ടെൽ അവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍.ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുകയാണ്. കരയുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഗാസയ്ക്കു പിന്നാലെ ലബനൻ അതിര്‍ത്തിയിലേക്കും ഇസ്രായേൽ സൈനികവിന്യാസം നടത്തി. ടാങ്കറുകള്‍ ഉൾപ്പെടെയാണ് നീക്കം.ലബനനില്‍ നിന്ന് വീണ്ടും ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സൈനികവിന്യാസമെന്ന് ഇസ്രയേല്‍ അറിയിച്ചു.
നേരത്തെ ലെബനനില്‍ നിന്ന് ഇസ്രേലി ടാങ്കുകള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.ലെബനൻ ഗ്രാമമായ ധൈറയ്ക്ക് എതിര്‍വശത്ത് ഇസ്രായേല്‍ നഗരമായ അറബ് അല്‍-അറാംഷെക്ക് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പ്രസ്താവനയില്‍ പറയുന്നു.