ഇന്ന് ലോക റേഡിയോളജി ദിനമാണ്.1895-ൽ ജർമൻ ശാസ്ത്രജ്ഞനായ വില്യം കൊണാർഡ് റോണ്ട്ജെൻ എക്സ്റേ കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം കൊണ്ടാടുന്നത്.
രോഗികളുടെ രോഗനിർണയത്തിലും ചികിത്സയിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായാണ് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്.
പ്രകാശത്തേക്കാള്‍ ഊര്ജ്ജമടങ്ങിയതും അതേസമയം പ്രകാശത്തേക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞതുമായ വൈദ്യുതകാന്തിക തരംഗമാണ് എക്സ് റേ. പ്രകാശത്തിന് ഒരു വസ്തുവിന്റെ ആന്തരികഭാഗങ്ങളിലേക്കിറങ്ങിച്ചെ ല്ലാനാവില്ല. എന്നാല്‍ എക്സ് റേ കിരണങ്ങള്‍ ഇതില്‍നിന്നു വിഭിന്നമാണ്.ഈ സ്വഭാവ സവിശേഷതയാണ് എക്സ് റേയെ രോഗനിര്ണയോപാധിയില് മുന്‍ നിരയിലാക്കിയതും.
1895 ല്‍ വില്യം റോണ്ജന് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് എക്സ്റേ കണ്ടുപിടിച്ചത്. ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ കണ്ടെത്തല്‍. വായുവിനെ പുറംതള്ളി ശൂന്യമാക്കിയ ഗ്ലാസ് ട്യൂബില്‍ പ്ലാറ്റിനം തകിടുകള്‍ ഉറപ്പിച്ചായിരുന്നു റോണ്ജന് പരീക്ഷണം നടത്തിയിരുന്നത്. ഗ്ലാസ് ട്യൂബിനുള്ളില്‍ കണ്ട പ്രകാശകിരണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ഇരുട്ടു മുറിയില്‍വച്ച് ഗ്ലാസ് ട്യൂബിനെ കാര്‍ഡ്ബോഡ് വച്ച് മൂടി പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. ഈ സമയത്ത് മുറിയില്‍ അല്‍പ്പം അകലെയായിവച്ചിരുന്ന ബേറിയം പ്ലാറ്റിനം സയനൈഡ് പുരട്ടിയ പേപ്പര്‍ കഷ്ണം തിളങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്‍ഡ്ബോഡ് കഷ്ണങ്ങള്‍ മറച്ചുവച്ച ട്യൂബില്‍ നിന്ന് ഉല്‍ഭവിച്ച പ്രകാശത്തിന് കട്ടിയുള്ള വസ്തുക്കളെ മറികടക്കാനാകുന്നുവെന്ന പ്രത്യേകത റോണ്ജന് മനസിലാക്കുകയും കൂടുതലായി കിരണത്തെക്കുറിച്ച് അറിയാത്തതിനാല്‍ എക്സ് റേ എന്നു വിളിക്കുകയും ചെയ്തു. …