NEWSWorld

ഹമാസിന്റെ ക്രൂരതയുടെ  അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ 

ടെല്‍ അവീവ്: കുഞ്ഞുങ്ങളെ വരെ വെറുതെ വിടാതെ ഹമാസ് ഭീകരരുടെ ക്രൂരതകൾ. തെക്കൻ ഇസ്രയേലിലെ കിബ്ബ്യൂട്ട്സില്‍ വീടുവീടാന്തരം കയറി നാൽപ്പതോളം കുഞ്ഞുങ്ങളെയാണ് തലയറുത്ത് കൊലപ്പെടുത്തിയത്.

തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരര്‍ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. മുന്നില്‍പ്പെട്ടവരെയെല്ലാം കൊന്നു.പിന്നീടായിരുന്നു വീടുകളിൽ കയറി  40 കുഞ്ഞുങ്ങളുടെ തലയറുത്ത് കൊന്നു തള്ളിയത്.

 ഇന്നലെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ തെരച്ചിലിലാണ് വീടുകളില്‍ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഇസ്രയേലില്‍ കടന്നു കയറി ആക്രമണം തുടങ്ങിയതു മുതല്‍ ഭീകരര്‍ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ ഏറ്റവും ഒടുവിലത്തെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍.

Signature-ad

” ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്,ഭീകര പ്രവര്‍ത്തനമാണ്”- ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇറ്റായി വെറൂവ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: