പലസ്തീന് ഇതുവരെ ഇന്ത്യ നല്‍കിയിരുന്ന പിന്തുണ അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 1988 ല്‍ പലസ്തീനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ബഹുമുഖ വേദികളില്‍ പലസ്തീനുവേണ്ടി നിരവധി തവണ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.എന്നാൽ ഹമാസിന്റെ ക്രൂരതകളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു.
ഇസ്രയേലിന് പിന്തുണ നല്കുന്നതില് നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രധാനമന്ത്രി ജോ ബൈഡല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ദീര്‍ഘ ദൂര ആക്രമണങ്ങള്‍ക്കായി ഫോര്‍ഡ് കൂടാതെ, ക്രൂയിസര്‍ യുഎസ്എസ് നോര്‍മാൻഡി, യുഎസ്എസ് തോമസ് ഹഡ്നര്‍, യുഎസ്എസ് റാമേജ്, യുഎസ്എസ് കാര്‍ണി, യുഎസ്എസ് റൂസ്വെല്‍റ്റ്, പ്രദേശിക വ്യോമസേനയായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളില്‍ ഇറാന്റെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇറാൻ ഭരണാധികാരി ആയത്തുല്ല അലി ഖമേനി തള്ളി. പലസ്തീനോട് ഇസ്രയേല്‍ കാണിച്ച അന്യായങ്ങളാണ് യുദ്ധത്തിന് കാരണമായതെന്നും ആയത്തുല്ല ആരോപിച്ചു.