World

    • ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു:യു.എസ് റിപ്പോര്‍ട്ട്

      വാഷിങ്ടണ്‍ ഡി.സി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ യു.എസ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.   ഇന്ത്യയില്‍ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികള്‍ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.   അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

      Read More »
    • മലയാളി ഡോക്ടർ ജോർജിയയിൽ മരിച്ചു;മരിച്ചത് ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയുടെ മകൻ

      സ്‌നെൽവിൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ജോർജിയയിൽ മരിച്ചു.ഡോ. ഫെലിക്സ് മാത്യു സഖറിയ(36) ആണ് ജോർജിയയിലെ സ്നെൽവില്ലിൽ മരിച്ചത്. റാന്നി പുല്ലമ്പള്ളിയിൽ വടക്കേപ്പറമ്പിൽ സഖറിയ മാത്യുവിന്റെയും സുധ സഖറിയയുടെയും പുത്രനാണ്. അന്തരിച്ച  നടൻ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയാണ് സുധാ സഖറിയ. എമോറി  യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോയിൻ ചെയ്യാനിരിക്കെയായിരുന്നു പെട്ടെന്നുള്ള മരണം.

      Read More »
    • ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ തീപിടിത്തം; ആറു മരണം

      വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പൊള്ളലേറ്റു. 20 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായി ന്യൂസീലന്‍ഡ് പൊലീസ് പറഞ്ഞു. വെല്ലിങ്ടണിലെ ന്യൂടൗണിലുള്ള ലോഫേഴ്സ് ലോഡ്ജ് എന്ന ഹോസ്റ്റലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടിത്തം. മുകള്‍ നിലയിലായിരുന്നു തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. 92 മുറികളുള്ള കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നതായാണ് സംശയം. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല.

      Read More »
    • ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന്‌ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍

      ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന്‌ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനത്തിനിടയ്ക്കായിരുന്നു മന്ത്രി ‘പുതിയ ആശയം’ പങ്കുവച്ചത്‌. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ല എന്നും സുവെല്ല ബ്രേവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഈ വര്‍ഷം യു.കെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം തവണയാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാന്‍ ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയാകുന്നത്. നേരത്തെ ലിസ് ട്രസ്സിന്റെ കാബിനറ്റിലിരിക്കെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച സുവെല്ല ബ്രേവര്‍മാന്‍ റിഷി സുനാക് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

      Read More »
    • ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍

      വത്തിക്കാന്‍ സിറ്റി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍. ഇവരുടെ ഫീസ്റ്റ് ദിനത്തില്‍ 21 പേരെയും അനുസ്മരിക്കാനാണ് ഇരു സഭകളുടെയും തീരുമാനം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഈജിപ്റ്റില്‍ നിന്നുള്ളവരാണ്. കത്തോലിക്കാ സഭയുടെ അനുദിന വിശുദ്ധരുടെ പട്ടികയില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതായി പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. അപൂര്‍വമായിട്ടാണ് ഇത് സംഭവിക്കുന്നത്. കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ തവാദോസ് രണ്ടാമന്‍ നല്‍കിയ തിരുശേഷിപ്പുകളില്‍ പോപ്പ് ഫ്രാന്‍സിസ് ചുംബിച്ചു. 2015 ഫെബ്രുവരിയിലാണ് 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയത്. ലിബിയയിലെ സിര്‍ട്ടെയിലെ കടല്‍ തീരത്തായിരുന്നു ലോകം നടുങ്ങിയ കൊലപാതകം. കൊലപാതകത്തിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ ഭീകരര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ 2017 ലാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി ഈജിപ്റ്റില്‍ ഒരു പള്ളി പണിതിട്ടുണ്ട്. ഈജിപ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമാണ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ. ഒന്നാം…

      Read More »
    • അറസ്റ്റ് നിയമവിരുദ്ധം; ഇമ്രാൻ ഖാ​ന്റെ അറസ്റ്റ് പാക് സുപ്രീം കോടതി റദ്ദാക്കി

      കറാച്ചി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ​ദിവസം ഇസ്ലാമാബാദ് ഹൈക്കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകുന്നതിനിടക്കാണ് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാ​ഗം ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് തന്നെ ലാത്തി കൊണ്ട് മർദ്ദിച്ചുവെന്ന് ഇമ്രാൻ ഖാൻ കോടതിയിൽ വെളിപ്പെടുത്തി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷമായിരുന്നു. പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാൻറെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20ലേറെ പേർക്ക് പരിക്കേറ്റതായാണ്…

      Read More »
    • ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്

      ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു യാത്രക്കാര്‍ക്ക് പരിക്ക്. ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി ഇറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കി. വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കിടെയാണ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെടുന്നത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റങ്കിലും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി. ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രധാനം. പ്രഥമ പരിഗണന നല്‍കുന്നതും അതിനാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

      Read More »
    • ഇമ്രാനെ വിട്ടയയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരും; പാകിസ്ഥാനില്‍ കലാപത്തീ പടരുന്നു

      ഇസ്ലാമാബാദ്: അറസ്റ്റ് ചെയ്ത മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കുന്നതുവരെ പാകിസ്ഥാനിലെ പ്രക്ഷോഭം തുടരുമെന്ന സൂചന നല്‍കി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി. പിടിഐയുടെ അധ്യക്ഷനാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍. നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലെക്‌സില്‍ പ്രാദേശിക സമയം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ ഇന്നു സമീപിക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ‘വിചിത്രമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ (70) അര്‍ധ സൈനിക വിഭാഗമായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് കോടതിയില്‍ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സംഭവം. ഇമ്രാനെ കോളറില്‍…

      Read More »
    • ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച്‌ മലയാളി ഡോക്ടര്‍

      പയ്യന്നൂര്‍: ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച്‌ മലയാളി ഡോക്ടര്‍. പയ്യന്നൂര്‍ എടാട്ട് താമരകുളങ്ങരയിലെ ഡോ.ജ്യോതി അരയമ്ബത്താണ് (53) ലിങ്കണ്‍ ഷെയറിലെ ബോസ്റ്റണ്‍ ബെറോ കൗണ്‍സിലിലെ ട്രിനിറ്റി വാര്‍ഡില്‍നിന്നു വിജയിച്ച്‌ മലയാളികളുടെ അഭിമാനമായത്. ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ജ്യോതി പതിനഞ്ച് വര്‍ഷത്തിലേറെയായി യുകെയിലാണ് താമസം. ബോസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിക്കു വേണ്ടിയാണ് ട്രിനിറ്റി വാര്‍ഡില്‍ മത്സരിച്ചത്.

      Read More »
    • അഴമതിക്കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

      ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം. Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4 — PTI (@PTIofficial) May 9, 2023 തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാന്‍ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടര്‍ന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു വിലയേറിയ…

      Read More »
    Back to top button
    error: