ലീമെറിക്ക്: അയര്‍ലൻഡില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സുജ പ്രദീപ് (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു.
അയര്‍ലൻഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യൻ കള്‍ച്ചറല്‍ അസോസിയേഷൻ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ് സുജ.വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan