പലസ്തീനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ തങ്ങൾ പലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുമെന്ന് ഖത്തറും വ്യക്തമാക്കി.
അതേസമയം ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -പ്രധാനമന്ത്രി മോദി എക്സിൽ (ട്വിറ്റർ) കുറിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.
ഒരു പ്രകോപനവും ഇല്ലാതെ ഇന്ന് പുലർച്ചെ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് നടത്തുന്ന ആക്രമണത്തിന് ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
അതേസമയം ഇസ്രായേൽ തിരിച്ചടി തുടങ്ങിയിട്ടുണ്ട്.’ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഹമാസിനെതിരായ ഇസ്രായേൽ ആക്രമണം.