World

    • ദുബൈയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

      ദുബൈ: ദുബൈയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അൽ അവീറിലെ അൽ ഖബായിൽ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു സംഭവം. സെർജന്റ് ഒമർ ഖലീഫ സലീം അൽ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അൽ മിസ്‍ഹർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്നും നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അൽ കെത്ബിക്ക് ജീവൻ നഷ്ടമായത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം…

      Read More »
    • ലിസ്റ്റീരിയ രോഗ ഭീതി; വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി

      യുകെയിലെ വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി. ലിസ്റ്റീരിയ രോഗ ഭീതി കാരണമാണ് കമ്ബനി ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തിരിച്ചു വിളിച്ച ബാച്ചുകളില്‍ നിന്നുള്ള ചോക്കലേറ്റുകള്‍ വാങ്ങിയവര്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് കാഡ്ബറി നല്‍കിയിട്ടുണ്ട്.അവ തിരികെ കമ്ബനിക്ക് തന്നെ നല്‍കിയാല്‍ പണം നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച്‌ ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാഡ്ബറിയുടെ ആറ് തരം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടാണ് ഫുഡ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെയിം ചോക്കലേറ്റ് ഡെസേര്‍ട്, ക്രഞ്ചി ചോക്കലേറ്റ് ഡെസേര്‍ട്, ഫ്‌ലേക്ക് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ബട്ടണ്‍സ് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ചങ്ക്‌സ് ചോക്കലേറ്റ് ഡെസേര്‍ട്, ഹീറോസ് ചോക്കലേറ്റ് ഡെസേര്‍ട്ഫ്‌ലേക്ക് എന്നിവയാണ് അവ. തണുപ്പിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രൂപപ്പെടുന്നവയാണ് ലിസ്റ്റീരിയ എന്ന ബാക്ടീരിയ.ലിസ്റ്റീരിയോസിസ് എന്ന അണുബാധയ്ക്കാണ് ഈ…

      Read More »
    • അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കും തകർന്നു

      ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോര്‍ഗാന്‍ ചേസ് ഏറ്റെടുത്തു.കടക്കെണിയിലായതോടെയാണ് കൈമാറ്റം.ഇതോടെ ബാങ്കിന്റെ ആസ്തികളില്‍ ഭൂരിഭാഗവും മോര്‍ഗാന്റെ കൈയിലായി. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് തകര്‍ച്ചയാണ് ഇത്.രണ്ടുമാസത്തിനിടെ രാജ്യത്ത് തകര്‍ന്ന നാലാമത്തെ ബാങ്കുമാണ്.മാര്‍ച്ച്‌ എട്ടിന് സില്‍വര്‍ഗേറ്റ് തകര്‍ന്നതോടെയാണ് അമേരിക്കയില്‍ ബാങ്ക് തകര്‍ച്ചാ പരമ്ബരയ്ക്ക് തുടക്കമായത്.മാര്‍ച്ച്‌ 10ന് സിലിക്കണ്‍വാലി ബാങ്കും 12ന് സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു.ഇതിന് പിന്നാലെ ‍ മാർച്ച് 18ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസും തകര്‍ന്നിരുന്നു.

      Read More »
    • ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിൽ:അമേരിക്ക

      ന്യൂയോർക്ക്: ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ അപകടത്തിലാണെന്ന് അമേരിക്ക. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം പഠിക്കാന്‍ അമേരിക്ക നിയോഗിച്ച ഉഭയകക്ഷി കമിഷന്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിഷയത്തില്‍ ഇന്ത്യയെ ‘പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 12 രാജ്യങ്ങളെയാണ് പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കയെ പ്രത്യേകമായി നിരീക്ഷിക്കേണ്ട രാജ്യമായും പരാമര്‍ശിക്കുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം 2022ല്‍ കൂടുതല്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണസംവിധാനം വഴി മതവേര്‍തിരിവ് പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മതപരിവര്‍ത്തനം, മതാതീതമായുള്ള ബന്ധങ്ങള്‍, ഹിജാബ് ധരിക്കല്‍, ഗോവധം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുസ്ലിം, ക്രിസ്ത്യന്‍, ദളിത്, സിഖ്, ആദിവാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുന്നു. 2014 മുതല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്’–- റിപ്പോര്‍ട്ട് പറയുന്നു.

      Read More »
    • ചൈനയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

      ബെയ്ജിങ്:ചൈനയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് വിളയൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരണപെട്ടു. നഞ്ചിങ് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന വിളയൂര്‍ സ്വദേശിയായ മുഹമ്മദ് ജസീമാണ് മരിച്ചത് .ഇയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ചെറുകര സ്വദേശി ജാസിമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് ഈസ്റ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ 18 ബാച്ചില്‍ പഠിക്കുകയാണ് ജാസിം.ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

      Read More »
    • ലോക മഹാനഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ടെണ്ണം

      ന്യൂഡൽഹി:ഒരു കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളാണ് മഹാനഗരങ്ങള്‍.ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടു മഹാനഗരങ്ങളുണ്ട്.ഡൾഹിയും മുംബൈയും.  ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി രണ്ടാമതാണ്.മുംബൈയുടെ സ്ഥാനം ഒന്‍പതാമതുമാണ്.നിലവില്‍ 31 മഹാനഗരങ്ങളാണ് ലോകത്തുള്ളത്. ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം.3.71 കോടി ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്.രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 3.29 കോടി ജനങ്ങളാണുള്ളത്.മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയില്‍ അഞ്ചാമതുണ്ട്.2.12 കോടി ജനവുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

      Read More »
    • തായ്‌ലന്‍ഡില്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച; പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് സുഖപ്രസവം

      ബാങ്കോക്ക്: തായ്ലന്‍ഡില്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് സ്ഥാനാര്‍ഥിക്ക് സുഖപ്രസവം. അതും വെറും സ്ഥാനാര്‍ഥിയല്ല, മെയ് 14-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണിത്. മുപ്പത്തിയാറുകാരിയ പൈത്തോങ്താണ്‍ തായ്ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ തക്സിന്‍ ഷിനാവാത്രയുടെ മകളാണ്. 2006-ല്‍ അഴിതമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടപ്പെട്ട തസ്‌കിന്‍ നിലവില്‍ വിദേശത്താണ് താമസിക്കുന്നത്. പൈത്തോങ്താണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയത്തിലെ പാരമ്പര്യവും പാര്‍ട്ടി പിന്‍ബലവുമാണ് ഇതിന് കാരണങ്ങള്‍. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ അവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലൈവ് വീഡിയോയിലൂടെ ഇവര്‍ ജനങ്ങളുമായി സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രചാരണ രംഗത്തെത്തുമെന്നാണ് സൂചന.    

      Read More »
    • മെയ് ഒന്ന് ലോകം മുഴുവനും അവധിയായതെങ്ങനെ ?

      എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി. അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്…     1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം ഏകദേശം 15 മണിക്കൂറായിരുന്നു.എത്ര മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണിയെടുക്കണം.സഹിക്കവയ്യാതായപ്പോൾ ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി തൊഴിലാളികള്‍ പല യൂണിയനുകളായി സംഘടിച്ച്‌ സമരത്തിനിറങ്ങി.എന്നാൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ബോംബേറ് ഉണ്ടായി.അതില്‍ നൂറുകണക്കിന് തൊഴിലാളികളാണ്  കൊല്ലപ്പെട്ടത്.ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയ അമേരിക്കൻ ഭരണകൂടം തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറായി കുറച്ചുകൊണ്ട് ഉത്തരവിറക്കി.പിന്നീട് തൊഴിലാളികളുടെ പോരാട്ടത്തിന്റെ ആദരസൂചകമായി 1884-ല്‍ അന്നത്തെ പ്രസിഡന്റ് ക്ലീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായും…

      Read More »
    • ജമ്മു കശ്മീരിലും നേപ്പാളിലും ഭൂചലനം; നേപ്പാളിൽ ആറ് മരണം

      ശ്രീനഗർ:ജമ്മു കശ്മീരില്‍ ഭൂചലനം.ഇന്ന് രാവിലെ 5.15ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയതായി നാഷനല്‍ സീസ്മോളജി സെന്റർ അറിയിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.അളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം നേപ്പാളിൽ ഇന്ന് പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ദോതി ജില്ലയിൽ വീട് തകർന്നുവീണ് ആറ് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

      Read More »
    • സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തി 

      റിയാദ്:സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.റോമന്‍ കാലഘട്ടത്തിലുള്ള മിലിട്ടറി ക്യാമ്ബുകളാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന്റെ കാലത്ത് ഇപ്പോഴത്തെ സൗദി ഉൾപ്പെട്ട പ്രദേശങ്ങൾ റോമൻ ഭരണത്തിന് കീഴിലായിരുന്നുവെന്ന് നേരത്തെയും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച്‌ ക്യാമ്ബുകള്‍ കണ്ടെത്തിയത്.   ഓരോ വശത്തും എതിര്‍ പ്രവേശന കവാടങ്ങളോട് കൂടിയുള്ള ആകൃതിയിലാണ് ക്യാമ്ബുകള്‍ നിര്‍മിച്ചതെന്നും ഇവ നിര്‍മിച്ചത് റോമന്‍ സൈന്യമാണെന്ന് ഉറപ്പുണ്ടെന്നും ഗവേഷകനായ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.പരസ്പരം അകന്ന് 37-44 കി.മീ അകലെയാണ് ക്യാമ്ബുകള്‍ സ്ഥിതി ചെയ്യുന്നത്.അതായത് നടന്ന് കൊണ്ട് ഒരു ദിവസം മറികടക്കാന്‍ കഴിയാത്ത ദൂരമാണിതെന്നും അതിനാല്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാവാം പട്ടാളക്കാര്‍ സഞ്ചരിച്ചതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

      Read More »
    Back to top button
    error: