World

    • ആദ്യം ബന്ദികളെ വിട്; എന്നിട്ടാകാം വെടിനിര്‍ത്തല്‍: അമേരിക്ക

      ന്യൂയോർക്ക്: ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ ആളുകളെ മോചിപ്പിച്ചശേഷം മാത്രമേ ഗാസയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച്‌ ചിന്തിക്കൂവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍. “ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു വൈറ്റ്ഹൗസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബൈഡന്‍ പറഞ്ഞത്. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് വനിതകളെ കൂടി ഹമാസ് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്‍റെ പ്രതികരണം. ഇസ്രയേലി വനിതകളായ യോഷെവ്ഡ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പര്‍ (79) എന്നിവരെയാണ് തിങ്കളാഴ്ച വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്‍റെ വിശദീകരണം. അമേരിക്കന്‍ വനിതയായ ജൂഡിത്തിനെയും അവരുടെ മകളായ നതാലിയ റാനനെയും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 300-ലധികം ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികള്‍ ഉള്‍പ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയര്‍ന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.…

      Read More »
    • അല്‍ അഖ്സ പള്ളിയില്‍ മുസ്‍ലികള്‍ക്ക് പ്രവേശനം വിലക്കി ഇസ്രായേൽ സേന

      ജറൂസലേം: ഇസ്ലാം മത വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന അല്‍ അഖ്സ പള്ളിയില്‍ മുസ്ലിങ്ങൾക്ക് പ്രവേശനം വിലക്കി ഇസ്രായേൽ സേന.  കിഴക്കൻ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‍ലിം വിശ്വാസികൾ കോമ്ബൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതായി വിശുദ്ധ ഗേഹത്തിന്റെ ചുമതലയുള്ള  ഇസ്ലാമിക് വഖഫ് വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ പള്ളിയില്‍  പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.മുതിര്‍ന്നവരെ മാത്രമാണ് ആദ്യം കയറ്റിവിട്ടിരുന്നത്. പിന്നീട് മുസ്ലീങ്ങൾക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

      Read More »
    • പറക്കുന്നതിനിടെ എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം തകര്‍ക്കാന്‍ ശ്രമം; ‘ഓഫ് ഡ്യൂട്ടി’ പൈലറ്റ് അറസ്റ്റില്‍

      വാഷിങ്ടണ്‍: യാത്രാമധ്യേ എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം അപകടത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് അറസ്റ്റില്‍. യുഎസിലെ ഒറിഗോണിലാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്തതിനാല്‍ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന പൈലറ്റാണ്, പറക്കുന്നതിനിടെ എന്‍ജിനുകള്‍ ഓഫ് ചെയ്ത് വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തിനാലുകാരനായ ജോസഫ് ഡേവിഡ് എമേഴ്‌സനാണ് അറസ്റ്റിലായത്. അപകടം മനസ്സിലാക്കിയ വിമാന ജീവനക്കാര്‍ത്തന്നെ ഇയാളെ കീഴ്‌പ്പെടുത്തി കൈകള്‍ ബന്ധിച്ച് വിമാനത്തിന്റെ പിന്നിലേക്കു മാറ്റി. പൈലറ്റ് ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അധികൃതരുടെ സഹായവും പൈലറ്റ് തേടിയിരുന്നു. കൊലപാതക ശ്രമം, വിമാനം അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി 83 ലധികം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വാഷിങ്ടനിലെ എവറെറ്റില്‍നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് എമേഴ്‌സന്‍ ബോധപൂര്‍വം അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 80 യാത്രക്കാരും നാലു…

      Read More »
    • ഹമാസ് നേതാവ് ജയിലില്‍ മരിച്ചു; ഇസ്മായില്‍ ഹനിയ ഉടന്‍ രാജ്യം വിടണമെന്ന് തുര്‍ക്കി

      ടെല്‍ അവീവ്/അങ്കാറ: ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ 500 ഓളം പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്മായില്‍ ഹനിയയും, കൂട്ടരും താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിഷയത്തില്‍ അടുത്തിടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇസ്മായില്‍ ഖത്തറിലാണെന്നും കുടുംബത്തോടൊപ്പം ഏറെ നാളായി ദോഹയിലാണ് താമസമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍…

      Read More »
    • ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ചൈന

      ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന.യുദ്ധം ആരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും രംഗത്തെത്തുന്നത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന്  വ്യക്തമാക്കിയ ചൈന ഹമാസിന്റെ ആക്രമണത്തെ വിമർശിക്കുകയും ചെയ്തു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ചും, സാധാരണക്കാരെ സംരക്ഷിച്ചുമാകണം മുന്നോട്ട് പോകേണ്ടതെന്നും വാങ് യി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

      Read More »
    • ‘തേജ്’ യെമനില്‍ കരതൊട്ടു; ഒമാനില്‍ കാറ്റും മഴയും

      മസ്‌കറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ടു. ചൊവ്വാഴ്ച അല്‍ മഹ്റ പ്രവിശ്യയിലാണ് കരതൊട്ടത്. ഇതിന്റെ സ്വാധീനഫലമായി ഒമാനിലെ ദോഹാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. കരതൊട്ടതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹമൂണ്‍ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ബംഗ്ലാദേശ് തീരത്ത് എത്തുമ്പോള്‍ ഇതിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യന്‍ തീരങ്ങളില്‍ ഈ ചുഴലിക്കാറ്റ് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.  

      Read More »
    • രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ആക്രമണം

      ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നുകയറി നേരിട്ട് ആക്രമണം ആരംഭിച്ചതിനു പിന്നാലെ രണ്ടു ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് ഇന്നു വിട്ടയച്ചത്. നൂറിത് കൂപ്പര്‍ (79), യോചേവദ് ലിഫ്ഷിറ്റ്‌സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെല്‍ അവീവിലേക്കു മാറ്റി. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ബന്ദികളായി തുടരുകയാണ്. നൂറിത്തിന്റെ ഭര്‍ത്താവ് അമിറം (85), ലിഫ്ഷിറ്റ്‌സിന്റെ ഭര്‍ത്താവ് ഓബദ് (83) എന്നിവരാണ് ബന്ദികളുടെ കൂട്ടത്തിലുള്ളതെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് രണ്ടു പേരെക്കൂടി മോചിപ്പിക്കാന്‍ ഹമാസ് തയാറായത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്തിനും, അവരെ ഇസ്രയേലില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രയേല്‍ നന്ദിയറിയിച്ചു. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം യുഎസില്‍ നിന്നുള്ള രണ്ടു സ്ത്രീകളേയും ഹമാസ്…

      Read More »
    • ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചു; പ്രതിരോധത്തിൽ ഹമാസ് 

      ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി റിപ്പോർട്ട്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന്  അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്. അതേസമയം, ഇസ്രയേല്‍ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്ബിലും അല്‍ഷിഫ, അല്‍ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ആറായിരത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

      Read More »
    • ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 15 മരണം, നിരവധിപേർക്ക് പരിക്ക്

      ധാക്ക: ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടെയും പരിക്ക് ​ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റുകയും ചെയ്തു. ഇതുവരെ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാൻ എഎഫ്‌പിയോട് പറഞ്ഞു. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായാണ് അപകടം നടന്നത്. ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ബം​ഗ്ലാദേശ് റെയിൽവേ അധികൃതർ പറ‍ഞ്ഞു.

      Read More »
    • മണിമല സ്വദേശിനിയായ 10 വയസുകാരി കാൻബറയിൽ നിര്യാതയായി

      കോട്ടയം:മണിമല സ്വദേശിനിയായ 10 വയസുകാരി ഓസ്ട്രേലിയയിലെ കാൻബറയിൽ നിര്യാതയായി. കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ മണിമല പൊന്തൻപുഴ തടത്തിൽ പറമ്പിൽ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 ) ആണ് ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. സോണിയ കോട്ടയം മണർകാട് സ്വദേശിനിയാണ്.മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

      Read More »
    Back to top button
    error: