NEWSWorld

ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചു; പ്രതിരോധത്തിൽ ഹമാസ് 

ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി റിപ്പോർട്ട്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.

ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന്  അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്.

Signature-ad

അതേസമയം, ഇസ്രയേല്‍ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്ബിലും അല്‍ഷിഫ, അല്‍ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ആറായിരത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Back to top button
error: