത്ര ആസ്വാദ്യമല്ല. പലപ്പോഴും സ്വരച്ചേർച്ച ഇല്ലാതെ രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങുന്നു. അസ്വാസ്ഥ്യം വർദ്ധിക്കുന്നതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും പിന്നെ. ഇത്തരത്തിൽ ബ്രസീൽ പൗരനായ റാഫേൽ ഡോസ് സാൻറോസ് ടോസ്റ്റ (22) തൻറെ ദുരന്തപൂർണ്ണമായ വൈവാഹിക ജീവിതം ഒടുവിൽ നിയമപരമായി അവസാനിപ്പിച്ചു. വിവാഹമോചനം അനുവദിച്ച് കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാൻ റാഫേൽ തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരി 11 -ാം തിയതി ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തേക്ക് ബംഗി ജംമ്പിംഗിനായി റാഫേൽ എത്തിയത്. ഉയരത്തിൽ നിന്നും ശരീരത്തിൽ കയർ ബന്ധിച്ച് താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. റാഫേൽ, ബംഗി ജംമ്പിംഗ് ചെയ്തെങ്കിലും കയർ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണു. താഴെ നദിയായിരുന്നതിനാൽ അദ്ദേഹം വെള്ളത്തിലേക്കായിരുന്നു വീണത്. എന്നാൽ ഇത്രയും…
Read More » -
സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു
ദക്ഷിണ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു.അരിക്വിപ മേഖലയിലെ ലാ എസ്പെറാന്‍സ്-1 ഖനിയിലെ ടണലിലാണ് അപകടം. പെറുവിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തമാണിത്. സംഭവസ്ഥലത്ത് എത്രപേര്‍ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടോ എന്നും വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു. ഭൂനിരപ്പില്‍നിന്ന് 100 മീറ്റര്‍ താഴ്ചയിലായിരുന്നു തൊഴിലാളികള്‍ മരിച്ചുകിടന്നത്. ശ്വാസം മുട്ടിയും പുക ശ്വസിച്ചുമാണ് മിക്കവാറും പേര്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Read More » -
ലോട്ടറി ഭ്രാന്തനായ ഭര്‍ത്താവ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് ലോട്ടറിയടിച്ചു
മാഞ്ചെസ്റ്റര്‍: ഹൃദയാഘാതം മൂലം മരിച്ച ഭര്‍ത്താവിന്റെ പോസ്റ്റ് കോഡ് ലോട്ടറി കളിക്കുന്ന ഹോബി തുടര്‍ന്ന 54 കാരിക്ക് ലോട്ടറിയടിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലെ ലെസ്ലി മക്‌നാലി (54)ക്കാണ് ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ 1.5 കോടിയുടെ ലോട്ടറിയടിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ അറുപതാം പിറന്നാള്‍ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് ലെസ്ലിയുടെ ഭര്‍ത്താവ് ഗാരി മരിക്കുന്നത്. ഹൃദയാഘാതത്തേ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം. ഗാരിയുടെ ദീര്‍ഘകാലമായുള്ള ശീലമായിരുന്നു പോസ്റ്റ് കോഡ് ലോട്ടറി. കഴിഞ്ഞ ദിവസമാണ് മൂന്ന് ആണ്‍ മക്കളുടെ അമ്മയായ ലെസ്ലി ഇവരുടെ പോസ്റ്റ് കോഡ് ലോട്ടറിക്ക് സമ്മാനം ലഭിച്ചത് മനസിലാക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മേഖലയില്‍ പോസ്റ്റ് കോഡ് ലോട്ടറിയിലൂടെ കോടിപതിയാവുന്ന ആദ്യത്തെ ആളാണ് ലെസ്ലി. ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും സമ്മാനമടിച്ചത് കാണാന്‍ ഗാരിയില്ലാത്തതില്‍ വിഷമമുണ്ടെന്നുമാണ് ലെസ്ലി പ്രതികരിക്കുന്നത്. 37 വര്‍ഷമാണ് ഗാരിയും ലെസ്ലിയും വിവാഹിതരായി ജീവിച്ചത്. കാര്‍ ഡീലര്‍ഷിപ്പ് ജീവനക്കാരിയായ ലെസ്ലിയും ഗാരിയും പുതിയ വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ഗാരി മരിക്കുന്നത്. വീടിന്റെ പണികള്‍ പാതി വഴി…
Read More » -
റാന്നിയുടെ മകൾ ഇനി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ
റാന്നി : ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി റാന്നിയുടെ മകൾ അലീന.പത്തനംതിട്ട റാന്നി സ്വദേശിയും ബ്രിട്ടനിലെ മുൻ മേയറുമായ ടോം ആദിത്യയുടെ മകളാണ് അലീന. അമ്മ ലിനി എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകളാണ്. 18 വയസ് പൂർത്തിയായ അലീന കന്നിയങ്കത്തിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറെന്ന ബഹുമതി ഈ മലയാളി പെൺകുട്ടിക്ക് സ്വന്തമായിരിക്കുകയാണ്. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായി ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീന മത്സരിച്ചത്. കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്ന് അലീനയുടെ പിതാവ് ടോം ആദിത്യ പറഞ്ഞു. പ്ലസ് ടു പഠനം പൂർത്തിയാക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനൊരുങ്ങുകയാണ് അലീന. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ടോം ആദിത്യ സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.…
Read More » -
ടെക്‌സസിലെ മാളില്‍ വെടിവയ്പ്പ്; 9 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്
ഡാലസ് (യുഎസ്): ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. ഡാലസില്‍ നിന്ന് 25 മൈല്‍ (40 കിലോമീറ്റര്‍) വടക്കുള്ള അലന്‍ നഗരത്തിലെ ഷോപ്പിങ് മാളില്‍ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലരുടേയും നില ഗുരുതരമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Read More » -
ഖലിസ്ഥാന്‍ ഭീകരന്‍ പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു
ലാഹോര്‍: ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാര്‍ ( മാലിക് സര്‍ദാര്‍ സിങ്) ശനിയാഴ്ച രാവിലെ പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലഹോറിലെ ജോഹര്‍ ടൗണിലെ സണ്‍ഫ്‌ളവര്‍ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. രാവിലെ ആറിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തില്‍ അംഗരക്ഷകര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് സഹകരണ ബാങ്ക് ജീവനക്കാരനായ പരംജിത് സിങ് ബന്ധുവായ ലഭ് സിങ്ങിന്റെ പ്രേരണയാല്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സില്‍ അംഗത്വമെടുക്കുന്നത്. 1990 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാന്‍ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും ഉപയോഗിച്ചാണ് ഖലിസ്ഥാന്‍…
Read More » -
ചിരിക്കാം, ചിരിക്കാം, ചിരിച്ചു കൊണ്ടിരിക്കാം; ചിരിയുടെ അമിട്ടിന് തിരി കൊളുത്താം: ഇന്ന് ലോക ചിരി ദിനം
മെയ് 7 ലോക ചിരിദിനമായി ആചരിക്കുകയാണ്. സമ്മര്‍ദത്തെ മറികടക്കാനും സന്തോഷവാനായി കഴിയാനും ‘ചിരി’ സഹായിക്കുന്നു. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതം നന്നാവുകയും ആയുസ് കൂടുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തോട് കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്താനും സങ്കടത്തിൽ നിന്ന് തിരിച്ചുവരാനും ചിരി സഹായിക്കുന്നു. ചിരി മാനസികമായി സ്വാധീനം ചെലുത്തുന്നു. മാത്രമല്ല, കൂടുതല്‍ ചിരിക്കുന്നത് ശാരീരിക ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ഇത് അസ്വസ്ഥത കുറയ്ക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചിരിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും സന്തോഷമായിരിക്കുന്നതിനെക്കുറിച്ചും അറിവ് സൃഷ്ടിക്കുന്നതിനാണ് ലോക ചിരി ദിനം ആചരിക്കുന്നത്. ചിരി ഒന്നിനും മരുന്നല്ല , പക്ഷെ ഒരു പുഞ്ചിരികൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭ ചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. തീയതി: എല്ലാ വര്‍ഷവും, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഈ വര്‍ഷം മെയ്ഏഴിനാണ് ലോക ചിരി ദിനം. ചരിത്രം: ചിരി യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദന്‍ കടാരിയയാണ്…
Read More » -
ദുബൈയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു
ദുബൈ: ദുബൈയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അൽ അവീറിലെ അൽ ഖബായിൽ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു സംഭവം. സെർജന്റ് ഒമർ ഖലീഫ സലീം അൽ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അൽ മിസ്‍ഹർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്നും നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അൽ കെത്ബിക്ക് ജീവൻ നഷ്ടമായത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം…
Read More »