NEWSWorld

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ചൈന

ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന.യുദ്ധം ആരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും രംഗത്തെത്തുന്നത്.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന്  വ്യക്തമാക്കിയ ചൈന ഹമാസിന്റെ ആക്രമണത്തെ വിമർശിക്കുകയും ചെയ്തു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ചും, സാധാരണക്കാരെ സംരക്ഷിച്ചുമാകണം മുന്നോട്ട് പോകേണ്ടതെന്നും വാങ് യി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: