NEWSWorld

ആദ്യം ബന്ദികളെ വിട്; എന്നിട്ടാകാം വെടിനിര്‍ത്തല്‍: അമേരിക്ക

ന്യൂയോർക്ക്: ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ ആളുകളെ മോചിപ്പിച്ചശേഷം മാത്രമേ ഗാസയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച്‌ ചിന്തിക്കൂവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍.

“ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു വൈറ്റ്ഹൗസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബൈഡന്‍ പറഞ്ഞത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് വനിതകളെ കൂടി ഹമാസ് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്‍റെ പ്രതികരണം. ഇസ്രയേലി വനിതകളായ യോഷെവ്ഡ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പര്‍ (79) എന്നിവരെയാണ് തിങ്കളാഴ്ച വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്‍റെ വിശദീകരണം.

Signature-ad

അമേരിക്കന്‍ വനിതയായ ജൂഡിത്തിനെയും അവരുടെ മകളായ നതാലിയ റാനനെയും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു.

അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 300-ലധികം ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികള്‍ ഉള്‍പ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയര്‍ന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയില്‍ നടന്ന ആക്രമണത്തിനുത്തരവാദി ഹമാസ് ആയിരിക്കാമെന്ന് അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 300-ലധികം ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികള്‍ ഉള്‍പ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയര്‍ന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയില്‍ നടന്ന ആക്രമണത്തിനുത്തരവാദി ഹമാസ് ആയിരിക്കാമെന്ന് അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും പറഞ്ഞു.

Back to top button
error: