World

    • ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നു; മിന്നലാക്രമണത്തില്‍ ഇറാന് പങ്കില്ല -ആയത്തുല്ല ഖാംനഈ

      ടെഹ്റാൻ:ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നുവെന്നും ഇസ്രായേല്‍ സൈനിക ഇന്റലിൻസിന്റെ കനത്ത തോല്‍വിയാണിതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഒരു ന്യായീകരണത്തിനും സാധ്യമല്ലാത്ത വിധത്തിലുള്ള കനത്ത തോല്‍വിയാണിത്. ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നതായും അവര്‍ക്ക് പൂര്‍ണ പിന്തുണയെന്നും ഖാംനഈ വ്യക്തമാക്കി. എന്നാല്‍ ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഖാംനഈ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ”സയണിസ്റ്റ് ഭരണകൂടത്തിനെതിരായ ആക്രമണം ആസൂത്രണം ചെയ്‍തവരുടെ കൈകള്‍ ഞങ്ങള്‍ ചുംബിക്കുന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണവുമായി ഇറാനെ ബന്ധിപ്പിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്.എന്താണ് ചെയ്യേണ്ടതെന്ന് ഹമാസിനറിയാം.അവിടെ ഞങ്ങളുടെ ആവശ്യമില്ല ”-ഖാംനഈ പറഞ്ഞു.

      Read More »
    • ക്രൂരതയുടെ പര്യായമായി ഹമാസ്, സ്ത്രീകളെയും കുട്ടികളെയും നിർദ്ദാക്ഷണ്യം കൊന്നൊടുക്കുന്ന വീഡിയോ പുറത്ത്

      ടെൽ അവീവ്: ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ തുടര്‍ച്ചയായി ബന്ദികളാക്കിയവരെ ഹമാസ് ഭീകരര്‍ ക്രൂരമായി കൊന്നൊടുക്കുന്ന വീഡിയോ പുറത്ത്. ബന്ദികള്‍ക്ക് യാതൊരു ദയയും നല്‍കാതെയാണ് സ്ത്രീകളേയും കുട്ടികളേയുമെല്ലാം ഹമാസ് ഇല്ലാതാക്കുന്നത്. ഇതിന്റെ പല വീഡിയോകളും പുറത്തുവരികയും ചെയ്തു. ഒരു സ്ത്രീയെ അവരുടെ വീട്ടില്‍ വച്ച്‌ കൊല്ലുകയും അവരുടെതന്നെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുഴുവന്‍ പ്രവൃത്തിയും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതായി സ്ത്രീയുടെ കൊച്ചുമകള്‍ വെളിപ്പെടുത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടെന്ന് കൊച്ചുമകള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹമാസ് ഭീകരര്‍ ആ സ്ത്രീയെക്കൊണ്ട് അവരുടെ ഫേസ്ബുക്ക് തുറപ്പിക്കുകയായിരുന്നു. പിന്നീട് ഭീകരന്‍ അവരെ കൊലപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തി ഫേസ്ബുക്കല്‍ അപ്ലോഡ് ചെയ്തു. ഈ രീതിയില്‍ ഒട്ടേറെ സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലില്‍ കടന്നുകയറിയ ഭീകരര്‍ വീടുകളില്‍ ഇരച്ചുകയറി സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയാണ് കുടുംബങ്ങളുടെ മുന്നില്‍വെച്ച്‌ കൊലനടത്തുന്നത്.

      Read More »
    • ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യവിമാനം ഇസ്രയേലില്‍ 

      ടെൽ അവീവ്:ഹമാസമുമായുള്ള യുദ്ധം തുടരുന്നതിനിടെ നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യ വിമാനം ഇസ്രയേലിലെത്തി. തെക്കൻ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കൻ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിനിടെ അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ വെളിപ്പെടുത്തി.

      Read More »
    • പാലസ്തീനിനെതിരെയല്ല,തീവ്രവാദ പ്രസ്ഥാനമായ ഹമാസിനെതിരെയുള്ള യുദ്ധത്തിനാണ് ഇന്ത്യ ഇസ്രായേലിന് സപ്പോർട്ട് നൽകിയത്

      ന്യൂഡൽഹി:പാലസ്തീനിനെതിരെയല്ല,തീവ്രവാദ പ്രസ്ഥാനമായ ഹമാസിനെതിരെയുള്ള യുദ്ധത്തിനാണ് ഇന്ത്യ ഇസ്രായേലിന് സപ്പോർട്ട് നൽകിയതെന്ന് കേന്ദ്ര സർക്കാർ. പലസ്തീനിലെ പ്രധാന പാര്‍ട്ടികളായ ഫത്താ പാര്‍ട്ടി, പി. എല്‍.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡൻ്റ് യാസര്‍ അറഫാത്ത് ഭാരതത്തിന്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നു. ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം, ഇസ്രയേല്‍ ജനതയെ പിന്തുണയ്‌ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതല്‍ ഉള്ള ബന്ധത്തിന്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ  പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്. ഐഎസ് ഐ പാകിസ്താൻ അല്ലാത്തതു പോലെ, താലിബാൻ അഫ്ഗാൻ അല്ലാത്തതു പോലെ, ഐ എസ് സിറിയ അല്ലാത്തതു പോലെ ഹമാസ് അല്ല പലസ്തീൻ.പലസ്തീനിന്റെ പടിഞ്ഞാറൻ…

      Read More »
    • ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കും: ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി

      ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി. കാനഡയിലുള്ള ഖലിസ്താന്‍ ഭീകരന്‍ ഗുര്‍പത്വന്ത് പന്നുവിന്റേതാണ് ഭീഷണി. സിഖ് ഫോര്‍ ജസ്റ്റിസ് തലവനാണ് ഗുര്‍പത്വന്ത് പന്നൂന്‍.വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.2020 ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

      Read More »
    • ഹമാസിന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎഇ; ഇസ്രായേലിന് പിന്തുണ നല്‍കുന്ന ആദ്യ മുസ്ലീം രാഷ്ട്രം

      അബുദാബി: ഇസ്രായേലി പട്ടണങ്ങള്‍ക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇതാദ്യമായാണ് ഒരു മുസ്ലീം രാഷ്ട്രം ഇസ്രായേലിന് പിന്തുണ നല്‍കുന്നത്. യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയവും ഇസ്രായേലി സിവിലിയന്മാരെ അവരുടെ വസതികളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വാര്‍ത്തകളില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ‘ഇരുവശത്തുമുള്ള സിവിലിയൻമാര്‍ക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴില്‍ എല്ലായ്‌പ്പോഴും പൂര്‍ണ്ണ സംരക്ഷണം ഉണ്ടായിരിക്കണം, ഒരിക്കലും സംഘര്‍ഷത്തിന്റെ ലക്ഷ്യമാകരുത്,’ മന്ത്രാലയം പറഞ്ഞു. 2020-ല്‍, ഫലസ്തീൻ വിഷയത്തില്‍ ദീര്‍ഘകാല അറബ് നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാഷ്ട്രമായി യുഎഇ ചരിത്രം സൃഷ്ടിച്ചിരുന്നു.

      Read More »
    • യുദ്ധം തുടങ്ങിയത് ഇസ്രായേലല്ല; എന്നാൽ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും:ബെഞ്ചമിൻ നെതന്യാഹു

      ടെൽ അവീവ്:ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ടില്ലെന്നും എന്നാൽ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹമാസ് യുദ്ധത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അവർ ദീർഘകാലം ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉൾപ്പെടെ മറ്റ് ലോക നേതാക്കൾ നൽകിയ പിന്തുണയ്ക്ക് നെതന്യാഹു നന്ദിയും പറഞ്ഞു.  ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ സൈനികനടപടിയാണിതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

      Read More »
    • ജീവിക്കാനും ജോലി ചെയ്യാനും സമ്പല്‍സമൃദ്ധി നേടാനും ഏറ്റവും അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല, ലണ്ടന്‍ ഒന്നാംസ്ഥാനത്ത്

      ലോകത്ത് 2024ല്‍ ജീവിക്കാനും ജോലി ചെയ്യാനും സമ്പല്‍സമൃദ്ധി നേടാനും ഏറ്റവും അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍. പട്ടികയില്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. ഗവേഷണ സ്ഥാപനമായ റെസൊണന്‍സാണ് ‘വേള്‍ഡ്‌സ് ബെസ്റ്റ് സിറ്റീസ്’ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല. ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്ന് ടോക്കിയോ (ജപ്പാന്‍) നാലാംസ്ഥാനത്തും സിംഗപ്പൂര്‍ സിറ്റി (സിംഗപ്പൂര്‍) അഞ്ചാം സ്ഥാനത്തും സിയോള്‍ (ദക്ഷിണ കൊറിയ) പത്താംസ്ഥാനത്തുമുണ്ട്. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക് മൂന്നാമതും സാന്‍ ഫ്രാന്‍സിസ്‌കോ ഏഴാമതുമാണ്. സ്‌പെയിനിലെ ബാഴ്‌സലോണ എട്ടാംസ്ഥാനം നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം ഒമ്പതാംസ്ഥാനം സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് ഒറ്റ നഗരം പോലുമില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട നിരവധി നഗരങ്ങളുണ്ട്. പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയിലെ ദുബൈ ആറാമതാണ്. അബുദബി 25-ാം സ്ഥാനത്തും സൗദി അറേബ്യയിലെ റിയാദ് 28-ാംസ്ഥാനത്തുമാണ്. 36-ാം സ്ഥാനത്താണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് 39-ാം സ്ഥാനത്താണ്. കാനഡയിലെ വാന്‍കൂവര്‍ 50-ാം സ്ഥാനം…

      Read More »
    • മാസങ്ങൾ പൊരുതാനുള്ള കരുതൽ ശേഖരമുണ്ട്; ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്

      ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ൽ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോൾ മാസങ്ങൾ പൊരുതാനുള്ള കരുതൽ ശേഖരമുണ്ട്. അമേരിക്കയിൽ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പം ചേരാൻ സുഹൃത്തുക്കൾ തയ്യാറാണ്. ഗാസ തകർത്താൽ നരകത്തിന്റെ വാതിലുകൾ ഇസ്രായേൽ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു. ചുരുക്കം പേർക്ക് മാത്രമാണ് ആക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും ശത്രു അവധി ആഘോഷിച്ച കൃത്യ സമയത്ത് ആക്രമിക്കാനായെന്നും ഹമാസ് കൂട്ടിച്ചേർത്തു. ഇസ്രായേൽ – പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുകയാണ്. സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറ് ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ്…

      Read More »
    • ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

      ടെൽ അവീവ്: ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി.ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ ഇസ്രായേൽ സേന തകര്‍ത്തതിന് പിന്നാലെയാണ് ബെഞ്ചിൽ നെതന്യാഹുവിന്റെ പ്രതികരണം. ഗാസയ്ക്ക് നേരെ രാത്രിയിലും ഇസ്രായേൽ വ്യോമാക്രമണം തുടര്‍ന്നു. ഗാസ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി. ഇരുപക്ഷത്തുമായി മരണം 2000 കടന്നു. ഇസ്രേലില്‍ 850 പേരും ഗാസയില്‍ 1150 പേരും കൊല്ലപ്പെട്ടു. 30ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ഗാസയില്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.ലെബനൻ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു.ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. അതേസമയം ഹമാസ് ആക്രമണത്തെ അപലപിച്ച്‌ ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജര്‍മ്മനി എന്നി രാജ്യങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ 11 അമേരിക്കൻ പൗരമാര്‍ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും…

      Read More »
    Back to top button
    error: