NEWSWorld

ഇന്ത്യ- തായ്‌ലാന്‍ഡ് ത്രിരാഷ്ട്ര പാതയുടെ 80 ശതമാനം നിർമാണം പൂർത്തിയായി

ന്യൂഡൽഹി: ഇന്ത്യയെ മ്യാൻമാറും തായ്ലാൻഡുമായി റോഡുമാർഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 80 ശതമാനം നിർമാണം പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
2019 ഡിസംബറോടെ പാത പ്രവർത്തനക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാൻ കാരണമായി.

 മണിപ്പുരിലെ മോറെയെ മ്യാൻമാർ വഴി തായ്ലാൻഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റർ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക.മൂന്നുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് പാത ഉത്തേജനമാകുമെന്നാണ് കണക്കുകൂട്ടൽ.
ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്യാണ്. 2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമാറും തായ്ലാൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസ് അസോസിയേഷനും (ആസിയാൻ) തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് റോഡ് നീട്ടാനും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

Back to top button
error: