World
-
ഇസ്രായേലിൽ പ്രത്യേക ഓപ്പറേഷന് തയാറെടുത്ത് ഇന്ത്യ
ഹമാസ്-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി.സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.2023 ഒക്ടോബര്‍ 14 വരെ ഇസ്രായേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടൂണ്ട്. ആവശ്യമെങ്കില്‍ ഇവിടെയുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തുന്നുണ്ട്.28,000 ഇന്ത്യൻ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന ‘കെയര്‍ഗിവര്‍’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിര്‍മ്മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയവരില്‍ നല്ലൊരു പങ്ക് മലയാളികളാണ്. ടെല്‍ അവീവ്, ബെര്‍ഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാര്‍ ഏറെയുള്ളത്. ഇവര്‍ക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 യഹൂദരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു. അതേസമയം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു…
Read More » -
ഹമാസിന്റെ ക്രൂരതകളും അല്ലാഹു അക്ബർ വിളിയും !
കൊല്ലുക മാത്രമല്ല, പിക്ക് അപ് ട്രക്കിന്റെ പുറകില്‍ അപഹാസ്യമായ രീതിയില്‍ യുവതിയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് നഗരവീഥികളിലൂടെ ഹമാസ് തീവ്രവാദികളുടെ പരേഡ്. ജര്‍മ്മൻ ടാറ്റു കലാകാരിയുടെ മൃതദേഹമാണ് പിക്ക് അപ് ട്രക്കിന്റെ പുറകില്‍ അപഹാസ്യമായ രീതിയില്‍ ഇട്ടുകൊണ്ട് ഹമാസ് തീവ്രവാദികൾ നഗരവീഥികളിലൂടെ പരേഡ് നടത്തിയത്.ചുറ്റും അല്ലാഹു അക്ബർ വിളികളും മുഴങ്ങുന്നുണ്ടായിരുന്നു. ഇസ്രയേല്‍ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു ഹമാസിന്റെ അവകാശവാദം.എന്നാല്‍ അത് ഒരു ജര്‍മ്മൻ ടാറ്റു കലാകാരിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്രയേല്‍- ഫലസ്തീൻ കുടിപ്പകയിലോ, മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ഇസ്രയേലില്‍ എത്തിയതായിരുന്നു. അവിടെവച്ചാണ് അവരെ പിടികൂടി തീവ്രവാദികള്‍ കൊല ചെയ്തത്. ഒരു കാല്‍, തികച്ചും ആഭാസകരമായ രീതിയില്‍ ഉയര്‍ത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം ട്രക്കില്‍ പ്രദര്‍ശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തില്‍ നിരന്ന അവരുടെ അനുയായികളും ആര്‍പ്പ് വിളികളോടെയും അല്ലാഹു വിളികളോടെയുമായിരുന്നു ആ…
Read More » -
ഇസ്രായേൽ-ഹമാസ് യുദ്ധം: മരണം 1000 കടന്നു; 1973ന് ശേഷം ആദ്യമായി ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു
ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം ആയിരം കടന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേർ കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ മരണം നാനൂറായി. ഗാസയിലെ നൂറിലേറെ ഹമാസ് നേതാക്കളുടെ വീടുകൾ തകർത്തു. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിൽ ആക്രമണം തുടങ്ങിയ ഇസ്രായേൽ രണ്ടാം ദിവസം ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് 50 വർഷങ്ങൾക്ക് ശേഷം ഇസ്രയേൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിനിടെ, ഇസ്രായേലിന് അധിക സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്കയും വ്യക്തമാക്കി. അതേസമയം, പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി…
Read More » -
ഇസ്രായേൽ-പലസ്തീൻ സംഘർഷം: ജോ ബൈഡനും ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി; വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും
വാഷിങ്ടൺ: ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകൾ തേടിയതായാണ് സൂചന. ഇസ്രായേലിന് അധിക സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം 1000 കടന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ മരണം നാനൂറ് കടന്നു. യുദ്ധം വെറും രണ്ട് ദിനം പിന്നിട്ടപ്പോൾ തന്നെ ആയിരങ്ങൾ മരിച്ചുവീണത് ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ഗാസയിലെ നൂറിലേറെ ഹമാസ്…
Read More » -
ഇസ്രായേൽ-പലസ്തീൻ സംഘർഷം: മേഖലയിലേക്ക് അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു; യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു
വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യുഎസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും. സംഘർഷം വർധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകൾക്ക് മുന്നറിയിപ്പ് നൽകാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം. ലെബനനിലെ ഹിസ്ബുള്ള പോലെയുള്ള തീവ്രവാദ സംഘങ്ങൾ ഇസ്രായേലിനെതിരെ അണിനിരക്കുന്ന നീക്കം തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അമേരിക്കയുടെ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി. ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി.…
Read More » -
അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ രണ്ടായിരം കടന്നു
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനപരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 2,053 പേര്‍ മരിച്ചതായും 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. 1,329 വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു. കഴിഞ്ഞവര്‍ഷം ജൂണില്‍ പക്ടിക പ്രവിശ്യയില്‍ അനുഭവപ്പെട്ട 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരത്തില്‍ അധികംപേര്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.
Read More » -
യുവതിയുടെ മൃതദേഹത്തില്‍ ചവിട്ടിയും തുപ്പിയും ഹമാസ് കാടത്തം; ടാറ്റൂ കണ്ട് തിരിച്ചറിഞ്ഞ് അമ്മ
ജറുസലം: ഓപ്പറേഷന്‍ അല്‍അഖ്‌സ ഫ്‌ലസ് എന്ന പേരില്‍ പലസ്തീന്‍ ഭീകരസംഘടന ഹമാസ് നടത്തിയ മിന്നാലാക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 350 കടന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോകുന്നതിന്റെയും ബന്ദികളാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ, മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ ഒരു സംഭവത്തിന്റെ വിശദാംശങ്ങളും ഇസ്രയേലില്‍നിന്നു പുറത്തുവന്നു. യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ, അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് ഹൃദയം തകര്‍ന്ന ഒരു അമ്മയാണ് ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായത്. മൃതദേഹത്തിന്റെ കാലിലെ ടാറ്റൂ കണ്ടാണ്, അതു മകളുടെ മൃതദേഹമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേല്‍ജര്‍മന്‍ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തില്‍ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാര്‍ഡ, തന്റെ മകളുടെ മരണവാര്‍ത്ത അറിയുന്നത്.…
Read More » -
യുദ്ധഭൂമിയിൽനിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്; ലൈവിനിടെ നിലവിളിച്ച് മാറി റിപ്പോർട്ടർ; ഗാസയിലെ നടുക്കുന്ന ദൃശ്യം
ഗാസ: യുദ്ധഭൂമിയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്. ഇന്നലെ ഗാസയിൽ നിന്ന് ലൈവ് നൽകുകയായിരുന്ന അൽ ജസീറ ടെലിവിഷൻ ചാനൽ റിപ്പോർട്ടറുടെ സമീപത്തായിരുന്നു ബോംബിങ് നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യം വൈറലാവുകയാണ്. ലൈവിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങുമ്പോഴായിരുന്നു പെട്ടെന്നുള്ള ബോംബാക്രമണം നടന്നത്. റിപ്പോർട്ടറുടെ തൊട്ടുപിന്നിലായുള്ള കെട്ടിടത്തിലായിരുന്നു ആക്രമണം. ഭയന്ന റിപ്പോർട്ടർ കാമറയ്ക്ക് മുന്നിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിൽ ഗാസയിലെ ഹൃദയഭാഗത്തുള്ള പാലസ്തീൻ ടവറിലാണ് ഭീകരമായ ആക്രമണം നടന്നതെന്ന് റിപ്പോർട്ടർ വിവരിക്കുന്നുണ്ട്. തുടർന്ന്, റിപ്പോർട്ടറോടും ടീമിനോടും സമാധാനമായി ശ്വാസമെടുക്കാനും സുരക്ഷിതമല്ലെങ്കിൽ റിപ്പോർട്ടിങ് അവസാനിപ്പിച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറാനും അവതാരകൻ പറയുന്നുണ്ട്. ഗാസയിലെ ജനനിബിഢമായ പ്രദേശത്താണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടർ പറയുന്നു. രാജ്യത്തേക്ക് കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേൽ വ്യാപക ആക്രമണം ആരംഭിച്ചത്. ഇന്നലെ കുറച്ചുസമയത്തെ ആക്രമണത്തിൽ ഗാസയെ അഗ്നിഗോളമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ…
Read More » -
ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍; ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍
കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരോട് അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവര്‍ക്കാണ് കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641. അതേസമയം ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും…
Read More » -
ഗാസയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു; ജീവന്‍ രക്ഷിക്കാന്‍ പ്രദേശം വിട്ടുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ്
ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1790 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നുഴഞ്ഞുകയറിയവര പൂര്‍ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലി സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെ സൈനികരെയും നാട്ടുകാരെയും ഹമാസ് ബന്ദികളാക്കി. എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുന്‍കൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുന്പുതന്നെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച ഈ കമ്പിവേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലെ വൈദ്യുതി…
Read More »