ദക്ഷിണ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു.അരിക്വിപ മേഖലയിലെ ലാ എസ്പെറാന്‍സ്-1 ഖനിയിലെ ടണലിലാണ് അപകടം.
പെറുവിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തമാണിത്. സംഭവസ്ഥലത്ത് എത്രപേര്‍ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടോ എന്നും വ്യക്തമല്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു. ഭൂനിരപ്പില്‍നിന്ന് 100 മീറ്റര്‍ താഴ്ചയിലായിരുന്നു തൊഴിലാളികള്‍ മരിച്ചുകിടന്നത്. ശ്വാസം മുട്ടിയും പുക ശ്വസിച്ചുമാണ് മിക്കവാറും പേര് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.