വിവാഹം കഴിക്കാൻ മതംമാറിയ യുവാവ് പിന്നീട് വിവാഹ മോചനം നേടിയതോടെ തന്റെ പഴയ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.എന്നാല്‍, അതിന് സാധിക്കില്ലെന്ന നിലപാടിലാണ് കോടതി.
2010ലാണ് യുവാവ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഇസ്ലാംമത വിശ്വാസിയായ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ല്‍ ദമ്ബതിമാര്‍ വിവാഹമോചനം നേടി. സംഭവം നടന്നു എട്ടു വര്‍ഷത്തിനുശേഷം സ്വന്തം മതത്തിലേക്ക് മടങ്ങാനുള്ള യുവാവിൻ്റെ മോഹമാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്.
45 വയസ്സായ യുവാവാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ ക്വാലാലംപൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്ക് ഇസ്ലാം മതം ഉപേക്ഷിക്കണമെന്നും താൻ ജനിച്ച ക്രൈസ്തവ മതത്തിലേക്ക് മടങ്ങണമെന്നുമാണ് യുവാവ് കോടതിയില്‍ അപ്പില്‍ നല്‍കിയത് എന്നാല്‍ ഹൈക്കോടതി അപ്പീല്‍ തള്ളുകയായിരുന്നു. ശരിയത്ത് കോടതിവിധികള്‍ പുനപ്പരിശോധിക്കാൻ സിവില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി യുവാവിൻ്റെ അപ്പില്‍ തള്ളിയത്.
ക്രൈസ്തവ വിശ്വാസിയായ യുവാവ് 2010 ലാണ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തൻ്റെ മതം ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസിയായി മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായുള്ള വിവാഹം കഴിയുകയും അഞ്ചുവര്‍ഷം ഇരുവരും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. 2015ല്‍ ദമ്ബതിമാര്‍ വിവാഹമോചിതരാവുകയും ചെയ്തു.
2015ല്‍ വിവാഹമോചനം നടന്നതിനുശേഷം യുവാവ് തൻ്റെ ആദ്യ മതമായ ക്രൈസ്തവ മതത്തിലേക്ക് മടങ്ങി പോകണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാൽ ഇതിനെതിരെ ശരീഅത്ത് കോടതി രംഗത്ത് വരികയായിരുന്നു.തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.