NEWSWorld

ഐഎസ് ഭീകരന്‍ ഒസാമ അല്‍ മുഹാജെറിനെ വധിച്ചതായി അമേരിക്ക

വാഷിങ്ടണ്‍: മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കിള്‍ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര നേതാവ് ഒസാമ അല്‍ മുഹാജെറിനെയാണ് അമേരിക്കന്‍ സൈന്യം വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മൈക്കിള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതില്‍ തങ്ങള്‍
പ്രതിജ്ഞാബദ്ധമാണ് . ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തും. വ്യോമാക്രമണത്തില്‍ പ്രദേശവാസികളായ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും മൈക്കിള്‍ കുറില്ല അറിയിച്ചു.

Signature-ad

എംക്യു-9എസ് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവുമായുള്ള ഏറ്റുമുട്ടല്‍ ഏകദേശം രണ്ട് മണിക്കൂറോളം തുടര്‍ന്നു. ഇതിനിടെ റഷ്യയുടെ പോര്‍ വിമാനം തടസ്സം സൃഷ്ടിച്ചിരുന്നു. റഷ്യയുടെ വിമാനം ഡ്രോണിനടുത്തേക്ക് എത്തിയ പരിഭ്രാന്തിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറിലും അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമിയെ ആണ് വധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് തന്നെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

 

 

 

Back to top button
error: