World
-
പാക്കിസ്ഥാന്‍ നടുങ്ങി വിറച്ചു!!! സേനാ താവളത്തില്‍ ഭീകരാക്രമണം; 12 മരണം, 35 പേര്‍ക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 7 കുട്ടികളുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ബോംബുകള്‍ ഒളിപ്പിച്ച കാറുമായി 2 ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സൈനിക താവളത്തിലെ മതില്‍ തകര്‍ന്നതിനു പിന്നാലെ മറ്റു ഭീകരര്‍ അകത്തേക്ക് ഇരച്ചുകയറിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇഫ്താര്‍ വിരുന്നിനു തൊട്ടുപിന്നാലെയാണു ബന്നു കന്റോണ്‍മെന്റില്‍ ആക്രമണമുണ്ടായത്. പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തില്‍ 6 ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ആകാശത്തേക്കു കട്ടിയുള്ള പുക ഉയരുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം. ഒരേസമയം 2 ചാവേര്‍ കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായും 6 ഭീകരര്‍ ഉള്‍പ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 28ന്, ഇതേ പ്രവിശ്യയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. താലിബാന്‍ അനുകൂല പുരോഹിതന്‍ ഹമീദുല്‍ ഹഖ്…
Read More » -
2 തവണ ശ്വാസതടസ്സം; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധമൂലം ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. മാര്‍പാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നല്‍കുന്നുണ്ട്. മാര്‍പാപ്പ ക്ഷീണിതനാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും കര്‍ശന നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിലാണു മാര്‍പാപ്പ കഴിയുന്നത്.
Read More » -
വ്യാപനശേഷിയുളള കൊവിഡ് വീണ്ടുമെന്ന് സംശയം; ആശങ്കയായി ചൈനയില്‍ കണ്ടെത്തിയ പുതിയ വകഭേദം
ബീജിംഗ്: വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം. കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്. ഇതിന് കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുളളതിനാല്‍ മനുഷ്യരില്‍ അണുബാധയുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്ലിയാണ് ഗ്വാംഗ്ഷോ ലബോറട്ടറിയില്‍ ഗവേഷണം നടത്തിയത്. പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്ട്രെല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു. SARS-CoV-2പോലെ ഇതിലും ഫ്യൂറിന്‍ ക്ലീവേജ് സെറ്റ്…
Read More » -
ഇസ്രയേലില്‍ സ്ഫോടന പരമ്പര; ഭീകരാക്രമണമെന്ന് സംശയം, അതീവജാഗ്രതാ നിര്‍ദേശം
ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. അതേസമയം, സംഭവത്തില്‍ പോലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടുബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ഇതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുമെന്നാണ് വിവരം. അതിനിടെ, കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്ഫോടകവസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പോലീസ്…
Read More » -
ഡ്രോണ്‍ ആക്രമണം: ലബനനിലെ ഹമാസ് തലവനെ ഇസ്രയേല്‍ വധിച്ചു
ജെറുസലം: തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്‌ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേല്‍ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത് സിദനിലെ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
Read More » -
ആശങ്കാജനകം: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം
5 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 2 ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. നേരത്തെ നല്‍കിയ ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുന്നു. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സങ്കീർണമായ അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്നും ആരോഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും…
Read More » -
യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ച് സൈന്യം; ലിംഗമാറ്റ ശസ്ത്രക്രിയയും വിലക്കി ഔദ്യോഗിക പ്രഖ്യാപനം
വാഷിംഗ്ടണ്‍: യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് നടപ്പിലാക്കി ട്രംപ് ഭരണകൂടം. ഇവരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ച(ഇന്ന്) എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സൈന്യം ഉത്തരവ് നടപ്പാക്കിയതായി അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തില്‍ നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള നടപടികളും നിര്‍ത്തിവച്ചു. ”അമേരിക്കന്‍ സൈന്യത്തില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ പ്രവേശിപ്പിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും”- എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൈന്യം വ്യക്തമാക്കി. യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളോട് കര്‍ശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോടു കൂറ് പുലര്‍ത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ വിലക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാടാണ് ട്രംപ്…
Read More » -
‘അഞ്ച് മാസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കി, പിതാവ് ഇലോണ്‍ മസ്‌ക്’; വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ലുവന്‍സര്‍
ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദവുമായി എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെന്റ് ക്ലെയര്‍. അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ആഷ്‌ലി പറയുന്നത്. എക്‌സിലൂടെ അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. ‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍, ഇത് പരിഗണിക്കാതെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്ലി സെന്റ് ക്ലെയര്‍ എക്‌സില്‍ കുറിച്ചു. 2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക്…
Read More » -
‘ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും’; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബന്ദികൈമാറ്റം നീട്ടിവെക്കാന്‍ ഹമാസ് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. ജനുവരി പത്തൊന്‍പതാം തീയതിയാണ് ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നത്. ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ അഞ്ചു സംഘത്തെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി ഇസ്രയേലിന്റെ പിടിയിലായിരുന്ന നൂറുകണക്കിന് പലസ്തീനികള്‍ക്കും മോചനം ലഭിച്ചിരുന്നു.
Read More » -
കോക്ക്പിറ്റില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി നിലത്തിറക്കി കോപൈലറ്റ്
ഏതന്‍സ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റില്‍ കുഴഞ്ഞുവീണപ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം (കോ) പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാര്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, രണ്ടാം ഓഫീസര്‍ വിമാനം വഴിതിരിച്ചുവിട്ട് ഏതന്‍സ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുര്‍ഗദ നഗരത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയര്‍ബസ് എ 320 – 200 എന്‍ വിമാനം രണ്ട് മണിക്കൂര്‍ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാര്‍ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരില്‍ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതന്‍സിന് 110 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വിമാനം. അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസര്‍ തൊട്ടടുത്തുള്ള ഏതന്‍സ് വിമാനത്താവളവുമായി…
Read More »