World

    • ബന്ദികളെ വിടാതെ ഒരു തുള്ളി വെള്ളമോ വൈദ്യുതിയോ നല്‍കില്ല: ഹമാസിനെതിരേ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

      ജറുസലം: ഹമാസ് അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലില്‍ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നല്‍കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കട്സ് ആണ് കടുത്ത നിലപാട് അറിയിച്ചത്. ”ഗാസയിലേക്ക് സഹായമോ? ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധനട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ല” – കട്സ് പറഞ്ഞു. ഹമാസ് ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്കു കൊണ്ടുപോയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേരാണു മരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിലും അത്രതന്നെ പേര്‍ കൊല്ലപ്പെട്ടു. ഗാസയെ പൂര്‍ണമായി ഒറ്റപ്പെടുത്തി കരയുദ്ധത്തിനാണ് ഇസ്രയേല്‍ നീങ്ങുന്നതെന്നാണു പ്രതിരോധവിദഗ്ധരുടെ നിഗമനം. വ്യോമാക്രമണം കടുപ്പിച്ചതിനൊപ്പം ഗാസയിലെ ജല, വൈദ്യുതി, ഇന്ധന വിതരണം നിര്‍ത്തിയിരിക്കുകയാണ്. മേഖലയിലെ ഒരോയൊരു വൈദ്യുതിനിലയം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു ബുധനാഴ്ച പൂട്ടിയിരുന്നു. ഇരുപതുലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന…

      Read More »
    • ഇസ്രയേല്‍ ആദ്യ ലക്ഷ്യം മാത്രം, ലോകം മുഴുവന്‍ ഞങ്ങളുടെ കീഴില്‍ വരും; ഭീഷണിയുമായി ഹമാസ് കമാന്‍ഡര്‍

      ഗാസ: ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹര്‍. ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിന് കീഴില്‍ വരുമെന്നും സഫര്‍ വീഡിയോ സന്ദേശത്തില്‍ ഭീഷണി മുഴക്കി. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലേ, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെയാണ്, ഹമാസ് കമാന്‍ഡറുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേല്‍. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’വിഡിയോ സന്ദേശത്തില്‍ മഹ്‌മൂദ് അല്‍ സഹര്‍ പറഞ്ഞു.    

      Read More »
    • ഹമാസിന്‍റെ പ്രവര്‍ത്തനത്തെ അപലപിച്ച്‌ വീണ്ടും നരേന്ദ്ര മോദി

       ന്യൂഡൽഹി: ഇസ്രായേൽ പാലസ്തീൻ യുദ്ധാന്തരീക്ഷത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച മോദി ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നതായി അറിയിക്കുകയും ഹമാസിന്‍റെ ‘ഭീകര’ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്‌തു.   പലസ്‌തീന് ഇതുവരെ ഇന്ത്യ നല്‍കിയിരുന്ന പിന്തുണ അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 1988 ല്‍ പലസ്‌തീനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ബഹുമുഖ വേദികളില്‍ പലസ്‌തീനുവേണ്ടി നിരവധി തവണ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.എന്നാൽ ഹമാസിന്റെ ക്രൂരതകളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രധാനമന്ത്രി ജോ ബൈഡല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ദീര്‍ഘ ദൂര ആക്രമണങ്ങള്‍ക്കായി ഫോര്‍ഡ് കൂടാതെ, ക്രൂയിസര്‍ യുഎസ്‌എസ് നോര്‍മാൻഡി, യുഎസ്‌എസ് തോമസ് ഹഡ്‌നര്‍, യുഎസ്‌എസ് റാമേജ്, യുഎസ്‌എസ് കാര്‍ണി, യുഎസ്‌എസ് റൂസ്വെല്‍റ്റ്, പ്രദേശിക വ്യോമസേനയായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അതേസമയം…

      Read More »
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം!                                     

        ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമാണ് ഫ്രാൻസിലെ മിലൗ. തെക്കൻ ഫ്രാൻസിൽ ടാൺ നദിയുടെ താഴ്വരയ്ക്കു കുറുകെയാണ് ഈ പാലം പണിത്തീർത്തിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച്, 336.4 മീറ്റർ (1,104 അടി) ഘടനാപരമായ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാണിത്.ടൺ കണക്കിന് സ്റ്റീലാണ് പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാരീസിൽ നിന്ന് ബെസിയേഴ്‌സ്, മോണ്ട്പെല്ലിയർ വരെയുള്ള ഓട്ടോറൂട്ടിന്റെ  ഭാഗമാണ് മിലൗ പാലം. ഈ അത്ഭുത നിർമിതിയുടെ നിർമ്മാണച്ചെലവ് ഏകദേശം  മൂവായിരം കോടി  രൂപയ്ക്ക് മുകളിൽ   ആയിരുന്നു.  മൂന്ന് വർഷം കൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു, 2004 ഡിസംബർ 14 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു, രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 16 ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ആധുനിക കാലത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് നേട്ടങ്ങളിലൊന്നായി പാലം  റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ബ്രിഡ്ജ് ആൻഡ് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ നിന്ന് 2006 ലെ മികച്ച ഘടനയുള്ള നിർമിതിക്കുള്ള  അവാർഡും ലഭിച്ചു.

      Read More »
    • ഇന്ത്യ- തായ്‌ലാന്‍ഡ് ത്രിരാഷ്ട്ര പാതയുടെ 80 ശതമാനം നിർമാണം പൂർത്തിയായി

      ന്യൂഡൽഹി: ഇന്ത്യയെ മ്യാൻമാറും തായ്ലാൻഡുമായി റോഡുമാർഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 80 ശതമാനം നിർമാണം പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 2019 ഡിസംബറോടെ പാത പ്രവർത്തനക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാൻ കാരണമായി.  മണിപ്പുരിലെ മോറെയെ മ്യാൻമാർ വഴി തായ്ലാൻഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റർ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക.മൂന്നുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് പാത ഉത്തേജനമാകുമെന്നാണ് കണക്കുകൂട്ടൽ. ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്യാണ്. 2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമാറും തായ്ലാൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസ് അസോസിയേഷനും (ആസിയാൻ) തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് റോഡ് നീട്ടാനും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

      Read More »
    • ഇസ്രായേലിൽ കെട്ടിടങ്ങൾ പണിയുമ്പോൾ ബങ്കർ നിർബന്ധം

      ഇസ്രായേലിൽ കെട്ടിടങ്ങൾ പണിയുമ്പോൾ ബങ്കർ നിർബന്ധമാണ്, എന്നാൽ മാത്രമേ ബിൽഡിംഗ് പെർമിറ്റ് ലഭിക്കുകയുള്ളൂ.  വീടുകളിൽ തന്നെ ഒരു മുറി ആയോ അല്ലെങ്കിൽ ഭൂഗർഭ അറകൾ ആയോ കെട്ടിടങ്ങൾക്ക് താഴെയോ ഇത്തരം ബങ്കറുകൾ പണിയും. സാധാരണയിൽ അധികം കട്ടിയുള്ള ഭിത്തികളും ഇരുമ്പു വാതിലുകളും വായു ശുദ്ധീകരിക്കാനുള്ള സിസ്റ്റവും അടക്കം ഇത്തരം ബങ്കറിൽ ഉണ്ട്. ആദ്യ കാലങ്ങളിലെ സുരക്ഷിത മുറികൾ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചതെങ്കിൽ, ഇപ്പോൾ നിർമ്മിക്കുന്ന സുരക്ഷിത മുറികൾ 20 സെന്റീമീറ്റർ ഹൈ-എൻഡ് കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, സാധാരണ കോൺക്രീറ്റിനേക്കാൾ കട്ടിയുള്ളതും ശക്തവുമായ മെറ്റീരിയൽ, ഉറപ്പുള്ള സ്റ്റീൽ കൊണ്ടും നിർമ്മിക്കുന്നു.

      Read More »
    • ഹമാസിന്റെ ക്രൂരതയുടെ  അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ 

      ടെല്‍ അവീവ്: കുഞ്ഞുങ്ങളെ വരെ വെറുതെ വിടാതെ ഹമാസ് ഭീകരരുടെ ക്രൂരതകൾ. തെക്കൻ ഇസ്രയേലിലെ കിബ്ബ്യൂട്ട്സില്‍ വീടുവീടാന്തരം കയറി നാൽപ്പതോളം കുഞ്ഞുങ്ങളെയാണ് തലയറുത്ത് കൊലപ്പെടുത്തിയത്. തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരര്‍ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. മുന്നില്‍പ്പെട്ടവരെയെല്ലാം കൊന്നു.പിന്നീടായിരുന്നു വീടുകളിൽ കയറി  40 കുഞ്ഞുങ്ങളുടെ തലയറുത്ത് കൊന്നു തള്ളിയത്.  ഇന്നലെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ തെരച്ചിലിലാണ് വീടുകളില്‍ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഇസ്രയേലില്‍ കടന്നു കയറി ആക്രമണം തുടങ്ങിയതു മുതല്‍ ഭീകരര്‍ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ ഏറ്റവും ഒടുവിലത്തെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. ” ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്,ഭീകര പ്രവര്‍ത്തനമാണ്”- ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇറ്റായി വെറൂവ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      Read More »
    • ഹമാസിനെതിരായ യുദ്ധത്തിൽ ഒറ്റക്കെട്ടായി, പ്രതിപക്ഷ നേതാവും മന്ത്രിയാകും; യുദ്ധകാല മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേൽ

      ടെൽഅവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഒറ്റക്കെട്ടായി ഇസ്രയേൽ. സർക്കാരിനൊപ്പം പ്രതിപക്ഷവും ചേർന്നതോടെ ഇസ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്നതായിരിക്കും ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ് അടക്കമുള്ളവർ മന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാൻസ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്. അതേസമയം ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ് ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കരമാർഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ സർവസജ്ജമായി ഇറങ്ങുകയാണെന്ന് സാരം. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ…

      Read More »
    • യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം ഓപ്പറേഷൻ അജയ് പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ വിമാനം ഇസ്രയേലിലേക്ക്, എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്ന് കേന്ദ്രം

      ദില്ലി: യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം വിവരിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള…

      Read More »
    • ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍

      ടെൽ അവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍.ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുകയാണ്. കരയുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. അതേസമയം ഗാസയ്ക്കു പിന്നാലെ ലബനൻ അതിര്‍ത്തിയിലേക്കും ഇസ്രായേൽ സൈനികവിന്യാസം നടത്തി. ടാങ്കറുകള്‍ ഉൾപ്പെടെയാണ് നീക്കം.ലബനനില്‍ നിന്ന് വീണ്ടും ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സൈനികവിന്യാസമെന്ന് ഇസ്രയേല്‍ അറിയിച്ചു. നേരത്തെ ലെബനനില്‍ നിന്ന് ഇസ്രേലി ടാങ്കുകള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.ലെബനൻ ഗ്രാമമായ ധൈറയ്ക്ക് എതിര്‍വശത്ത് ഇസ്രായേല്‍ നഗരമായ അറബ് അല്‍-അറാംഷെക്ക് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പ്രസ്താവനയില്‍ പറയുന്നു.

      Read More »
    Back to top button
    error: