NEWSWorld

വനിതകളെയും കുട്ടികളെയും കൊന്നു: ഹമാസ് നേതാവ്

ദോഹ: ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയവര്‍ വനിതകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നു  ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവി മൂസ അബു മര്‍സൂക്ക്.

ഖത്തറിൽ ബിബിസിക്കു അഭിമുഖം നൽകവേയായിരുന്നു മര്‍സൂക്ക് ഇക്കാര്യം അറിയിച്ചത്.വ്യക്തമായ തെളിവുകളുണ്ടെന്ന് ബിബിസി ചൂണ്ടിക്കാട്ടിയിട്ടും ഇക്കാര്യം സമ്മതിക്കാൻ ആദ്യം മര്‍സൂക്ക് കൂട്ടാക്കിയില്ല. ഹമാസ് ഇസ്രേലി സൈനികരെയും വിരമിച്ച സൈനികരെയുമാണു ലക്ഷ്യമിട്ടതെന്നാണ് മര്‍സൂക്ക് പറഞ്ഞത്.

 നിരായുധരായ കുട്ടികളെയും വനിതകളെയും വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് ഭീകരരുടെ തന്നെ വസ്ത്രങ്ങളില്‍ ഘടിപ്പിച്ചിരുന്ന കാമറകളില്‍ പതിഞ്ഞിരുന്നു.

Signature-ad

ഭീകരാക്രമണത്തിനു പിന്നാലെ മേഖല സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരും ഹമാസിന്‍റെ നിഷ്ഠുര കൃത്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് ബിബിസി ചൂണ്ടിക്കാട്ടിയതോടെയാണ് മർസൂക്കിന്റെ കുറ്റസമ്മതം.

അതേസമയം ഇസ്രേലി സേന ഗാസയില്‍ ബോംബിംഗ് അവസാനിപ്പിക്കാതെ ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കില്ലെന്ന് മര്‍സൂക്ക് പറഞ്ഞു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തീവ്രവാദിയായി മുദ്രകുത്തിയിരിക്കുന്ന മര്‍സൂക്ക് ഖത്തറിലാണു താമസിക്കുന്നത്.

Back to top button
error: