World
-
ഇസ്രായേൽ ആക്രമണം; സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി
ഡമാസ്‌ക്കസ്: സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഇസ്രയേലിന്‍റെ ആക്രമണത്തെത്തുടര്‍ന്നാണ് നടപടി. സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവ സിറിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇസ്രയേലിന്‍റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവ സിറിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇസ്രയേലിന്‍റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
ഗാസയിൽ ഇസ്രേലി സൈന്യത്തിന്‍റെ മിന്നലാക്രമണം; 250 ബന്ദികളെ രക്ഷപെടുത്തി
ടെൽ അവീവ്:ഗാസ സുരക്ഷാവേലിക്ക് സമീപം ഇസ്രേലി സൈന്യത്തിന്‍റെ മിന്നലാക്രമണം.ഇതിന്റെ വീഡിയോ പുറത്ത് വന്നു. 250 ബന്ദികളെയും സേന രക്ഷപെടുത്തി. ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ദികളാക്കിയ 250 ഓളം പേരെ എലൈറ്റ് യൂണിറ്റ് രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേനയാണ് (ഐഡിഎഫ്) പുറത്തുവിട്ടത്. സൈന്യത്തിന്‍റെ “ഷായെറ്റെറ്റ് 13′ യൂണിറ്റ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്‍റെ ഡെപ്യൂട്ടി കമാൻഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ അറുപതിലധികം ഹമാസ് ഭീകരരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇസ്രയേല്‍ സൈനികര്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചു കയറുന്നതും തുടര്‍ന്ന് ബങ്കറിനുള്ളില്‍ പ്രവേശിച്ച സൈനികര്‍ ബന്ദികളെ രക്ഷിക്കുന്നതും പരിക്കേറ്റവരെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
Read More » -
ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ് എന്ന ഒറ്റക്കണ്ണൻ
ടെൽ അവീവ്:ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ് എന്ന ഒറ്റക്കണ്ണൻ.2021ല്‍ അല്‍ അക്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിനുള്ള മറുപടിയായിരുന്നു ഇപ്പോഴത്തെ ആക്രമണം. റംസാൻ മാസത്തില്‍ അല്‍ അക്സ പള്ളിയില്‍ കടന്ന ഇസ്രയേല്‍ സൈന്യം വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ദായിഫ് തിരിച്ചടി നല്‍കാൻ അന്നു മുതല്‍ ആസൂത്രണം തുടങ്ങിയതാണ് റിപ്പോർട്ട്. ദായിഫിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം മാത്രമാണു മാധ്യമങ്ങളുടെ പക്കലുള്ളത്. ശനിയാഴ്ച ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്. ദായിഫും ഹമാസിന്റെ ഉന്നത നേതാക്കളും മാത്രമാണ് ആക്രമണപദ്ധതിയെപ്പറ്റി അറിഞ്ഞിരുന്നത്. ആയിരത്തിലധികം ഹമാസ് പ്രവര്‍ത്തകര്‍ കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവും ഇസ്രായേലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഇസ്രായേല്‍ സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയായിരുന്നു. 2014ല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ ഭാര്യയും 7 മാസം പ്രായമുള്ള മകനും 3 വയസ്സ് പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ പിതാവിന്റെ പേരിലുള്ള വീടും ഇസ്രയേല്‍…
Read More » -
ഇസ്രായേൽ ബോമ്പിങ്ങ് തുടർന്നാൽ ഇടപെടും: ഇറാൻ
ബെയ്റൂട്ട്: ഗാസയില്‍ ഇസ്രായേൽ ബോംബിങ്ങ് തുടര്‍ന്നാല്‍ പുതിയ യുദ്ധമുഖങ്ങള്‍ക്ക് സാധ്യതയെന്ന് ഇറാന്‍. ലെബനനില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയൻ്റേതാണ് പ്രതികരണം. ലെബനൻ്റെ തെക്കന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഹിസ്‌ബൊള്ള ഗ്രൂപ്പ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. നേരത്തെ ഹിസ്‌ബൊള്ളയോടും ഇറാനോടും യുദ്ധത്തിന്റെ ഭാഗമാകരുതെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കിയിരുന്നു. ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ അക്രമണം കടുപ്പിച്ചു. ഗാസയിലെ ഹമാസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ പ്രതികരണം. തെക്കന്‍ ഇസ്രയേലില്‍ ഹമാസും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് വര്‍ഷിച്ചു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. അവസാന ഒരു മണിക്കൂറില്‍ ഇസ്രയേല്‍ 30 ഇടത്ത് ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫ അതിര്‍ത്തിയിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. മാനുഷിക ഇടനാഴി തുറക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെയാണ് റഫയില്‍…
Read More » -
ഹമാസിന്റെ 3,600 കേന്ദ്രങ്ങൾ തകര്‍ത്തെന്ന് ഇസ്രേലി വ്യോമസേന
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരേ കഴിഞ്ഞ ആറു ദിവസത്തിനിടെ 6000 ബോംബുകള്‍ വര്‍ഷിച്ചെന്നും 3,600 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തെന്നും ഇസ്രേലി വ്യോമസേന അറിയിച്ചു. വ്യോമാക്രമണം തുടരുകയാണെന്നും ചില ലക്ഷ്യങ്ങള്‍കൂടി ബാക്കിയുണ്ടെന്നും വ്യോമസേന വ്യക്തമാക്കി. അതേസമയം, കരയുദ്ധത്തിനു തങ്ങള്‍ തയാറാണെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയതീരുമാനം കാത്തിരിക്കുകയാണെന്നുമാണ് സൈന്യം നല്‍കുന്ന സൂചന.
Read More » -
ഹമാസ് ക്രൂരതകളെ അപലപിച്ച് ഹോളിവുഡ് താരങ്ങള്‍; ഇസ്രയേലിന് പിന്തുണ
ലോസ് ഏഞ്ചല്‍സ്: ഇസ്രായേലിന് നേരെ ഹമാസ് ഭീകരര്‍ നടത്തിയ ക്രൂരകൃത്യങ്ങളെ അപലപിച്ച് ഹോളിവുഡ് താരങ്ങള്‍.ഇസ്രായേലിന് ഐക്യദാര്‍ഡ്യം അറിയിച്ച് നൂറുകണക്കിന് താരങ്ങള്‍ തുറന്ന കത്തില്‍ ഒപ്പിടുകയും ചെയ്തു. നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഹമാസ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്‌തെന്നും അവര്‍ ശിശുക്കളെയും പ്രായമായവരെയും ക്രൂരതയ്ക്കിരയാക്കിയെന്നും ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ തുറന്ന കത്തില്‍ പറയുന്നു. നിരപരാധികളായ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാൻ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും താരങ്ങള്‍ കത്തിലൂടെ അറിയിച്ചു.700 ഓളം പേര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
Read More » -
ചതിയിൽ അടിപതറി; പിന്നീട് ഹമാസിന്റെ മിസൈലുകളെ നിലം തൊടീക്കാതെ ഇസ്രായേലിന്റെ അയണ്‍ ഡോം
ഇസ്രയേലിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ഹമാസിന്റെ ആക്രമണം.ആദ്യഘട്ടത്തില്‍ പതറിയെങ്കിലും പിന്നീട് ഇസ്രയേലിന്റെ എല്ലാ പ്രതിരോധസംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങി. ഹമാസിന്റെ ആയിരക്കണക്കിന് വരുന്ന മിസൈലുകളെ തകര്‍ക്കാൻ, ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു, കൂടെ അയണ്‍ ബീമുകളും. ഹമാസിന്റെ തുടര്‍ ആക്രമണങ്ങളെ കാര്യക്ഷമമായി ചെറുക്കാൻ അയണ്‍ ഡോമിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണം അവസാനിപ്പിച്ചു എന്ന് ഇസ്രയേലിനെ വിശ്വസിപ്പിച്ചിടത്തുനിന്നാണ് ഹമാസ് തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഇരുരാജ്യങ്ങളിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമയങ്ങളിലൊക്കെ ഇസ്രയേലിനെതിരേയുള്ള സന്നാഹത്തെ ഹമാസ് ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം അതീവരഹസ്യമായിരുന്നു. പോരാടാൻ സജ്ജമല്ലെന്ന ധാരണ ഇസ്രയേലിന് മുമ്ബില്‍ സമര്‍ഥമായി സൃഷ്ടിക്കാൻ ഹമാസിന് സാധിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഹമാസ് രഹസ്യമായി പരിശീലനം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഓപ്പറേഷൻ അല്‍ അഖ്സ ഫ്ലഡ് എന്ന പേരില്‍ യുദ്ധം…
Read More » -
ഹമാസിനെ ‘വെള്ളപൂശാൻ’ ശ്രമിച്ച നേതാക്കള്‍ എവിടെ ?
ലോകത്തെയാകെ കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യമെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ അവരെ പിന്തുണച്ച രാജ്യങ്ങളും രാഷ്ട്രീയ നേതാക്കളുമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ഇതില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളും ഉള്‍പ്പെടും. പലസ്തീനോടുള്ള അനുഭാവം എന്ന നിലയ്ക്കാണ് കേരളത്തിലും ഒരു വിഭാഗം ഹമാസിനെ പരിധിവിട്ട് ന്യായീകരിച്ചിരുന്നത്. എന്നാല്‍ ഹമാസ് കമാൻഡറുടെ പുതിയപ്രഖ്യാപനം പുറത്തു വന്നതോടെ തലയില്‍ മുണ്ടിട്ട് ഓടേണ്ട അവസ്ഥയിലാണ് എല്ലാവരും. തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂര്‍ണ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നത് ഹമാസ് കമാൻഡറായ മഹ്മൂദ് അല്‍സഹറാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അല്‍സഹര്‍ വ്യക്തമാക്കിയതെന്നതും പ്രഖ്യാപനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. ‘ഇസ്രയേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവൻ പുതിയ സംവിധാനത്തിന് കീഴില്‍ കൊണ്ടു വരിക എന്നതാണ് ആത്യന്തികമായ ലക്ഷ്യ’മെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഹമാസിനെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഹമാസിന്റെ അന്ത്യവും…
Read More » -
ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ പ്രതിപക്ഷം ചേരില്ല; ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ വീഴ്ച, യുദ്ധത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കും: പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്
ടെൽഅവീവ്: ഹമാസിനെതിരെ യുദ്ധത്തില്‍ ഒറ്റക്കെട്ടായി നീങ്ങുന്നതിനായി ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്. തീവ്ര വലതുപക്ഷത്തെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നും യാര്‍ ലാപിഡ് പറഞ്ഞു. സംയുക്ത യുദ്ധകാല സര്‍ക്കാരിന്‍റെ മന്ത്രിസഭയിലെ നിലവിലെ രീതിയും അംഗത്വവും ശരിയായ പ്രവര്‍ത്തനത്തിന് അനുകൂലമാകില്ലെന്നും അതിനാല്‍ സംയുക്ത സര്‍ക്കാരില്‍ ചേരില്ലെന്നും യാര്‍ ലാപിഡ് പറഞ്ഞു. കൃത്യമായ ഭരണനേതൃത്വമില്ലാതെ തീവ്രവലതുപക്ഷത്തേക്കൂടി മന്ത്രിസഭയില്‍ ചേര്‍ക്കുന്നത് പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തന്‍റെ പാര്‍ട്ടി യുദ്ധത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്നത് തുടരുമെന്നും യാര്‍ ലാപിഡ് വ്യക്തമാക്കി. ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലില്‍ യുദ്ധകാല സംയുക്ത സര്‍ക്കാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവത്കരിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലു ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍റിസിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. സംയുക്ത സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ ഒരു സീറ്റ് പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡിന് മാറ്റിവെച്ചിരുന്നു. സംയുക്ത സര്‍ക്കാര്‍…
Read More » -
ഓപ്പറേഷൻ അജയ്: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലച്ചെ ഇന്ത്യയിലെത്തും; 11 മലയാളികളടക്കമുള്ള 212 യാത്രക്കാർ; നാട്ടിലേക്ക് മടങ്ങാൻ മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം
ദില്ലി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലച്ചെ ഇന്ത്യയിലെത്തും. രാവിലെ 5.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എ.ഐ 1140 (AI 1140) നമ്പർ വിമാനത്തിൽ 11 മലയാളികളടക്കമുള്ള 212 ഇന്ത്യക്കാരാണുള്ളത്. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രയേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെയെത്തുന്ന ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രയേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. #OperationAjay gets underway. 212 citizens onboard the flight are enroute New Delhi. pic.twitter.com/fGSAYiXbBA — Dr. S. Jaishankar (@DrSJaishankar) October 12, 2023 മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ്…
Read More »