NEWSWorld

അല്‍ അഖ്സ പള്ളിയില്‍ മുസ്‍ലികള്‍ക്ക് പ്രവേശനം വിലക്കി ഇസ്രായേൽ സേന

ജറൂസലേം: ഇസ്ലാം മത വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന അല്‍ അഖ്സ പള്ളിയില്‍ മുസ്ലിങ്ങൾക്ക് പ്രവേശനം വിലക്കി ഇസ്രായേൽ സേന.

 കിഴക്കൻ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‍ലിം വിശ്വാസികൾ കോമ്ബൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതായി വിശുദ്ധ ഗേഹത്തിന്റെ ചുമതലയുള്ള  ഇസ്ലാമിക് വഖഫ് വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ തന്നെ പള്ളിയില്‍  പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.മുതിര്‍ന്നവരെ മാത്രമാണ് ആദ്യം കയറ്റിവിട്ടിരുന്നത്. പിന്നീട് മുസ്ലീങ്ങൾക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Back to top button
error: